twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജിന് ഏറെ പ്രിയപ്പെട്ട അഞ്ച് ചിത്രങ്ങള്‍ ഇവ, മറക്കാനാവാത്ത സിനിമകളെ കുറിച്ച് നടന്‍

    By Midhun Raj
    |

    നടനായും സംവിധായകനായും മലയാളത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് പൃഥ്വിരാജ് സുകുമാരന്‍. പതിനെട്ട് വര്‍ഷത്തിലധികം നീണ്ട കരിയറില്‍ ശ്രദ്ധേയ ചിത്രങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രശംസ നേടാന്‍ പൃഥ്വിക്കായി. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം എല്ലാം പ്രവര്‍ത്തിച്ച നടന്‍ ഇന്ന് മോളിവുഡിലെ താരമൂല്യം കൂടിയ നായകനടന്‍മാരില്‍ ഒരാളാണ്. സൂപ്പര്‍താര പദവിയിലെത്തിയ പൃഥ്വിയുടെ ഓരോ സിനിമകള്‍ക്കായും വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്.

    യോഗാ ചിത്രങ്ങളുമായി ഇന്ത്യന്‍ സെലിബ്രീറ്റിസ്, ഫോട്ടോസ് കാണാം

    വേറിട്ട സിനിമകളും കഥാപാത്രങ്ങളും ചെയ്യാന്‍ എപ്പോഴും ആഗ്രഹമുളള താരം കൂടിയാണ് പൃഥ്വി. അഭിനയത്തിനൊപ്പം സംവിധാന രംഗത്തും പ്രേക്ഷകരുടെ പ്രതീക്ഷയാണ് പൃഥ്വിരാജ് എന്ന താരം. അതേസമയം കരിയറില്‍ എറ്റവും പ്രിയപ്പെട്ട അഞ്ച് സിനിമകളെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് പൃഥ്വി. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് സൂപ്പര്‍താരം സംസാരിച്ചത്.

    നന്ദനം എന്ന രഞ്ജിത്ത് ചിത്രത്തിലൂടെയാണ്

    നന്ദനം എന്ന രഞ്ജിത്ത് ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് മോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. നവ്യാ നായര്‍ കേന്ദ്രകഥാപാത്രമായ സിനിമയിലെ പൃഥ്വിയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. അതേസമയം ആദ്യ ചിത്രമായതുകൊണ്ട് നന്ദനം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് നടന്‍ പറയുന്നു. 'പുസ്തകങ്ങളോട് വലിയ താല്‍പര്യമുളളതിനാല്‍ ഞാന്‍ സിവില്‍ സര്‍വീസ് എടുക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ മറ്റൊരിടത്ത് നിന്നും എന്നെ കൊണ്ട് വന്ന സിനിമയാണ് നന്ദനം'.

    നന്ദനത്തിന് ശേഷം വെളളിത്തിരയാണ്

    നന്ദനത്തിന് ശേഷം വെളളിത്തിരയാണ് തനിക്ക് ഏറെ പ്രിയപ്പെട്ട ചിത്രമെന്ന് പൃഥ്വിരാജ് പറഞ്ഞു. 'ഭദ്രന്‍ സാര്‍ സംവിധാനം ചെയ്ത സിനിമയുടെ റിലീസ് ദിവസം കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലില്‍ ആണ് താമസിച്ചത്. ഹോട്ടലിന്‌റെ ചുമരിനോട് ചേര്‍ന്നാണ് കവിത തിയ്യേറ്ററുളളത്. സംവിധായകന്‍ ജയരാജ് സാര്‍ അന്ന് റൂമിലേക്ക് വന്നിരുന്നു. അന്ന് സിനിമയുടെ പ്രതികരണം അറിഞ്ഞോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു'.

    ഇല്ലെന്ന് പറഞ്ഞപ്പോള്‍ ജനലിന്‌റെ ബ്ലൈന്‍ഡ്ഡ്

    'ഇല്ലെന്ന് പറഞ്ഞപ്പോള്‍ ജനലിന്‌റെ കര്‍ട്ടന്‍ നീക്കി
    കവിത തീയ്യേറ്ററിന് മുന്നില്‍ സിനിമ കാണാന്‍ നില്‍ക്കുന്നവരുടെ നീണ്ട ക്യൂ അദ്ദേഹം കാണിച്ചുതന്നു. ആ ക്യൂ എംജി റോഡ് വരെ എത്തിയിരുന്നു. ഭദ്രന്‍ സാറിന്‌റെ സിനിമയ്ക്കാണ് ആ ക്യൂവെന്ന് അറിയാമായിരുന്നു. എന്നാല്‍ എന്നെ സംബന്ധിച്ച് അതൊരു മറക്കാനാവാത്ത അനുഭവമാണ്'.

    വെളളിത്തിരയ്ക്ക് പുറമെ വ്യക്തിപരമായി

    വെളളിത്തിരയ്ക്ക് പുറമെ വ്യക്തിപരമായി ഏറെ പ്രിയപ്പെട്ട മറ്റൊരു ചിത്രം വര്‍ഗ്ഗം ആണെന്നും പൃഥ്വി പറഞ്ഞു. 'നന്ദനത്തിന്‌റെ സഹസംവിധായകനായ എം പത്മകുമാര്‍ ആണ് വര്‍ഗത്തിന്‌റെ സംവിധായകന്‍. നടന്‍ എന്നതിന് അപ്പുറത്തേക്ക് ഞാന്‍ കൂടുതല്‍ ഇന്‍വോള്‍വ് ചെയ്ത സിനിമ ആയിരുന്നു വര്‍ഗ്ഗം എന്നും' പൃഥ്വി ഓര്‍ത്തെടുത്തു. വര്‍ഗത്തിന്‌റെ ചിത്രീകരണവും ലൊക്കേഷനുമെല്ലാം ഒരുപാട് ആസ്വദിച്ചിരുന്നു.

    Recommended Video

    Prithviraj Sukumaran Talks about his latest movie Cold Case | FilmiBeat Malayalam
    ലൂസിഫറും അയ്യപ്പനും കോശിയുമാണ്

    'ലൂസിഫറും അയ്യപ്പനും കോശിയുമാണ് മറ്റ് ചിത്രങ്ങള്‍. സംവിധാന സംരംഭമായതുകൊണ്ട് ലൂസിഫര്‍ ഒരു സ്‌പെഷ്യല്‍ ചിത്രമാണ്. അയ്യപ്പനും കോശിയും അതുപോലെ ഏറെ പ്രിയപ്പെട്ട മറ്റൊരു ചിത്രമാണെന്നും' പൃഥ്വി പറഞ്ഞു. 'ഇവയ്ക്ക് പുറമെ അയാളും ഞാനും തമ്മില്‍, മെമ്മറീസ്, മുംബൈ പോലീസ് ഉള്‍പ്പെടെയുളള കരിയറില്‍ മറക്കാനാവാത്ത വേറെയും സിനിമകളുണ്ട്. എന്നാല്‍ ചില പ്രത്യേക കാരണങ്ങള്‍ കൊണ്ട് ആദ്യം പറഞ്ഞ അഞ്ച് ചിത്രങ്ങളാണ് ഏറെ പ്രിയപ്പെട്ടതെന്നും' അഭിമുഖത്തില്‍ പൃഥ്വിരാജ് വ്യക്തമാക്കി.

    English summary
    Lucifer To Nandanam: prithviraj sukumaran reveals favourite five films of his cinema career
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X