മാമാങ്കത്തിന്‍റെ യാത്ര ദുര്‍ഘടമായിരുന്നു! സിനിമയുടെ കാര്യങ്ങളെല്ലാം അറിയാമെന്നും എം ജയചന്ദ്രന്‍!

മമ്മൂട്ടിയുടേതായി ഒരുങ്ങുന്ന ചരിത്ര സിനിമയായ മാമാങ്കത്തിന്‍റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നവംബറില്‍ സിനിമ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും പിന്നീട് ഡിംസബറിലേക്ക് മാറ്റുകയായിരുന്നു. ഡിസംബര്‍ 22നാണ് സിനിമ റിലീസ് ചെയ്യുന്നത്. സിനിമാലോകവും ആരാധകരും അക്ഷമയോടെയാണ് കാത്തിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ട്രെയിലറും ഗാനവുമൊക്കെ ഇതിനകം തന്നെ തരംഗമായി മാറിയിരുന്നു. ഈ സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് എം ജയചന്ദ്രന്‍. ക‍േരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

മാമാങ്കത്തിന്റെ ജോലികള്‍ തുടങ്ങിയിട്ട് രണ്ട് വർഷമായി. പലരീതിയിലുള്ള വളരെ ദുർഘടമായ യാത്രയായിരുന്നു ശരിക്കും മാമാങ്കത്തിന്റേത്. പ്രത്യേകിച്ചും അതിന്റെ പ്രൊഡ്യൂസർ വേണുച്ചേട്ടൻ. അദ്ദേഹം എന്റെ വളരെ അടുത്ത സുഹൃത്താണ്. ചേട്ടന്റെ കൂടെ ഞാൻ യാത്ര ചെയ്യുമായിരുന്നു. മൊത്തത്തിൽ ആ സിനിമയുടെ എ ടു ഇസഡ് കാര്യങ്ങളെ കുറിച്ചും എനിക്ക് അറിയാം. വേണുച്ചേട്ടന്റെ കൂടെ സപ്പോർട്ടായിട്ട് നിന്നിട്ടുണ്ട്. ചിത്രത്തിൽ നാല് പാട്ടുകളുണ്ട്. തീർച്ചയായിട്ടും ഒരു മാമാങ്കം തന്നെയാണ് സിനിമയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

M Jayachandran

Recommended Video

കിടിലന്‍ സര്‍പ്രൈസുമായി മമ്മൂട്ടി | Filmibeat Malayalam

ഉണ്ണി മുകുന്ദൻ, കനിഹ, അനു സിത്താര, സിദ്ദീഖ്, തരൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാൻ, മാസ്റ്റർ അച്യുതൻ തുടങ്ങിയവരാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. ഉണ്ണി മുകുന്ദന്‍റെ കരിയര്‍ ബ്രേക്കായി സിനിമ മാറുമെന്ന് മമ്മൂട്ടിയും അഭിപ്രായപ്പെട്ടിരുന്നു. സ്ത്രൈണ സ്വഭാവമുള്‍പ്പടെ വ്യത്യസ്തമായ ഗെറ്റപ്പുമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X