പൃഥ്വിരാജിനും മോഹന്‍ലാലിനും ശരിക്കും അഭിമാനിക്കാം! പത്താന്‍കോട്ടില്‍ ലൂസിഫറിന് പ്രത്യേക പ്രദര്‍ശനം!

ബോക്‌സോഫീസിനേയും മലയാള സിനിമയേയും കൈപ്പിടിയിലൊതുക്കി കുതിക്കുകയാണ് ലൂസിഫര്‍. ബോക്‌സോഫീസിലെ സകലമാന റെക്കോര്‍ഡുകളും സ്വന്തം പേരിലേക്ക് മാറ്റിയാണ് ചിത്രം കുതിക്കുന്നത്. എല്ലാ തരത്തിലുള്ള പ്രേക്ഷകരേയും തൃപ്തിപ്പെടുത്തി തന്നെയാണ് പൃഥ്വിരാജ് സിനിമയൊരുക്കിയത്. കലക്ഷനില്‍ മാത്രമല്ല പ്രദര്‍ശനത്തിലും റെക്കോര്‍ഡ് നേടി കുതിക്കുകയാണ് ചിത്രം. 200 കോടി ക്ലബിലേക്കുള്ള കുതിപ്പിലാണ് സിനിമ. അതിനിടയിലാണ് തമിഴ് പതിപ്പൊരുക്കുന്നതിനെക്കുറിച്ച് പൃഥ്വിരാജ് വ്യക്തമാക്കിയത്. തമിഴ് ഡബ്ബ് വേര്‍ഷന്‍ മെയ് 3നാണ് തിയേറ്ററുകളിലേക്കെത്തുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. തമിഴ്‌നാട് ബോക്‌സോഫീസില്‍ നിന്നും സര്‍വ്വകാല റെക്കോര്‍ഡായിരുന്നു ചിത്രം സ്വന്തമാക്കിയത്.

പഴയ മോഹന്‍ലാലിനെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. മുണ്ടുടുത്ത് മീശ പിരിച്ച് മാസ്സ് ഡയലോഗുമായെത്തിയ സ്റ്റീഫന് നെടുമ്പള്ളിയും ക്ലൈമാക്‌സിലെത്തിയ അബ്രാം ഖുറേഷിക്കും ഗംഭീര കൈയ്യടിയായിരുന്നു ലഭിച്ചത്. ലൂസിഫറിന്‍രെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. വീണ്ടും സിനിമയെന്ന് മുരളി ഗോപി സൂചന നല്‍കിയപ്പോള്‍ പൃഥ്വിരാജും അത് ശരിവെച്ചിരുന്നു. ഇതോടെയാണ് ഇക്കാര്യം ആരാധകരും അരക്കിട്ടുറപ്പിച്ചത്. ചരിത്രത്തിലാദ്യമായി ഒരു സൗത്ത് ഇന്ത്യന്‍ സിനിമ പത്താന്‍കോട്ടിലെ സൈനികര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി പ്രദര്‍ശിപ്പിച്ചുവെന്ന നേട്ടവും ലൂസിഫറിനെ തേടിയെത്തിയിരിക്കുകയാണ് ഇപ്പോള്‍.

Lucifer

വെള്ളിയാഴ്ചയായിരുന്നു പത്താന്‍കോട്ടില്‍ ലൂസിഫറിന്റെ പ്രത്യേക പ്രദര്‍ശനം നടത്തിയത്. ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. പൃഥ്വിക്കും മോഹന്‍ലാലിനും ശരിക്കും അഭിമാനിക്കാമെന്നായിരുന്നു ആരാധകരുടെ കമന്റ്. മോഹന്‍ലാലിന്‍രെ പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X