മുതലാളിമാരേ അടിയനോട് ക്ഷമിക്കണം!! ഫേസ്ബുക്ക് വിലക്കിയവർക്ക് റഫീഖ് അഹമ്മദിന്റെ ഉഗ്രൻ മറുപടി, കാണൂ
അടിയനോട് ക്ഷമിക്കണം. അറിവില്ലാതെ ചെയ്തു പോയ ഒരബദ്ധമാണേ.
സ്വന്തം പാട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് ഗാന രചയിതാവ് റഫീഖ് അഹ്മദിന് കിട്ടിയത് എട്ടിന്റെ പണി. ഒരു ദിവസത്തേയ്ക്ക് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബോക്ക് ചെയ്തു. ഈ വിവരം അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയത്. ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്കായ കാര്യ മാത്രമല്ല ഇതിനു പിന്നിലുളളവർക്കും അദ്ദേഹം തക്കതായ മറുപടിയും നൽകിയിട്ടുമുണ്ട്.

ഉടൻ പുറത്തിറങ്ങാൻ പോകുന്ന ഒരു പടത്തിലെ പാട്ട് കിട്ടി എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.. കേട്ടപ്പോൾ നന്നെന്നു തോന്നി. എഫ്.ബി.യിൽ ഷെയർ ചെയ്തു. ഭയങ്കര പ്രശ്നമായി. അതൊരു പകർപ്പവകാശ ലംഘനമായിരുന്നു. 24 മണിക്കൂർ എഫ്.ബിക്ക് പുറത്ത് നിർത്തുക എന്നതായിരുന്നു അതിന്റെ ശിക്ഷ. ശിക്ഷ കഴിഞ്ഞ് ദാ, റിലീസായി. മുതലാളിമാരേ അടിയനോട് ക്ഷമിക്കണം. അറിവില്ലാതെ ചെയ്തു പോയ ഒരബദ്ധമാണേ. നാലണ ലാഭമില്ലാത്ത ഏർപ്പാടാണ്. പാട്ട് കൂടുതൽ ആൾക്കാർ കേട്ടാൽ വരുമാനം അവിടത്തേക്ക് തന്നെയാണല്ലൊ. ഏതായാലും ഇത് ഇനി ആവർത്തിക്കില്ല എന്ന് ഉറപ്പു തരുന്നു. മുതലാളിമാർ കേൾക്കാതെ മെല്ലെ ഒരു രഹസ്യം കൂട്ടുകാരോട് പങ്കിടാം. ആ പാട്ട് എഴുതിയത് അടിയൻ തന്നെ ആയിരുന്നു. എന്ന് പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അദ്ദേഹത്തിന്റെ പോസ്റ്റിനു താഴെ ചിത്രവും പാട്ടും ആരാഞ്ഞ് ആളുകൾ കമന്റു ചെയ്തിരുന്നു. എന്നാൽ അദ്ദേഹം അത് പറയാൻ കൂട്ടാക്കിയിരുന്നില്ല. ചിത്രത്തിന്റെ പേരും പാട്ടും എത്ര ചോദിച്ചാലും താൻ പറയില്ല. ഇതിനു എന്താവും ശിക്ഷ ലഭിക്കുക എന്ന് അറിയില്ലല്ലോ എന്ന് അദ്ദേഹം കമന്റ് ചെയ്തിരുന്നു. അതേസമയം തന്റെ പാട്ട് പങ്കുവെച്ചതിനെതിരെ മറ്റൊന്തെങ്കിലും തരത്തിലുളള നടപടിക്കു മുതിരുമോ എന്നതിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications











