അയാൾ എന്നെ കെട്ടിപ്പിടിച്ചു, ചുംബിച്ചു!!വൈരമുത്തുവിനെതിരെ വെളിപ്പെടുത്തലുമായി യുവതി

നാന പടേക്കറിനെതിരെ‌യുള്ള നടി തനുശ്രീ ദത്തയാണ് ഒരു ഇടവേളയ്ക്ക ശേഷം തുറന്നു പറച്ചലിനു തുടക്കമിട്ടത്.

വീണ്ടും മീ ടു ക്യാംപെയ്നുകൾ ശക്തമാകുകയാണ്. തൊഴിൽ മേഖലയിൽ നിന്ന് നേരിടേണ്ടി വരുന്ന മോശമായ അനുഭവങ്ങൾ സ്ത്രീകൾ തുറന്നടിക്കുകയാണ്. ഹോളിവുഡിൽ‌ തുടങ്ങിവെച്ച മീ ടു ക്യാംപെയ്നു ഇപ്പോൾ ബോളിവുഡിലും തെന്നിന്ത്യൻ സിനിമ ലോകത്തും സജീവമാകുകയാണ്. ഈ ക്യാംപെയ്നുകൾ വഴി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. സമൂഹത്തിലെ പല ആരാധന പുരുഷൻമാരുടെ നേരെയാണ് മീടു ക്യാംപെയ്നുകൾ വിരൽ ചൂണ്ടുന്നത്.

 viramuthu

നാന പടേക്കറിനെതിരെ‌യുള്ള നടി തനുശ്രീ ദത്തയാണ് ഒരു ഇടവേളയ്ക്ക ശേഷം തുറന്നു പറച്ചലിനു തുടക്കമിട്ടത്. തനുശ്രീയുടെ ആരോപണം ബോളിവുഡിൽ വലിയ ചലനം സൃഷ്ടിച്ചിരുന്നു. പിന്നീട് സംവിധായകൻ വികാസ ബഹലിനെതിരെ കങ്കണയും പ്രശസ്ത തെന്നിന്ത്യൻ ഗായിക ചിൻമയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിത തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്ന മറ്റൊരു വെളിപ്പെടുത്തലുമായി ഒരു യുവതി രംഗത്തെത്തിയിട്ടുണ്ട്. പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെയാണ് യുവതിയുടെ ലൈംഗികാരോപണം. പേര് വെളിപ്പെടുത്താതെയാണ് ഇവരുടെ തുറന്നു പറച്ചിൽ.

  അയാൾ കെട്ടിപ്പിടിച്ചും ചുംബിച്ചു

അയാൾ കെട്ടിപ്പിടിച്ചും ചുംബിച്ചു

അയാൾ എന്നെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നായിരുന്നു സ്ത്രീയുടെ വെളിപ്പെടുത്തൽ. എന്നാൽ തനിയ്ക്ക് ആ സമയം എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. അവിടെ നിന്ന് വേഗം ഓടി രക്ഷപ്പെടുകയായിരുന്നെന്നും യുവതി പറഞ്ഞു. പ്രമുഖ മാധ്യമ പ്രവർത്തക സന്ധ്യ മേനോനോടാണ് യുവതി തനിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് പങ്കുവെച്ചത്

 കോടമ്പകത്തെ വീട്

കോടമ്പകത്തെ വീട്

സംഭവം നടക്കുന്നത് കോടമ്പകത്തെ വീട്ടിൽവെച്ചാണ്. അയാളുടെ വീടും ഓഫീസും അവിടെ തന്നെയാണ്. സാധാരണ ഗതിയിൽ ആളുകളോട് അവിടെ വന്ന് കാണാനാണ് അദ്ദേഹം ആവശ്യപ്പെടാറുള്ളതെന്നും യുവതി വെളിപ്പെടുത്തി. വൈരമുത്തുവിന്റെ വേട്ടക്കാരന്റെ സ്വാഭാവം സിനിമാ മേഖലയിൽ എല്ലാവർക്കും അറിയാവുന്ന സംഗതിയാണ്. എന്നാൽ അയാളുടെ രാഷ്ച്രീയ ബന്ധങ്ങൾ കൊണ്ട് ആരും പരാതിപ്പെടാൻ മുതിരുന്നില്ലെന്നും അവർ വ്യക്തമാക്കി.

