എം മോഹനന്റെ പുതിയ സിനിമയില്‍ പഴയ താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നു! ഒപ്പം അച്ഛനും മകനും!!
എം മോഹനന്‍ സംവിധാനം ചെയ്യുന്ന അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമയില്‍ വിനീത് ശ്രീനിവാസന്‍ നായകനാകുന്നു. ഒപ്പം വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്‍, ഉറവശി, ശാന്തി കൃഷ്ണ എന്നിവര്‍ ഒന്നിച്ചഭിനയിക്കാന്‍ പോവുന്ന സിനിമ കൂടിയാണ് അരവിന്ദന്റെ അതിഥികള്‍.

പതിയാറ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ പ്രദീപ് കുമാര്‍ പതിയാറയാണ് സിനിമ നിര്‍മ്മിക്കുന്നത്. രാജേഷ് രാഘവനാണ് സിനിമയ്ക്ക് വേണ്ടി കഥയെഴുതിയിരിക്കുന്നത്. അച്ഛനും മകനും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയായിരിക്കും അരവിന്ദന്റെ അതിഥികള്‍. നിഖില വിമല്‍ ആണ് നായികയായി അഭിനയിക്കുന്നത്.
മാത്രമല്ല ഇവര്‍ക്കൊപ്പം സലിം കുമാര്‍, അജു വര്‍ഗീസ്, ഷമ്മി തിലകന്‍, ദേവന്‍, ബൈജു, ബിജുക്കുട്ടന്‍, സുഭീഷ് സുധി, നിയാസ് ബക്കര്‍, കെപിഎസി ലളിത, ശ്രീകുമാര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കേരള സംസ്ഥാന പുരസ്‌കാര ജേതാവാണ് എം മോഹനന്‍. സത്യന്‍ അന്തിക്കാടിന്റെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്തിരുന്ന എം മോഹനന്‍ മമ്മൂട്ടി ശ്രീനിവാസന്‍ എന്നിവര്‍ അഭിനയിച്ച കഥ പറയുമ്പോള്‍ എന്ന സിനിമയുടെ സംവിധായകനായിരുന്നു.
More from Filmibeat
malayalam film malayalam cinema malayalam movie vineeth sreenivasan m mohanan sreenivasan മലയാളം ശ്രീനിവാസന്‍ എം മോഹനന്‍ ശാന്തി കൃഷ്ണ


Click it and Unblock the Notifications











