റിലീസ് ചെയ്ത് അമ്പതാം ദിനത്തില്‍ ലൂസിഫര്‍ ആമസോണില്‍! മേയ് 16 മുതല്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ്
Recommended Video
മലയാളത്തിലെ സര്‍വ്വകാല റെക്കോര്‍ഡുകളെല്ലാം തിരുത്തിയെഴുതി ലൂസിഫര്‍ മുന്നേറികൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിന്റെ കരിയറിലെ വലിയ വിജയമായി സിനിമ നേരത്തെ മാറിയിരുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ നൂറിലധികം സ്‌ക്രീനുകളില്‍ സിനിമ ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും പ്രദര്‍ശനങ്ങളുടെ കാര്യത്തിലും വലിയ നേട്ടമാണ് സിനിമയ്കുണ്ടായിരിക്കുന്നത്.
മാര്‍ച്ച 28ന് റിലീസ് ചെയ്ത സിനിമ നിലവില്‍ അമ്പതാം ദിനത്തിലേക്കുളള കുതിപ്പിലാണുളളത്. റിലീസിന്റെ അമ്പതാം ദിനം ലൂസിഫര്‍ ആമസോണ്‍ പ്രൈമില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മെയ് 16മുതലാണ് ആമസോണില്‍ സിനിമ സ്ട്രീം ചെയ്യുന്നത്. മലയാളത്തിനു പുറമെ തമിഴ്,തെലുങ്ക് ഭാഷകളിലും ലൂസിഫര്‍ ആമസോണ്‍ പ്രൈമിലൂടെ ലഭ്യമാകും. ഒരു മലയാള ചിത്രം ആദ്യമായിട്ടാണ് അമ്പതാം ദിനത്തില്‍ ഒരു ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീം ചെയ്യപ്പെടുന്നത്.

ഏകദേശം 13.5 കോടിയ്ക്കാണ് ലൂസിഫര്‍ ആമസോണ്‍ സ്വന്തമാക്കിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലോകമെമ്പാടുനിന്നും 40000 ഷോകള്‍ സിനിമ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. കേരളത്തില്‍ നിന്നും മാത്രമായി 27000ത്തിലധികം പ്രദര്‍ശനങ്ങളും ലൂസിഫറിന് ലഭിച്ചു. 100കോടി നേടുന്ന രണ്ടാമത്തെ മോഹന്‍ലാല്‍ ചിത്രമായിട്ടാണ് ലൂസിഫര്‍ മാറിയിരുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു ലൂസിഫര്‍ നിര്‍മ്മിച്ചിരുന്നത്.


Click it and Unblock the Notifications