മധുരരാജയുടെ ട്വിറ്റര്‍ റെക്കോര്‍ഡ് മറികടന്ന് ലൂസിഫര്‍! സൂപ്പര്‍താര ചിത്രങ്ങള്‍ക്കായി ആരാധകര്‍

By Midhun Raj

Recommended Video

മധുരാജയുടെ റെക്കോര്‍ഡ് മറികടന്നു

ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന രണ്ട് സൂപ്പര്‍താര ചിത്രങ്ങളാണ് ലൂസിഫറും മധുരരാജയും. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രങ്ങള്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. വമ്പന്‍ റിലീസായിട്ടാണ് രണ്ടു ചിത്രങ്ങളും തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മധുരരാജയുടെ ടീസര്‍ പുറത്തിറങ്ങിയ ദിവസം തന്നെയായിരുന്നു ലൂസിഫറിന്‌റെ ട്രെയിലറും ഇറങ്ങിയിരുന്നത്.

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സൂപ്പര്‍താരചിത്രങ്ങളെ വരവേല്‍ക്കാന്‍ വലിയ തയ്യാറെടുപ്പുകള്‍ തന്നെയാണ് ആരാധകര്‍ നടത്തുന്നത്. രണ്ട് സിനിമകള്‍ക്കും ഫാന്‍സ് ഷോകള്‍ ഉണ്ടാവുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ ഒരുമിച്ചെത്തുന്നത് കാണാനുളള ആകാംക്ഷയിലാണ് എല്ലാവരും. അതേസമയം രണ്ടു ചിത്രങ്ങളെയും സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

ലൂസിഫറിന്റെ റിലീസ്

ലൂസിഫറിന്റെ റിലീസ്

മാര്‍ച്ച് 28നാണ് മോഹന്‍ലാലിന്റെ ലൂസിഫര്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരഭത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായിട്ടാണ് ലാലേട്ടന്‍ എത്തുന്നത്. അഞ്ച് മില്യണിലധികം വ്യൂസ് നേടികൊണ്ടാണ് സിനിമയുടെ ട്രെയിലര്‍ മുന്നേറുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങിയ സിനിമയില്‍ വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രം മലയാളത്തിനൊപ്പം തമിഴ് തെലുങ്ക് ഭാഷകളിലും പുറത്തിറങ്ങുന്നുണ്ട്.

മധുരരാജ വിഷുവിന്

മധുരരാജ വിഷുവിന്

ലൂസിഫറിന് പിന്നാലെയാണ് മമ്മൂക്കയുടെ മധുരരാജ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. എപ്രില്‍ 12ന് വിഷുവിനോടനുബന്ധിച്ച് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന മാസ് എന്റര്‍ടെയ്‌നറില്‍ മധുരരാജയായി ഒരിടവേളയ്ക്കു ശേഷമാണ് മമ്മൂക്ക വീണ്ടുമെത്തുന്നത്. ലൂസിഫര്‍ പോലെ വമ്പന്‍ റിലീസായിട്ടാകും മധുര രാജയും തിയ്യേറ്ററുകളിലേക്ക് എത്തുക. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മമ്മൂക്കയുടെ പ്രകടനത്തിനായിട്ടാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ട്വിറ്റര്‍ ഹാഷ്ടാഗുകള്‍

ട്വിറ്റര്‍ ഹാഷ്ടാഗുകള്‍

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ രണ്ടു ചിത്രങ്ങളുടെയും പേരില്‍ ഹാഷ്ടാഗുകള്‍ നിരവധിയായി സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.#1MonthForMadhuraRaja, #monthoflucifermarching എന്നീ പേരുകളിലായിരുന്നു ലൂസിഫറിന്റെയും മധുരരാജയുടെ പേരില്‍ ട്വിറ്റര്‍ ഹാഷ്ടാഗുകള്‍ നേരത്തെ വന്നിരുന്നത്. ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് പരമാവധി ട്വീറ്റുകള്‍ ഇടാനും ആരാധകര്‍ ശ്രമിച്ചിരുന്നു.ആദ്യം വന്ന ഹാഷ്ടാഗുകളില്‍ ലൂസിഫറിന്റെ റെക്കോര്‍ഡ് തകര്‍ത്ത് മധുരരാജയാണ് മുന്നിലെത്തിയിരുന്നത്. 89000 ട്വീറ്റുകള്‍ സൃഷ്ടിച്ച് ലൂസിഫര്‍ മുന്നിലെത്തിയപ്പോള്‍ ഒരു ലക്ഷത്തിലധികം ട്വീറ്റുകളായിരുന്നു മധുരരാജയുടെതായി വന്നത്.

മധുരാജയുടെ റെക്കോര്‍ഡ് മറികടന്നു

മധുരാജയുടെ റെക്കോര്‍ഡ് മറികടന്നു

എന്നാലിപ്പോള്‍ റിലീസിങ്ങിനൊരുങ്ങുന്നതിനിടെ മധുരരാജയുടെ റെക്കോര്‍ഡ് തകര്‍ത്ത് മുന്നിലെത്തിയിരിക്കുകയാണ് ലൂസിഫര്‍. #LuciferManiaBegins28th എന്ന പുതിയ ഹാഷ്ടാഗാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ മണിക്കൂറില്‍ തന്നെ 35000 ട്വീറ്റുകള്‍ രേഖപ്പെടുത്തികൊണ്ടാണ് ലൂസിഫര്‍ ഹാഷ്ടടാഗ് റെക്കോര്‍ഡ് നേട്ടത്തിലെത്തിയിരിക്കുന്നത്. എറ്റവും വേഗത്തില്‍ 50k,75k,ട്വീറ്റ് നേടിയ ടാഗ് എന്ന റെക്കോര്‍ഡും ലൂസിഫര്‍ നേടി. മൂന്നു മണിക്കൂറില്‍ 80k നേടിയ ഈ ഹാഷ്ടാഗ് അഞ്ച് മണിക്കൂറില്‍ താഴെ കൊണ്ടാണ് മധുരാജയുടെ റെക്കോര്‍ഡ് മറികടന്നത്.

സൂപ്പര്‍താര ചിത്രങ്ങള്‍ക്കായി

സൂപ്പര്‍താര ചിത്രങ്ങള്‍ക്കായി

സൂപ്പര്‍താര ചിത്രങ്ങള്‍ക്കായി വലിയ ആവേശത്തോടെ തന്നെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അപൂര്‍വ്വമായി ഒരുമിച്ച് എത്താറുളള സൂപ്പര്‍താര ചിത്രങ്ങള്‍ പ്രേക്ഷക പ്രതീക്ഷകള്‍ക്കൊത്ത് ഉയരുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. രണ്ടു ചിത്രങ്ങളുടെയും അണിയറ പ്രവര്‍ത്തകര്‍ പരസ്പരം പിന്തുണയറിച്ചുകൊണ്ടാണ് മുന്നോട്ടുപോവുന്നത് എന്നതും ശ്രദ്ധേയമാണ്. നേരത്തെ ലൂസിഫര്‍ ട്രെയിലറിനെ സംവിധായകന്‍ വൈശാഖ് പ്രശംസിച്ചതും പൃഥ്വിരാജിന്റെ മറുപടി വന്നതും ശ്രദ്ധേയമായി വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X