Just In
- 4 min ago
പ്രായം കുറഞ്ഞത് പോലെ, മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
- 20 min ago
കാര്‍ത്തികദീപത്തിലെ പവിത്ര വിവാഹിതയായി, അമൃത ഇനി പ്രശാന്തിന് സ്വന്തം, ചിത്രങ്ങള്‍ വൈറലാവുന്നു
- 38 min ago
അമൃത സുരേഷിനെ വല്ലാതെ വേദനിപ്പിച്ച കാര്യമായിരുന്നു അത്, അന്നത്തെ തുറന്നുപറച്ചില്‍ വൈറല്‍
- 1 hr ago
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
Don't Miss!
- News
'ഉമ്മന്‍ ചാണ്ടിയുമായി മുഖ്യമന്ത്രി പദം പങ്കുവെക്കല്‍'; വാര്‍ത്തകളെ തള്ളി ചെന്നിത്തല
- Sports
IPL 2021: അസ്ഹര്‍ മുതല്‍ അര്ജുന് വരെ- മുഷ്താഖ് അലിയില്‍ മിന്നിച്ചവര്ക്കായി ഓഫര്‍ ഉറപ്പ്
- Finance
ഇന്ത്യൻ ഓയിൽ തത്കാൽ സേവനം: ബുക്ക് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തും
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ലൂസിഫറിനെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കാന്‍ മെഗാസ്റ്റാര്‍!ടീസര്‍ മമ്മൂക്ക പുറത്തുവിടുമെന്ന് പൃഥ്വി

ഒടിയനു പിന്നാലെയെത്തുന്ന മോഹന്‍ലാലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമാണ് ലൂസിഫര്‍. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. വലിയ പ്രതീക്ഷകളോടെയാണ് സിനിമയ്ക്കു വേണ്ടി എല്ലാവരും കാത്തിരിക്കുന്നത്. ലാലേട്ടനു പുറമെ പൃഥ്വിരാജ് സുകുമാരന്റെ ആദ്യ ചിത്രമെന്ന നിലയില്‍ കൂടിയാണ് ലൂസിഫറിന് മികച്ച സ്വീകാര്യത ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.
മുതല്വന് രണ്ടാം ഭാഗം വരികയാണെങ്കില്‍ ആരാകും ഹീറോ? ശങ്കറിന്റെ മറുപടി വൈറല്‍! കാണൂ
എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു മാസ് എന്റര്ടെയ്നര് തന്നെയായിരിക്കും ലൂസിഫറെന്നാണ് അറിയുന്നത്. മുരളി ഗോപിയുടെ തിരക്കഥയിലാണ് പൃഥ്വിരാജിന്റെ ലാലേട്ടന് ചിത്രമൊരുങ്ങുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായതോടെ ചിത്രത്തിന്റെ ടീസറിനായുളള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

ലൂസിഫര്‍
ലാലേട്ടന് സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായി എത്തുന്ന ലൂസിഫര്‍ ഒരു പൊളിറ്റിക്കല്‍ ത്രില്ലറായാണ് അണിയിച്ചൊരുക്കുന്നത്. ഒരിടവേളയ്ക്കു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന രാഷ്ട്രീയ പശ്ചാത്തലത്തിലുളള ചിത്രം കൂടിയായിരിക്കും ലൂസിഫര്‍. ഇത്തവണയും ബിഗ് ബഡ്ജറ്റിലാണ് മോഹന്‍ലാല്‍ ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെ ലാലേട്ടന്റെ ലൂസിഫര്‍ നിര്‍മ്മിക്കുന്നു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളുകള്‍ നേരത്തെ തിരുവനന്തപുരത്തും നോര്‍ത്ത് ഇന്ത്യയിലും പൂര്‍ത്തിയായിരുന്നു.ഇപ്പോള്‍ ചിത്രത്തെ സംബന്ധിച്ചുളള പുറത്തിറങ്ങിയ റിപ്പോര്‍ട്ട് ആരാധകരെ സന്തോഷത്തിലാഴ്ത്തിയിരിക്കുകയാണ്.

ചിത്രത്തിന്റെ ടീസര്‍
ലൂസിഫറിന്റെ ടീസര്‍ ഡിസംബര്‍ 13ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്‍ തന്നെയായിരുന്നു ഇക്കാര്യം അറിയിച്ചിരുന്നത്. ലൂസിഫറിന്റെ ആദ്യ ടീസര്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ ആണ് ലോഞ്ച് ചെയ്യുന്നത്. ഡിസംബര്‍ 13ന് രാവിലെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി മമ്മൂക്ക ലൂസിഫറിന്റെ ടീസര്‍ പുറത്തുവിടുമെന്നാണ് അറിയുന്നത്. അതേസമയം ലാലേട്ടന്റെ ഒടിയനില്‍ ഭാഗമായും മമ്മൂക്ക എത്തുന്നുണ്ട്. ചിത്രത്തില്‍ ശബ്ദം നല്‍കിയാണ് നടന് എത്തുന്നത്.
കാണൂ

ഒടിയനു പിന്നാലെ
സുജിത്ത് വാസുദേവാണ് പൃഥ്വിരാജ് ചിത്രത്തിന്റെ ക്യാമറാമാന്. റഷ്യയ്ക്ക് പുറമെ ഇടുക്കി, എറണാകുളം,മുംബൈ തുടങ്ങിയ സ്ഥലങ്ങളിലും ലൂസിഫര്‍ ചിത്രീകരിച്ചിരുന്നു. അടുത്ത വര്‍ഷം മാര്‍ച്ചിലേക്കാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ലാലേട്ടന്റെ ബ്രഹ്മാണ്ട ചിത്രം ഒടിയനു പിന്നാലെയായിരിക്കും ലൂസിഫറും തിയ്യേറ്ററുകളിലേക്ക് എത്തുക. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പളളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്.

ടൊവിനോ തോമസും ഇന്ദ്രജിത്തും
മഞ്ജു വാര്യര്‍ ഇത്തവണയും താരത്തിന്റെ നായികാ വേഷത്തില്‍ എത്തുന്നു. ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കലാഭവന്‍ ഷാജോണ്‍ ചിത്രത്തില്‍ ലാലേട്ടനൊപ്പം നില്ക്കുന്നൊരു കഥാപാത്രമായിട്ടാണ് എത്തുന്നത്. നടന് വിവേക് ഒബ്റോയി ആണ് ലൂസിഫറില്‍ ലാലേട്ടന്റെ വില്ലന്‍ വേഷത്തിലെത്തുന്നത്. വിവേക് ഒബ്റോയി ആദ്യമായി മലയാളത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണ് ഇത്.
ലോനപ്പന്റെ മാമോദീസയുമായി ജയറാമും ലിച്ചിയും! ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്
അനുവാദം ചോദിക്കാതെ ഇരുട്ടിന്റെ മറവിലെത്തും!! ഭീതി ജനിപ്പിച്ച് ഒടിയൻ ആൻഡ് മാണിക്യന്, കാണൂ