തമിഴ്നാട് ബോക്സോഫീസിനെ വിറപ്പിച്ച ലൂസിഫറിന് തമിഴ് പതിപ്പുമായി പൃഥ്വിരാജ്! റിലീസ് തീയതി? കാണൂ!
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ലൂസിഫര്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം ഗംഭീര പ്രകടനം സ്വന്തമാക്കിയാണ് സിനിമ കുതിച്ചത്. എല്ലാ തരത്തിലുള്ള പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന സിനിമയുമായാണ് തന്റെ വരവെന്ന് താരപുത്രന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സംവിധാനമെന്ന വലിയ മോഹവും വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുകയാണ് പൃഥ്വിരാജ്. 200 കോടിയിലേക്കുള്ള കുതിപ്പിലാണ് ചിത്രം. അതിനിടയിലാണ് സിനിമയുടെ തമിഴ് ഡബ്ബ് വേര്‍ഷന്‍ ഇറക്കുന്നതിനെക്കുറിച്ച് പൃഥ്വിരാജ് പ്രഖ്യാപിച്ചിട്ടുള്ളത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.
തമിഴ്‌നാട്ടില്‍ നിന്നും ഹൈയസ്റ്റ് ഗ്രോസിങ്ങ് മൂവി എന്ന റെക്കോര്‍ഡ് നേടിയായിരുന്നു ലൂസിഫര്‍ കുതിച്ചത്. ചരിത്രം തന്നെ തിരുത്തിക്കുറിച്ചുള്ള കുതിപ്പിലായിരുന്നു സിനിമ. ഗംഭീരനേട്ടം സ്വന്തമാക്കിയതിന് പിന്നാലെയായാണ് സിനിമയുടെ തമിഴ് ഡബ്ബ് വേര്‍ഷനുമായി തങ്ങളെത്തുമെന്ന് വ്യക്തമാക്കി പൃഥ്വി എത്തിയത്. മെയ് 3നാണ് തമിഴ് വേര്‍ഷന്‍ എത്തുന്നത്. തന്റെ പടം മാര്‍ക്ക്റ്റ് ചെയ്യാന്‍ മറ്റൊരു കാരണവും വേണ്ടെന്നും തന്റെ നായകന്‍ മോഹന്‍ലാലാണെന്നുമായിരുന്നു പൃഥ്വി പറഞ്ഞത്. പതിവില്‍ നിന്നും വ്യത്യസ്തമായ തരത്തിലായിരുന്നു പ്രമോഷന്‍ നടത്തിയത്.

മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ താന്‍ അദ്ദേഹത്തെ എങ്ങനെയാണോ കാണാനാഗ്രഹിക്കുന്നത് അത് പോലെ തന്നെയാണ് സിനിമയൊരുക്കിയതെന്നും ഇത് നിങ്ങള്‍ക്കും ഇഷ്ടപ്പെടുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മേക്കിംഗിലായാലും താരനിര്‍ണ്ണയത്തിന്റെ കാര്യത്തിലായാലും ബ്രില്യന്റ് എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും പ്രധാന കഥാപാത്രങ്ങളാക്കി എന്ന് മാത്രമല്ല ആ ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുകയും ചെയ്തു പൃഥ്വിരാജ്. അതിനും നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. പൃഥ്വിരാജിന്റെ പോസ്റ്റ് കാണാം.


Click it and Unblock the Notifications