»   » എന്ത് തന്നെ സംഭവിച്ചാലും ഞാന്‍ ലൂസിഫര്‍ സംവിധാനം ചെയ്യും.. പക്ഷെ... എന്താ പൃഥ്വി പക്ഷെ?

എന്ത് തന്നെ സംഭവിച്ചാലും ഞാന്‍ ലൂസിഫര്‍ സംവിധാനം ചെയ്യും.. പക്ഷെ... എന്താ പൃഥ്വി പക്ഷെ?

By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമ കാത്തിരുന്ന പ്രഖ്യാപനമായിരുന്നു അത്, പൃഥ്വിരാജ് മോഹന്‍ലാല്‍ കൂട്ട് കെട്ട് ഒന്നിയ്ക്കുന്നു. പ്രതീക്ഷയ്ക്കും അപ്പുറത്ത്, പൃഥ്വി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നു എന്ന് കേട്ടപ്പോള്‍ ആരാധകര്‍ ശരിയ്ക്കും ആവേശം കൊണ്ടു.

ലൂസിഫര്‍ പൂര്‍ത്തിയാക്കാന്‍ പൃഥ്വിയ്ക്ക് കഴിയുമോ.. മോഹന്‍ലാലിന് ആശങ്ക... ??


എന്നാല്‍ ഇടയ്ക്ക് ലൂസിഫര്‍ ഉപേക്ഷിച്ചു എന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ വന്നു. ഈ അഭിനയത്തിന്റെ തിരക്കില്‍ പൃഥ്വി എപ്പോഴാണ് സിനിമ സംവിധാനം ചെയ്യുന്നത് എന്നായിരുന്നു എല്ലാവരുടെയും ആശങ്ക. ഇപ്പോഴിതാ അതിന് കൃത്യമായി മറുപടി നടന്‍ നല്‍കുന്നു.


ലൂസിഫര്‍ ഉണ്ടാകും

എന്ത് തന്നെ സംഭവിച്ചാലും ലൂസിഫര്‍ എന്ന ചിത്രം താന്‍ സംവിധാനം ചെയ്യും എന്ന് പൃഥ്വിരാജ് വ്യക്തമാക്കി. സിനിമ ഉപേക്ഷിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകളെല്ലാം അടിസ്ഥാന രഹിതമാണെന്നും നടന്‍ പറഞ്ഞു.


പക്ഷെ ഒരു വര്‍ഷം വേണം

പക്ഷെ ലൂസിഫര്‍ എന്ന ചിത്രം ചെയ്യാന്‍ തനിക്കിനിയും ഒരു വര്‍ഷം വേണം എന്നാണ് പൃഥ്വി പറയുന്നത്. യാതൊരു തയ്യാറെടുപ്പുകളും ഇല്ലാതെ ഇതുപോലൊരു വലിയ ചിത്രത്തിലേക്ക് എടുത്ത് ചാടാന്‍ കഴിയില്ല. നല്ലൊരു മുന്നൊരുക്കം നടത്താന്‍ ഒരു വര്‍ഷം വേണം.


അഭിനയത്തിന് ഇടവേള

ഇപ്പോള്‍ ഏറ്റെടുത്തിരിയ്ക്കുന്ന ആട്ജീവിതം, കര്‍ണന്‍ ഉള്‍പ്പടെയുള്ള ബിഗ് ബജറ്റ് ചിത്രത്തില്‍ അഭിനയിച്ചു കഴിഞ്ഞാല്‍ പൃഥ്വി അഭിനയ ജീവിതത്തില്‍ നിന്ന് ചെറിയൊരു ഇടവേള എടുക്കും. ലൂസിഫര്‍ സംവിധാനം ചെയ്യാന്‍ വേണ്ടി മാത്രം. പക്ഷെ അതൊരിക്കലും തന്റെ അഭിനയ ജീവിതത്തെ ബാധിയ്ക്കുന്ന തരത്തിലായിരിയ്ക്കില്ല എന്നും നടന്‍ പറയുന്നു.


എവിടെ വരയായി

ലഭിയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം ഇതുവരെ ആദ്യ ഘട്ടം പോലും പൂര്‍ത്തിയാക്കിയിട്ടില്ല. മോഹന്‍ലാല്‍ അല്ലാതെ മറ്റാരൊക്കെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്ന് തീരുമാനിച്ചിട്ടില്ല. അന്തരിച്ച നടന്‍ രാജേഷ് പിള്ള ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്. എന്നാല്‍ രാജേഷ് പിള്ള ആലോചിച്ച ചിത്രവുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല എന്നാണ് അറിയുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അധികം വൈകാതെ റിലീസ് ചെയ്യും.


English summary
Prithviraj, the young actor is all set to make his directorial debut with the upcoming Mohanlal starrer, Lucifer. In a recent interview, Prithviraj cleared the rumours regarding Lucifer and revealed the actual status of the project.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam