twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിപ വൈറസും ഒടിയനുമായി അടുത്ത ബന്ധം!! രസകരമായ ബന്ധം വെളിപ്പെടുത്തി റഫീഖ് അഹമ്മദ്

    റഫീക്ക് അഹമ്മദിന്റെ മനോഹരമായ വരികൾക്ക് എം ജയചന്ദ്രൻ ഈണം നൽകിയിരിക്കുന്നത്

    |

    പ്രേക്ഷകർ ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിന്റെ ഒടിയൻ. മഞ്ജുവാര്യർ, പ്രകാശ് രാജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഡിസംബർ 14 ന് തിയേറ്ററുകളിൽ എത്തും. ശ്രീകുമാർ മേനോൻ ആണ് ഓടിയൻ മാണിക്യന്റെ കഥ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്നത്. ചിത്രത്തിലെ ലാലേട്ടൻ ഗെറ്റപ്പുകൾ നേരത്തെ തന്നെ ജനങ്ങൾക്കിടയിൽ ചർച്ച വിഷയമായിരുന്നു. എന്നാൽ ഇപ്പോൾ പ്രേക്ഷകർ സംസാരിക്കുന്നത് ഒടിയനിലെ അതിമനോഹരമായ ഗാനത്തെ കുറിച്ചാണ്.

    rafeeq ahamad

    അപകട സമയത്ത് വാഹനമോടിച്ചത് ബാലഭാസ്കർ!! സ്ഥിരീകരിച്ച് സാക്ഷികൾ, നിർണ്ണായക മൊഴി ആ കാർ ഡ്രൈവറിന്റേത്അപകട സമയത്ത് വാഹനമോടിച്ചത് ബാലഭാസ്കർ!! സ്ഥിരീകരിച്ച് സാക്ഷികൾ, നിർണ്ണായക മൊഴി ആ കാർ ഡ്രൈവറിന്റേത്

    കൊണ്ടോരാം കൊണ്ടോരാം എന്ന ഓടിയന്റെ പാട്ടാണ് എല്ലാവരുടെ ചുണ്ടുകളിൽ. റഫീക്ക് അഹമ്മദിന്റെ മനോഹരമായ വരികൾക്ക് എം ജയചന്ദ്രനാണ് ഈണം നൽകിയിരിക്കുന്നത്. സുധീപ് കുമാറും ശ്രേയ ഘോഷാലും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാലക്കാടിന്റെ മുഴുവൻ സൗന്ദര്യവും റഫീഖ് അഹമ്മദിന്റെ ആ വരികളിൽ നിന്ന് നമുക്ക് ഗ്രഹിക്കാൻ സാധിക്കുന്നുണ്ട്. ഇപ്പോഴിത നിപ വൈറസും ഓടിയൻ മാണിക്യവും തമ്മിൽ ഒരു ബന്ധമുണ്ട്. ആ രസകരമായ ബന്ധം വിവരിക്കുകയാണ് നമ്മുടെ പ്രിയപ്പെട്ട ഗാനരചയിതാവ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

    തിരക്കിനിടെ അദ്ദേഹം കേട്ടിരുന്നില്ല!!സിഗ്നലിൽവെച്ച് കിട്ടി, മമ്മൂട്ടിയെ അനുകരിച്ചതിനെ കുറിച്ച് ജോജുതിരക്കിനിടെ അദ്ദേഹം കേട്ടിരുന്നില്ല!!സിഗ്നലിൽവെച്ച് കിട്ടി, മമ്മൂട്ടിയെ അനുകരിച്ചതിനെ കുറിച്ച് ജോജു

    സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങളെ കാറ്റില്‍ പറത്തി ഒടിയൻ എന്ന തലക്കെട്ടൊടൊണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. തേങ്കുറിശ്ശി- കോഴിക്കോടിനെ ഭീതിയിലാഴ്ത്തിയ നിപ്പാവൈറസ് ബാധയെത്തുടർന്ന് മുഖ്യ വൈറസ് വാഹകരായ പഴംതീനി വാവലുകളുമായുള്ള സമ്പർക്കം പൊതുജനങ്ങൾ പരമാവധി ഒഴിവാക്കണമെന്ന ആരോഗ്യവകുപ്പിൻറെ കർശന നിർദേശം നിലനിൽക്കെ ഒടിയൻ തന്റെ അമ്പ്രാട്ടിയേയും കൊണ്ട് *"വാവലുകൾ തേനിനുപായും മലവാഴത്തോപ്പിൽക്കൂടി"* അലനെല്ലൂരും അന്ത്യാളൻകാവിലുമൊക്കെ കൊണ്ടോവാമെന്നു പറയുകയും കേട്ടപാടേ പോന്നോളാമെന്ന് നായിക പറയുകയും ചെയ്യുന്നു. ഇത് ആരോഗ്യവകുപ്പ് ഏറെ ഗൗരവമായി കാണണമെന്ന് ഒരുവിഭാഗം അഭിപ്രായപ്പെടുന്നു. എന്തായാലും ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് ഒടിയൻ ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തുന്നു.വാൽക്കഷണമായി ചിരി നിത്യജീവിതത്തിനു സന്തോഷം പകരുന്നു. ആചിരി ഷെയര്‍ ചെയ്തു മറ്റുള്ളവരിലെത്തിക്കുന്നത് അതിലേറെ സന്തോഷം പകരുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

    English summary
    lyrics writer rafeek ahamed says about odiyan moovie kondoram song
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X