കാത്തിരിപ്പുകള്‍ക്ക് വിരാമം, ലൂസിഫര്‍ ട്രെയിലറെത്തി, ആരാധകര്‍ ആവേശതിമര്‍പ്പില്‍
അങ്ങനെ മൂന്ന് വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം പൃഥ്വിരാജ് - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ലൂസിഫര്‍ തിയേറ്ററിലെത്തുന്നു. പ്രേക്ഷക പ്രതീക്ഷ നിലനിര്‍ത്തിക്കൊണ്ട് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഇന്ത്യ തിരഞ്ഞെടുപ്പ് ചൂടിലേക്ക് മാറുമ്പോള്‍ ഇറങ്ങാന്‍ പറ്റിയ സിനിമയാണ് ലൂസിഫര്‍.
ആന്റണി പെരുമ്പാവൂരിന്റെ നിര്‍മാണത്തിലൊരുങ്ങുന്ന ചിത്രം പൃഥ്വിരാജിന്റെ ആദ്യ സംവിധാന സരംഭമാണ്. മുരളി ഗോപിയുടേതാണ് തിരക്കഥ. ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇഴകീറി പരിശോധിക്കുന്ന സിനിമയാണ് ലൂസിഫരന്‍ എന്ന് ട്രെയിലറില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. ലോക കോമഡിയാണ് ഇന്ത്യന്‍ രാഷ്ട്രീയം എന്ന ടൊവിനോയുടെ ഒറ്റ ഡയലോഗില്‍ നിന്ന് വ്യക്തമാണത്.

മോഹന്‍ലാലിനൊപ്പം വിവേക് ഒബേരിയോ, നന്ദു, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, സായി കുമാര്‍, നൈല ഉഷ, കലാഭവന്‍ ഷാജോണ്‍ എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളായി എത്തുന്നു. മരണമാസ് ചിത്രമല്ല, എന്നാല്‍ വെറുമൊരു സാധാരണ ചിത്രവുമല്ല ലൂസിഫര്‍ എന്ന് 3 മിനിട്ട് 21 സെക്കന്റ്‌ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ നിന്ന് വ്യക്തം.
പ്രേക്ഷക പ്രതീക്ഷ നിലനിര്‍ത്തിക്കൊണ്ട് ഒട്ടും നിരാശപ്പെടുത്താതെയാണ് ലൂസിഫറിന്റെ ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. മിനിട്ടുകള്‍ക്കകം തന്നെ ട്രെയിലര്‍ യൂട്യൂബില്‍ ഹിറ്റാകുകയും ചെയ്തിരിക്കുന്നു. മോഹന്‍ലാല്‍ - പൃഥ്വിരാജ് ഫാന്‍സ് ഒരുപോലെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രം മാര്‍ച്ച് 28 ന് തിയേറ്ററിലെത്തും.


Click it and Unblock the Notifications











