ഡീഗ്രേഡിംഗിന് പിന്നില്‍ മോഹന്‍ലാല്‍ ഫാന്‍സാണെന്ന് വിശ്വസിക്കുന്നില്ല, മാമാങ്കം സംവിധായകന്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കം തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ ചിത്രമായ മാമാങ്കം വമ്പന്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമ അതിനോട് നീതി പുലര്‍ത്തിയ സിനിമ തന്നെയായിരുന്നു. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് ചിത്രം നിര്‍മ്മിച്ചത്.
സിനിമയ്ക്ക് മികച്ച അഭിപ്രായങ്ങള്‍ ലഭിക്കുന്ന സമയത്തും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഡീഗ്രേഡിംഗും നടന്നുകൊണ്ടിരിക്കുകയാണ്. അതേസമയം മാമാങ്കത്തിനെതിരെയുളള ഡീഗ്രേഡിംഗിന് പിന്നില്‍ മോഹന്‍ലാല്‍ ഫാന്‍സല്ലെന്ന് സംവിധായകന്‍ എം പദ്മകുമാര്‍ തുറന്നുപറഞ്ഞിരുന്നു.

തിരുവനന്തപുരം പ്രസ് ക്ലബില്‍ ചിത്രത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സംവിധായകന്‍. സമൂഹത്തിലെ ചില കുബുദ്ധികള്‍ ചെയ്യുന്ന കാര്യമായിട്ടാണ് ഇതിനെ നോക്കികാണുന്നതെന്നും ഇത് സംബന്ധിച്ച് സൈബല്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പദ്മകുമാര്‍ പറഞ്ഞു. സമുഹ മാധ്യമങ്ങളിലെ നെഗറ്റീവ് റിവ്യൂസും നെഗറ്റീവ് ട്രോളുകളും പ്ലാന്‍ഡ് ആയിട്ട് നടക്കുന്ന കാര്യങ്ങളാണ്.

സ്ഥിരമായി മമ്മൂട്ടി സിനിമ ഇറങ്ങുമ്പോള്‍ രണ്ട് പക്ഷത്തുളള ആളുകള്‍ ചെയ്യുന്ന കാര്യമായാണ് ഇവ പൊതുവെ പറയപ്പെടുന്നത്. ഒടിയന്‍ എന്ന സിനിമയ്‌ക്കെതിരെ ഡീ ഗ്രേഡിംഗ് ഉണ്ടായി. അതിന് ശേഷം ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് പറയുന്ന ഒരു വോയിസ് ക്ലിപ് ഞങ്ങള്‍ക്ക് കിട്ടിയിരുന്നു. പക്ഷേ അതിന് ശേഷം മമ്മൂക്കയുടെ കുറെ സിനിമകള്‍ റിലീസായി.

അവയ്‌ക്കൊന്നും ഈ പറഞ്ഞ പ്രശ്‌നം ഉണ്ടായിട്ടില്ല. മാമാങ്കത്തിന് മാത്രമാണ് ഇത്തരത്തിലൊരു പ്രശ്‌നം ഉണ്ടായത്. മോഹന്‍ലാല്‍ ഫാന്‍സാണ് ഇത് ചെയ്തതെന്ന് ഞങ്ങള്‍ ഒരിക്കലും പറയുന്നില്ല. മോഹന്‍ലാല്‍ ഫാന്‍സുമായി ബന്ധപ്പെട്ട ആളുകള്‍ ഇതിന് പിന്നിലുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുമില്ല. കാരണം ഒരു മമ്മൂട്ടി സിനിമയായല്ല മാമാങ്കം എത്തിയിരിക്കുന്നത്. ഇതിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പിളളിക്ക് മമ്മൂട്ടിയുമായോ മോഹന്‍ലാലുമായോ വ്യക്തിപരമായ ബന്ധങ്ങളൊന്നും ഇല്ല.

അതുപോലെ ഞാന്‍ ലാലേട്ടനെ വെച്ചും മമ്മൂക്കയെ വെച്ചും സിനമകള്‍ ചെയ്യുന്ന ആളുമാണ്. അതുകൊണ്ട് നമ്മുടെ സനിമയെ വ്യക്തിപരമായി അറ്റാക്ക് ചെയ്യേണ്ട കാര്യം വരുന്നില്ല. സമൂഹത്തിലെ ചില കുബുദ്ധികള്‍ ചെയ്യുന്ന കാര്യമായിട്ടാണ് ഞങ്ങള്‍ ഡീഗ്രേഡിങ്ങിനെ നോക്കികാണുന്നത്. ആദ്യ രണ്ട് ദിവസം അത് കാര്യമായി ഉണ്ടായിരുന്നു.

ഇന്നും ഇന്നെലെയുമായി അത് കുറഞ്ഞിട്ടുണ്ട്. എന്തായാലും അവര്‍ക്ക് പിന്‍വാങ്ങിയേ പറ്റൂ. കാരണം ഒരു സിനിമയെ അങ്ങനെ നശിപ്പിക്കാന്‍ പറ്റില്ല. സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. എം പദ്മകുമാര്‍ മാധ്യമ പ്രവര്‍ത്തകരോടായി പറഞ്ഞു. 55 കോടി ബഡ്ജറ്റിലായിരുന്നു മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം അണിയിച്ചൊരുക്കിയത്.


Click it and Unblock the Notifications











