റസൂല്‍ പൂക്കുട്ടിയുടെ ലുക്കാചുപ്പി

By Nirmal Balakrishnan

കുമ്പസാരം എന്ന ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ മറ്റൊരു ജയസൂര്യ ചിത്രം കൂടി തിയറ്ററിലെത്തുകയാണ്. ഒരു കണ്ണുപൊത്തിക്കളിയുടെ കഥ പറയുന്ന ലുക്കാചുപ്പി വരും ദിവസം തിയറ്ററിലെത്തും. രമ്യാ നമ്പീശന്‍, മുരളി ഗോപി, ജോജോ, മുത്തുമണി, അസ്മിദ സൂദ്, എന്നിവര്‍ അഭിനയിച്ച ചിത്രം സംവിധാനം ചെയ്യുന്നത് ബാഷ് മുഹമ്മദ് എന്ന നവാഗതനാണ്.

ലുക്കാചുപ്പി ഹിന്ദി വാക്കാണ്. കണ്ണുപൊത്തിക്കളി എന്നാണര്‍ഥം. അവധിക്കാല വസതിയില്‍ വൈകിട്ട് അഞ്ചുമണി മുതല്‍ രാത്രി പതിനൊന്നുവരെ നടക്കുന്ന സംഭവമാണ് ബാഷ് മുഹമ്മദ് ത്രില്ലറായി അവതരിപ്പിക്കുന്നത്. പതിനാലു വര്‍ഷത്തിനു ശേഷം ഒത്തുകൂടുന്ന സുഹൃത്തുക്കള്‍. അവര്‍ക്കിടിയില്‍ പണ്ടുന ടന്നൊരു സംഭവം ഉദ്വേഗജനകമായിട്ടാണ് അവതരിപ്പിക്കുന്നത്. പ്രത്യേക സാഹചര്യത്തില്‍ ഒത്തുകൂടുന്ന സുഹൃത്തുക്കള്‍. അവര്‍ക്കൊപ്പം അവരുടെ ഭാര്യമാരും.

lukka-chuppi

ഫീല്‍ റീല്‍ സിനിമയാണു നിര്‍മാണം. കഥയും തിരക്കഥയും ഗഫൂര്‍ അറയ്ക്കല്‍ നിര്‍വഹിക്കുന്നു. റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറിങ് നിര്‍വഹിക്കുന്നു. ബിജിപാല്‍ ആണു സംഗീതം. റഫീക്ക് അഹമ്മദ് ആണ് ഗാനരചന. തിരക്കഥാകൃത്ത് നജീം കോയ നിര്‍മാണ പങ്കാൡയാണ്.

ജയസൂര്യ നായകനായി അഭിനയിച്ച കുമ്പസാരം നല്ല അഭിപ്രയാത്തോടെ തിയറ്ററില്‍ ഓടുന്ന സമയത്തു റിലീസ് ചെയ്യുന്നത് ലുക്കാചുപ്പിക്കു ഗുണം ചെയ്യും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X