  യുവതിയ്ക്ക് പിന്തുണ

യുവതിയ്ക്ക് പിന്തുണ

യുവതിയുടെ വെളിപ്പെടുത്തൽ സിനിമ ലോകത്ത് വൻ ചർച്ചയായിട്ടുണ്ട്. ഇവർക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രശസ്ത സംവിധായകൻ സിഎസ് അമുദൻ, ഗായിക ചിൻമയിയും രംഗത്തെത്തിയിട്ടുണ്ട്. സിനിമാ മേഖലയിൽ നിന്ന് മാറ്റി നിർത്താൻ കഴിയാത്ത് ഒരു വ്യക്തിയാണ് വൈരമുത്തു. അദ്ദേഹത്തിനെതിരെയുളള ഈ ലൈംഗികാരോപണം സിനിമാ മേഖലയിലും ആരാധകർക്കിടയിലും ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്.

 ചിൻമയിയുടെ വെളിപ്പെടുത്തൽ

ചിൻമയിയുടെ വെളിപ്പെടുത്തൽ

ചിൻമയും തനിയ്ക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. പേര് വെളിപ്പെടുത്താതെയായിരുന്നു ഗായികയുടേയും തുറന്നു പറച്ചിൽ. എട്ട് , ഒമ്പതോ വയസ് പ്രയാമുളളപ്പോൾ ഒരു പ്രമുഖ വ്യക്തി തന്റെ സ്വാകാര്യ ഭാഗത്ത് സ്പർശിച്ചുവെന്നായിരുന്നു ചിൻമയിയുടെ വെളിപ്പെടുത്തൽ. സന്തോം കമ്മ്യൂണിക്കേഷൻ സ്റ്റുഡിയോയിൽ വെച്ചായിരുന്നു സംഭവം. തനിയ്ക്ക് ഉണ്ടായ മോശാനുഭവത്തെ കുറിച്ച് അമ്മയോട് പറഞ്ഞിരുന്നുവെന്നും ഗായിക വളിപ്പെടുത്തിയിരുന്നു.

 പിറകിൽ നിന്ന് കെട്ടിപ്പിടിച്ചു

പിറകിൽ നിന്ന് കെട്ടിപ്പിടിച്ചു

മറ്റൊരു മോശമായ അനുഭവവും ചിൻമയി പങ്കുവെച്ചിരുന്നു. ഇത്തവണയും താരം പേര് വെളിപ്പടുത്തിയില്ല.. സമൂഹം ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണെന്ന് മാത്രമാണ് ഇയാളെ കുറിച്ച് ചിൻമയി പറഞ്ഞത്. അദ്ദേഹം. ഒരിക്കൽ അദ്ദേഹം എന്നെ ഓഫീസിലേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് പിറകിൽ നിന്ന് കെട്ടിപ്പിച്ചു. അവിടെ നിന്ന് ഒരു വിധം രക്ഷപ്പെടുകയായിരുന്നെന്നും ചിൻമയി പറഞ്ഞു.

നിശബ്ദയാക്കി

നിശബ്ദയാക്കി

എനിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം ഞാൻ പലരുമായി പങ്കുവെച്ചിരുന്നു. എന്നാൽ എല്ലാവരും എന്നെ നിശബ്ദയാക്കുകയാണ് ചെയ്തത്. അമ്മയോടും ഇക്കാര്യം പങ്കുവെച്ചിരുന്നു എന്നാൽ അമ്മയുടെ ഭാഗത്തു നിന്നും തനിയ്ക്ക് പിന്തുണ ലഭിച്ചിരുന്നില്ല. അദ്ദേഹം നല്ല മനുഷ്യനാണെന്നും , നീ ഏത് തരം പെൺകുട്ടിയാണെന്നും ടെസ്റ്റ് ചെയ്യാൻ വേണ്ടിയാണ് അയാൾ തന്നോട് അങ്ങനെ പെരുമാറിയതെന്നും അമ്മ പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X