മാമാങ്കത്തിന്റെ അവസാന ഘട്ട ജോലികളില്‍ എം പദ്മകുമാര്‍! ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ആസിഫ് അലിക്കൊപ്പം
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന മാമാങ്കത്തിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രമായി അണിയറയില്‍ ഒരുങ്ങുന്ന മാമാങ്കം ബിഗ് ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കുന്നത്. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന സിനിമയുടെ റിലീസിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. നാല് ഭാഷകളിലാണ് സിനിമ ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
സജീവ് പിളളയ്ക്ക് പകരം ഏം പദ്മകുമാറായിരുന്നു സിനിമയുടെ സംവിധാന ചുമതല ഏറ്റെടുത്തിരുന്നത്. ജോസഫിന്റെ വലിയ വിജയത്തില്‍ തിളങ്ങിനില്‍ക്കുന്ന സമയത്തായിരുന്നു പദ്മകുമാറിലേക്ക് മാമാങ്കവും എത്തിയത്. ഇപ്പോള്‍ മാമാങ്കത്തിന്റെ അവസാന ഘട്ട ജോലികള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണ് സംവിധായകനും അണിയറപ്രവര്‍ത്തകരും. ഇതിനിടെ സംവിധായകന്റെ പുതിയൊരു ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ കൂടി സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

മാമാങ്കത്തിന്റെ റിലീസ്
ആരാധകരെ പോലെ പ്രേക്ഷകരും വലിയ ആവേശത്തോടെയാണ് മെഗാസ്റ്റാര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. വേണു കുന്നപ്പിളളിയുടെ നിര്‍മ്മാണത്തിലാണ് എം പദ്മകുമാര്‍ മാമാങ്കം അണിയിച്ചൊരുക്കുന്നത്. തിരുന്നാവായ മണപ്പുറത്ത് പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാമാങ്കം പ്രമേയമാക്കികൊണ്ടാണ് ചിത്രമൊരുക്കുന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തില്‍ ചാവേറായിട്ടാണ് സൂപ്പര്‍താരം എത്തുന്നതെന്നും അറിയുന്നു.

തോറ്റുപോയൊരു യോദ്ധാവിന്റെ കഥ
മാമാങ്കം മറ്റൊരു ബാഹുബലി എന്ന നിലയിലോ പഴശ്ശിരാജ എന്ന നിലയിലോ കണക്കാക്കരുതെന്ന് സംവിധായകന്‍ പദ്മകുമാര്‍ തന്നെ ഒരഭിമുഖത്തില്‍ വെച്ച് പറഞ്ഞിരുന്നു. തോറ്റുപോയൊരു യോദ്ധാവിന്റെ കഥയാണ് സിനിമയെന്നും സംവിധായകന്‍ വെളിപ്പെടുത്തി. വമ്പന്‍ താരനിര അണിനിരക്കുന്ന മാമാങ്കത്തിന്റെ പോസ്റ്റ് പ്രൊഡക്ഷനും വലിയ സമയം ആവശ്യമാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എല്ലാവരും വലിയ ആകാംക്ഷകളോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്.

മലയാളത്തിന് പുറമെ
മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്,ഹിന്ദി ഭാഷകളിലുമാണ് മാമാങ്കം പുറത്തിറങ്ങുന്നത്. വമ്പന്‍ റിലീസായി തന്നെയായിരിക്കും മാമാങ്കം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുക. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷമോ ആണ് ചിത്രത്തിന്റെ റിലീസുണ്ടാവുക എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കനിഹ, അനു സിത്താര, പ്രാചി ദേശായി തുടങ്ങിയവരാണ് സിനിമയില്‍ നായികാ വേഷത്തിലെത്തുന്നത്. അരവിന്ദ് സാമി, സുദേവ് നായര്‍, നീരജ് മാധവ്, മാളവിക മോഹന്‍ തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

മാമാങ്കത്തിന് ശേഷം ആസിഫ് അലിക്കൊപ്പം
മാമാങ്കത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കികൊണ്ടുളള ഒരു ചിത്രമാണ് എം പദ്മകുമാര്‍ എടുക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആസിഫിനൊപ്പം സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയുടെ ടൈറ്റില്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മുന്‍പ് ഡി കമ്പനി എന്ന ആന്തോളജി സിനിമയില്‍ പദ്മകുമാറിന്റെ ഒരു ബൊളീവിയന്‍ ഡയറി 1995 എന്ന ചിത്രത്തില്‍ ആസിഫ് അലി അഭിനയിച്ചിരുന്നു. മലയാളത്തില്‍ കൈനിറയെ ചിത്രങ്ങളുമായി തിളങ്ങിനില്‍ക്കുന്ന സമയത്താണ് ആസിഫ് അലി പദ്മകുമാര്‍ ചിത്രത്തിലും എത്തുന്നത്.


Click it and Unblock the Notifications