അന്ന് എന്റെ കണ്ണ് നിറഞ്ഞുപോയി, ആപത്തില്‍ കൈ തന്ന ഈസ്റ്റ് കോസ്റ്റ് വിജയനെ കുറിച്ച് ജയചന്ദ്രന്‍
നോവല്‍, മൊഹബ്ബത്ത് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ വച്ച് നടന്നു. ചടങ്ങില്‍ വികാരഭരിതനായി സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഈസ്റ്റ് കോസ്റ്റും ജയചന്ദ്രനും വീണ്ടും കൈ കോര്‍ക്കുന്നത്.

'ഏതൊരു കലാകരന്റെയും ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടാവും. അത്തരം ഒരു താഴ്ചയില്‍ എന്നെ സഹായിച്ചത് വിജയന്‍ സര്‍ ആണ്. അന്ന് എന്നെ വിളിച്ച് 'ഓര്‍മാക്കായി' എന്ന ആല്‍ബത്തിന്റെ സംഗീത സംവിധായകന്‍ താങ്കളാണ് എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞുപോയി. ആ കണ്ണുനീരില്‍ നിന്ന് തുടങ്ങിയ യാത്രയാണ് ഇവിടെ വരെ എത്തിച്ചത്- ജയചന്ദ്രന്‍ പറഞ്ഞു.
എം ജയചന്ദ്രന്‍ ഈണം നല്‍കിയ അഞ്ച് പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഈസ്റ്റ് കോസ്റ്റ് വിജയനും സന്തോഷ് വര്‍മയും ചേര്‍ന്നൊരുക്കിയ പാട്ട് പാടിയിരിയ്ക്കുന്നത് യേശുദാസ്, ഹരിഹരന്‍, ശങ്കര്‍ മഹാദേവന്‍, എംജി ശ്രീകുമാര്‍, ശ്രേയ ഘോഷാല്‍ എന്നിവരാണ്.
നവാഗതനായ അഖില്‍ പ്രഭാകരനാണ് ചിത്രത്തിലെ നായകന്‍. ശിവകാമി, സോനു, സുരാജ് വെഞ്ഞാറമൂട്, നെടുമുടി വേണു, ഹരീഷ് കണാരന്‍, നോബി തുടങ്ങിയവരും ചിത്രത്തിലെ കഥാപാത്രങ്ങളായി എത്തുന്നു. ഈസ്റ്റ് കോസ്റ്റ് വിജയന്‍ തന്നെയാണ് ചിത്രം നിര്‍മിയ്ക്കുന്നതും


Click it and Unblock the Notifications











