»   » മോഹന്‍ലാലിന്‍റെ ലുക്ക്, പൃഥ്വിരാജിന്‍റെ ലൂസിഫര്‍ മേക്കിങ്ങിനെക്കുറിച്ച് അറിഞ്ഞിരിക്കണം !!

മോഹന്‍ലാലിന്‍റെ ലുക്ക്, പൃഥ്വിരാജിന്‍റെ ലൂസിഫര്‍ മേക്കിങ്ങിനെക്കുറിച്ച് അറിഞ്ഞിരിക്കണം !!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമാ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി വിശേഷിപ്പിക്കാവുന്ന രൂപഭാവഭേദവുമായാണ് ലൂസിഫര്‍ എത്തുന്നത്. 2018 മേയില്‍ ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു. ഒരു വര്‍ഷത്തോളമെടുത്താണ് ചിത്രം പൂര്‍ത്തിയാക്കുന്നത്. മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലും യുവ സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജും ഒരുമിക്കുന്നുമെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്.

പ്രേക്ഷകര്‍ക്ക് പരിചിതമല്ലാത്ത മേക്കിങ്ങ് രീതിയാണ് ചിത്രത്തിനു വേണ്ടി ഉപയോഗിക്കുന്നത്. അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും തന്റേതായ കഴിവു തെളിയിക്കാനൊരുങ്ങുകയാണ് പൃഥ്വിരാജ്. നടന്‍ മാത്രമല്ല നല്ലൊരു എഴുത്തുകാരന്‍ കൂടിയാണ് മുരളീഗോപി. മുരളിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച അഭിനേതാവായ മോഹന്‍ലാലിനെ വെച്ച് സിനിമയെടുക്കുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷയേറെയാണ്. അതുകൊണ്ടു തന്നെ വലിയ ഉത്തരവാദിത്തമാണ് ഇരുവരും കൂടി ഏറ്റെടുക്കുന്നതെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. അഭിനയ ജീവിതത്തില്‍ വിവിധ രൂപഭാവഭേദത്തിലുള്ള കഥാപാത്രങ്ങളുമായി തിരശ്ശീലയില്‍ വിസ്മയം തീര്‍ത്ത് പ്രേക്ഷകരെ അമ്പരപ്പെടുത്തിയിട്ടുണ്ട് മോഹന്‍ലാല്‍ എന്ന അതുല്യപ്രതിഭ.

അഭിനയത്തില്‍ നിന്നും മാറി സംവിധാനത്തിലേക്ക്

യുവനിരയില്‍ ശ്രദ്ധേയനായ പൃഥ്വി അഭിനയത്തില്‍ നിന്നു മാറി സംവിധാനത്തിലേക്ക് കൂടി ചുവടുവെക്കുകയാണ്. സിനിമാകുടുംബത്തില്‍ നിന്നും എത്തിയതിനാല്‍ത്തന്നെ ഇത് സ്വാഭാവികമായ കാര്യമായാണ് സിനിമാപ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. എന്നാല്‍ പൃഥ്വിരാജ് ആരാധകര്‍ കാത്തിരിപ്പിലാണ്. ചിത്രത്തെക്കുറിച്ചുള്ള ഓരോ അപ്‌ഡേറ്റും ആവേശത്തോടെയാണ് അവര്‍ സ്വീകരിക്കുന്നത്.

ലൂസിഫര്‍ ചര്‍ച്ചകള്‍ക്കായി പുതിയ ഫ്ളാറ്റ്

തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന് വേണ്ടിയാണ് കൊച്ചി തേവരയില്‍ പുതിയ ഫ്ളാറ്റ് പൃഥ്വിരാജ് സ്വന്തമാക്കിയത്. തേവരക്കടുത്ത് തന്നെ മറ്റൊരു ഫ്ളാറ്റിലാണ് താരം താമസിക്കുന്നത്. സ്വതന്ത്രമായി ചര്‍ച്ചകള്‍ നടത്താനും മറ്റ് കൂടിയാലോചനകള്‍ക്കുമായാണ് താരം ഈ ഫ്ളാറ്റ് സ്വന്തമാക്കിയത്. സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇവിടെ വെച്ച് നടത്താനാണ് തങ്ങള്‍ പ്ലാന്‍ ചെയ്യുന്നതെന്നും താരം വ്യക്തമാക്കി.

നായകനായി മോഹന്‍ലാല്‍, വെല്ലുവിളി ഉയര്‍ത്തുന്നു

മലയാള സിനിമയിലെ തന്നെ അതുല്യ പ്രതിഭയായ ഭരത് മോഹന്‍ലാലിനെ നായകനാക്കുമ്പോള്‍ തങ്ങള്‍ക്കു മുന്നില്‍ വലിയൊരു വെല്ലുവിളി തന്നെയാണ് ഉയരുന്നതെന്ന് മുരളി ഗോപിയും പൃഥ്വിരാജും നേരത്തെ തന്നേ വ്യക്തമാക്കിയിരുന്നു. പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്തു ഉയരുന്നൊരു ചിത്രമായിരിക്കും ഇതെന്ന് ഇരുവരും ലാല്‍ ആരാധകര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.

2018 മേയില്‍ തിയേറ്ററുകളിലേക്കെത്തും

മേയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പ്ലാന്‍ ചെയ്തിരിക്കുന്നത്. തിരക്കുകളില്‍ നിന്ന് ഫ്രീയായി പൃഥ്വിരാജും മറ്റ് അണിയറ പ്രവര്‍ത്തകരും മേയില്‍ ഷൂട്ടില്‍ ജോയിന്‍ ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പൃഥ്വിരാജും മോഹന്‍ലാലും ഒരുമിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറുകയാണ്. അതു കൊണ്ടു തന്നെ സമയമെടുത്തേ തങ്ങള്‍ ഈ ചിത്രം പൂര്‍ത്തീകരിക്കുകയുള്ളൂവെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

ടിയാന്‍റെ സെറ്റില്‍ ജനിച്ച ലൂസിഫര്‍

ലൂസിഫറിന്റെ പിറവിയെക്കുറിച്ചാണ് പൃഥ്വിരാജ് വെളിപ്പെടുത്തിയിട്ടുള്ളത്. താന്‍ ഇപ്പോള്‍ അഭിനയിച്ചു തീര്‍ത്ത ടിയാന്റെ സെറ്റിലാണ് ലൂസിഫര്‍ പിറന്നതെന്നാണ് താരം പറയുന്നത്. ലൂസിഫറിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് മോഹന്‍ലാല്‍ പൃഥ്വി സംഗമത്തെ നോക്കിക്കാണുന്നത്.

English summary
Malayalam film industry has been thrilled for a while now as one of the most awaited flicks of the year is all set to jump on floors. Recently, in an official meeting of the core crew, they had confirmed that Lucifer would hit screens by May 2018. Prithviraj Sukumaran, who marks his entry as a director through this one, is all set to make the audience wonder struck with his amazing and mesmerizing skills. Alongside Murali Gopy, who is a man of great potential, we expect a solid and binding script from the duo. Mohanlal, who had earlier many times showed his gratitude to both the makers for casting him is also ready to give a stunning performance.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam