കല്യാണം കഴിഞ്ഞ് അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ഭാര്യയെ പെങ്ങളായിട്ട് പ്രഖ്യാപിക്കും; കാണൂ
ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്നിന് ശേഷം രമ്യ നമ്പീശനും ജയസൂര്യയും വീണ്ടുമൊന്നിയ്ക്കുന്ന ലുക്ക ചുപ്പി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സ്‌കൂളില്‍ ഒന്നിച്ചു പഠിച്ച കൂട്ടുകാര്‍, വിവഹവും കുടുംബവുമൊക്കെ ആയതിന് ശേഷം വീണ്ടും ഒന്നിച്ചുകൂടുന്നതിന്റെ മധുരവും എരിവുമാണ് സിനിമയെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു.
രമ്യ നമ്പീശനെയും ജയസൂര്യയെയും കൂടാതെ മുരളി ഗോപി, ജോജു ജോര്‍ജ്, സൈജു കുറുപ്പ്, മുത്തുമണി, ചിന്നു കുരിവിള തുടങ്ങിയവരും ഒരു മിനിട്ട് 20 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നു.

ബാഷ് മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ലുക്ക ചുപ്പി എന്നത് ഒരു ഹിന്ദി വാക്കാണ്. കണ്ണുപൊത്തിക്കളി എന്നാണ് ഈ വാക്കിന് അര്‍ത്ഥം. നേരത്തെ പഴയകൂട്ടുകാര്‍ ഒത്തുകൂടിയപ്പോഴാണ് മലയാളത്തില്‍ ക്ലാസ്‌മേറ്റ്‌സ് എന്ന ഹിറ്റുണ്ടായത്. എന്നാല്‍ ഇതില്‍ നീന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും ലുക്ക ചുപ്പി എന്ന് ട്രെയിലര്‍ കണ്ടാല്‍ മനസ്സിലാക്കാം
റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദലേഖനം നിര്‍വഹിക്കുന്നത്. റഫീക് അഹമ്മദിന്റെ വരികള്‍ക്ക് ബിജിപാല്‍ ഈണം നല്‍കുന്നു. ബിനു ഭാസ്‌കര്‍ ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രം നിര്‍മിയ്ക്കുന്നത് ഫീല്‍ റീല്‍ സിനിമാസാണ്.


Click it and Unblock the Notifications











