ലുമുംബ: ഡത്ത് ഓഫ് എ പ്രൊഫറ്റ് (ഫ്രാന്‍സ്)
ലുമുംബ: ഡത്ത് ഓഫ് എ പ്രൊഫറ്റ് (ഫ്രാന്‍സ്)
സംവിധാനം : റൗള്‍ പെക്ക്
തിരക്കഥ : റൗള്‍ പെക്ക്, പാസ്കല്‍ ബോണിറ്റ്സെര്‍
സംഗീതം : ജീന്‍ ക്ലോഡ് പെറ്റിറ്റ്
അഭിനേതാക്കള്‍ : എറിക് ഇബൗനി, അലക്സ് ഡെസ്കാസ്, മാകാ കോട്ടോ, തിയോഫിലെ മൗസാ സോവി...
സ്വാതന്ത്യ്രത്തിന്റെ യോഗിയായും പ്രവാചകനായും ആധുനിക ആഫ്രിക്കന്‍ ചരിത്രത്തെ സ്വാധീനിച്ച ലുമുംബയുടെ ജീവിതത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. കോംഗോയിലെ ആദ്യത്തെ പ്രസിഡണ്ടായി 12 മാസം നിന്ന ലുമുംബയുടെ അധികാര ജീവിതത്തിലെ ഉയര്‍ച്ചയും താഴ്ചയുമാണ് ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
റൗള്‍ പെക്ക്
ഹെയ്തിയില്‍ ജനിച്ച് സയറില്‍ വളര്‍ന്ന് ജര്‍മ്മനിയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ റൗള്‍പെക്ക് അനുഭവങ്ങളുടെ സമൃദ്ധിയോടെയാണ് സിനിമാരംഗത്തെത്തുന്നത്. ഹ്രസ്വചിത്രങ്ങളിലും ഡോക്യുമെന്ററികളും അദ്ദേഹം നടത്തിയ പരീക്ഷണങ്ങള്‍ എന്നും ഉദാത്തമായി കരുതപ്പെട്ടുപോരുന്നു.


Click it and Unblock the Notifications