പ്രേക്ഷകർ കാത്തിരുന്ന ആ പോസ്റ്റർ എത്തി!! ലാലേട്ടന്റെ വില്ലൻ കലക്കി, താരത്തിന്റെ പോസ്റ്റർ പുറത്ത്
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രമായ ലൂസിഫറിനു വേണ്ടി, പ്രേക്ഷകരുടെ ആകാംക്ഷ.യ്ക്ക് വിരാമമിട്ടു കൊണ്ട് ചിത്രം മാർച്ച് 28 ന് പ്രദർശനത്തിനെത്തു. മുരളി ഗോപി തിരക്കഥ എഴുതിയ ഈ ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്.
മൾട്ടിസ്റ്റാർ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേൾകരുടെ ഇടയിൽ നിന്ന ലഭിക്കുന്നത്. എന്നാൽ ലൂസിഫറിൽ മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് അണിനിരക്കുന്നത്. മോഹൻലാൽ നായകനായി എത്തുമ്പോൾ താരത്തിന് തികഞ്ഞ വില്ലനായി എത്തുന്നത് ബോളിവുഡ് താരം വിവേക് ഒബ്റോയ് ആണ്. മഞ്ജുവാര്യർ, ടൊവിനോ, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം പുറത്തു വരാൻ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണുള്ളത്. ദിവസേനെ ഓരേ ക്യാരക്ടർ പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പുറത്തു വിടുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ലലേട്ടന്റെ വില്ലൻ വിവിക് ഒബ്റോയിയുടെ ക്യാരക്ടർ പോസ്റ്ററാണ്. എന്തായാലും ലുക്ക് പൊളിച്ചിട്ടുണ്ട്.

25ാം മത്തെ പോസ്റ്റർ
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ പ്രേക്ഷകർക്കിടയിൽ ലൂസിഫറിന്റെ പോസ്റ്ററുകൾ ചർച്ച വിഷയമായിരുന്നു. ചിത്രം പ്രദർശനത്തോട് അടുക്കുമ്പോൾ ലൂസിഫറിലെ താരങ്ങളേയും അവരുടെ ക്യാരക്ടറുകളും പരിചയപ്പെടുത്തി കൊണ്ടുളള പോസ്റ്ററുകൾ പുറത്തു വരുന്നുണ്ട്. മോഹൻലാൽ, മഞ്ജുവാര്യർ, ഇന്ദ്രജിത്ത്, ടൊവിനോ എന്നിങ്ങനെ പ്രധാന കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തുകയാണ് അണിയറ പ്രവർത്തകർ. ഇപ്പോഴിത ചിത്രത്തിന്റെ 25ാം മത്തെ പോസ്റ്റർ പുറത്തു വന്നിട്ടുണ്ട്. ലാലേട്ടന്റെ വില്ലനായ വിവേക് ഒബ്റോയിയുടെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്.

കലക്കൻ ലുക്കിൽ താരം
ബോബി എന്ന കഥാപാത്രത്തെയാണ് വിവേക് ഒബ്റോയ് അവതരിപ്പിക്കുന്നത്. ഇതുവരെ പ്രേക്ഷകർ കാണാത്ത ലുക്കിലാണ് താരം ചിത്രത്തിൽ പ്രത്യേക്ഷപ്പെടുന്നത്. സ്റ്റൈലിഷ് വില്ലൻ എന്ന് വേണമെങ്കിൽ ഒബ്റോയിയെ വിശേഷിപ്പിക്കാം. നല്ല കട്ടി മീശയിൽ കോട്ടി സ്യൂട്ടും ധരിച്ച് കണ്ണടവെച്ച് സ്റ്റൈലൻ ലുക്കിലാണ് താരം. ബോബി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. എന്തായാലും താരത്തിന്റെ ലുക്ക് വൈറലായിട്ടുണ്ട്.,

വേറിട്ട ഗെറ്റപ്പ്
ലൂസിഫറിന്റെ പോസ്റ്ററുകൾ പുറത്തു വന്ന പശ്ചാത്തലത്തിൽ എടുത്തു പറയേണ്ട ഒന്നാണ് താരങ്ങളുടെ ഗെറ്റപ്പുകൾ. ലാലേട്ടന്റെ ആയാലും ടൊവിനോ, മഞ്ജു എന്നിവരുടെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ലുക്കാണ് ക്യാരക്ടർ പോസ്റ്ററിൽ. എല്ലാ തരങ്ങളും അതീവ ഗ്ലാമറിലാണ്. താരങ്ങളുടെ വേറിട്ട ഒരു മുഖമാണ് ചിത്രത്തിലൂടെ പ്രേക്ഷകർക്കായി അണിയറ പ്രവർത്തകർ പരിചയപ്പെടുത്തുന്നത്. ഇതുവരെ പുറത്തു വന്ന എല്ലാ ക്യരക്ടർ പോസ്റ്ററിനും മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചത്.

രാഷ്ട്രീയ നേതാവായി ലാലേട്ടൻ
സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായിട്ടാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. ടൊവിനോയും ഒരു രാഷ്ട്രീയക്കാരന്റെ ഗെറ്റപ്പിലാണ്. എന്നാൽ ലാലേട്ടന്റെ സഹോദരനായിട്ടാണോ ടൊവിനോ എത്തുന്നതെന്നുള്ള സംശയങ്ങൾ ഉയർന്നിരുന്നു. എന്നാൽ മഞ്ജുവാര്യരുടെ ക്യാരക്ടർ പോസ്റ്റർ പുറത്തു വന്നതോടെ ആ ചോദ്യത്തിന് ഉത്തരം ലഭിച്ചു. എന്നാൽ നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പ്രധാന വില്ലൻ വിവേക് ഒബ്റോയ് ആണ്. ഇവർ തമ്മിലുളള ബന്ധം എന്താണെന്നുള്ള ചോദ്യമാണ് പ്രേക്ഷകരുടെ മനസ്സിൽ


Click it and Unblock the Notifications