ജീത്തു ജോസഫിന്റെ 'മ' പ്രണയം

By Lakshmi

ചുരുക്കം ചില ചിത്രങ്ങള്‍കൊണ്ടുതന്നെ മലയാളചിലച്ചിത്രലോകത്തെ മികച്ച സംവിധായകരുടെ കൂട്ടത്തില്‍ ഇടം നേടിയ സംവിധായകനാണ് ജീത്തു ജോസഫ്. അസാധാരണമായ കഥയോ കഥപറയല്‍ ശൈലിയോ അല്ല ജീത്തിവിന്റേത്. പക്ഷേ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന വളരെ സാധാരണമായ കാര്യങ്ങള്‍ ലളിതമായി അവതരിപ്പിക്കാനുള്ള കഴിവ് ജീത്തുവിനുണ്ടെന്ന് സമ്മതിക്കാതെ വയ്യ. ജീത്തു ഏറ്റവും ഒടുവില്‍ ഒരുക്കിയിരിക്കുന്ന മെമ്മറീസ് എന്ന ചിത്രം മലയാളത്തിലെ റംസാന്‍ ചിത്രങ്ങളില്‍ പ്രശംസ നേടുകയാണ്. പൃഥ്വിരാജ് പോലീസ് വേഷത്തിലെത്തിയ ഈ ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ചുകഴിഞ്ഞു.

ചലച്ചിത്രലോകത്ത് പലര്‍ക്കും പലതരം വിശ്വാസങ്ങളുണ്ട്. ചിലര്‍ അക്ഷരശാസ്ത്രം നോക്കിയും മറ്റുമാണ് പലചിത്രങ്ങളുടെയും പേര് തീരുമാനിക്കുന്നത് പോലും, ചിലര്‍ക്ക് ചില അക്ഷരങ്ങള്‍ ഭാഗ്യാക്ഷരമായി മാറുന്നതും ചലച്ചിത്രലോകം കണ്ടതാണ്. ജീത്തുവിന്റെ കാര്യത്തില്‍ മ ഭാഗ്യാക്ഷരമായിരിക്കുകയാണെന്നാണ് ചലച്ചിത്രലോകം പറയുന്നത്.

'മ' ജീത്തുവിന്റെ ഭാഗ്യാക്ഷരമോ?

ജീത്തു ജോസഫിന്റെ 'മ' പ്രണയം

ആദ്യമായി സംവിധാനം ചെയ്ത ഡിറ്റക്ടീവ് എന്ന സൂരേഷ് ഗോപി ചിത്രം മാറ്റിവച്ച് ഇതുവരെ സംവിധാനം ചെയ്തവയും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നതുമുള്‍പ്പെടെയുള്ള ജീത്തുവിന്റെ എല്ലാ ചിത്രങ്ങളും മ(എം) എന്ന അക്ഷരത്തില്‍ തുടങ്ങുന്നതാണ്. മമ്മി ആന്റ് മി, മൈ ബോസ്, മെമ്മറീസ് എന്നിവയെല്ലാം മികച്ച ചിത്രങ്ങള്‍ എന്നു പേരെടുത്തവയാണ്. മോഹന്‍ലാലിനെ നായകനാക്കി പ്രഖ്യാപിച്ചിരിക്കുന്ന മൈ ഫാമിലിയിലെ മ ജീത്തുവിന് ഭാഗ്യമായി മാറുമോയെന്നേ ഇനി അറിയാനുള്ളു.

മമ്മി ആന്റ് മി

ജീത്തു ജോസഫിന്റെ 'മ' പ്രണയം

കൗമാരക്കാരിയായ മകളും അമ്മയും തമ്മിലുള്ള അസ്വാരസ്യങ്ങളുടെയും സ്‌നേഹത്തിന്റെയും കഥ പറഞ്ഞ മമ്മി ആന്റ് മിയിലൂടെ എല്ലാവര്‍ക്കുമറിയുന്നൊരു വിഷയം പുതുമയോടെ അവതരിപ്പിക്കുകയാണ് ജീത്തു ചെയ്തത്. ചിത്രം പ്രേക്ഷകശ്രദ്ധയും നിരൂപകപ്രശംസയും നേടി.

മൈ ബോസ്

ജീത്തു ജോസഫിന്റെ 'മ' പ്രണയം

ദിലീപും മംമ്ത മോഹന്‍ദാസും പ്രധാനകഥാപാത്രങ്ങളായി എത്തിയ മൈ ബോസ് വന്‍ഹിറ്റായി മാറുന്നകാഴ്ചയാണ് മലയാളം കണ്ടത്. മികച്ച അഭിനയമൂഹൂര്‍ത്തങ്ങളും കോമഡിയുമെല്ലാം മൈ ബോസിന് മികച്ച പേരുനല്‍കി.

മെമ്മറീസ്

ജീത്തു ജോസഫിന്റെ 'മ' പ്രണയം

സൈക്കോളജിക്കല്‍ ത്രില്ലറായ ഈ ചിത്രം പൃഥ്വിരാജിന്റെ പതിമൂന്നാമത്തെ പൊലീസ് വേഷമാണ്. മേഘ്‌ന രാജും മിയയും നായികമാരായി എത്തിയിരിക്കുന്ന ചിത്രം വലിയ ഹിറ്റാവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വളരെ വ്യത്യസ്തമായ അവതരണവും ട്രീറ്റ്‌മെന്റുമാണ് സിനിമയെ വ്യത്യസ്തമാക്കുന്നത്.

മൈ ഫാമിലി

ജീത്തു ജോസഫിന്റെ 'മ' പ്രണയം

കുറച്ചുനാളുകള്‍ക്ക് മുമ്പാണ് മോഹന്‍ലാലിനെ നായകനാക്കി മൈ ഫാമിലിയെന്ന ചിത്രം ജീത്തു പ്രഖ്യാപിച്ചത്. മോഹന്‍ലാല്‍ രണ്ട് കുട്ടികളുടെ പിതാവായി അഭിയിക്കുന്ന ചിത്രമാണിത്. ചിത്രത്തിലേയ്ക്ക് നായികയായി അഭിനയിക്കാനുള്ള നടിയ്ക്കായുള്ള അന്വേഷണം തുടരുകയാണ്. അമ്മവേഷമായതിനാല്‍ പലരും ഈ റോളിനോട് വിമുഖത കാണിയ്ക്കുന്നുവെന്നാണ് ജീത്തു പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X