ഒടിയന്‍ പൂര്‍ണമായും ശ്രീകുമാര്‍ മേനോന്റെ സിനിമ! ക്രിയേറ്റീവ് കാര്യങ്ങളില്‍ ഇടപെട്ടു: എം പദ്മകുമാര്‍

By Prashant V R

മോഹന്‍ലാല്‍ ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലായിരുന്നു ഒടിയന്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. പുലിമുരുകന് ശേഷമുളള ലാലേട്ടന്റെ ബ്രഹ്മാണ്ട ചിത്രമായിട്ടാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ആദ്യ ദിനങ്ങളില്‍ നെഗറ്റീവ് റിവ്യൂ വന്നെങ്കിലും പിന്നീടുളള ദിവസങ്ങളില്‍ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ വന്ന ഡീഗ്രേഡിംഗിനെ അതിജീവിച്ചാണ് ഒടിയന്‍ മുന്നേറിയിരുന്നത്.

ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം വലിയ നേട്ടമാണ് ഉണ്ടാക്കിയിരുന്നത്. അതേസമയം സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോനെതിരെ വലിയ വിമര്‍ശനങ്ങളായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ഉണ്ടായിരുന്നത്. പ്രതീക്ഷിച്ച പോലെ സിനിമ വരാതിരുന്നതുകൊണ്ടാണ് സംവിധായകനെതിരെ വിമര്‍ശനങ്ങള്‍ വന്നത്. ശ്രീകുമാര്‍ മേനോനൊപ്പം എം പദ്മകുമാര്‍ കൂടി സംവിധായക പങ്കാളിയായതു കൊണ്ടാണ് ചിത്രം കുറച്ചെങ്കിലും നന്നായതെന്ന വിമര്‍ശനങ്ങളും വന്നു. അതേസമയം ഇക്കാര്യത്തില്‍ പ്രതികരണവുമായി സംവിധായകന്‍ എം പദ്മകുമാര്‍ തന്നെ രംഗത്തെത്തിയിരുന്നു.

ശ്രീകുമാര്‍ മേനോനെതിരെ വന്ന വിമര്‍ശനം

ശ്രീകുമാര്‍ മേനോനെതിരെ വന്ന വിമര്‍ശനം

ഒടിയന്‍റെ ചിത്രീകരണ വേളയില്‍ തന്നെ മുഴങ്ങികേട്ട വിവാദമായിരുന്നു സംവിധായകന്‍ എം പദ്മകുമാറാണ് ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും പൂര്‍ത്തിയാക്കിയതെന്ന്. സിനിമ പുറത്തിറങ്ങിയതിനു ശേഷവും വ്യാപകമായ രീതിയില്‍ ഇതേക്കുറിച്ച് ഒരുകൂട്ടം ആളുകള്‍ പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്ന് വലിയ രീതിയിലുളള വിമര്‍ശനങ്ങളായിരുന്നു ഒടിയന്‍ സംവിധായകന്‍ വിഎ ശ്രീകുമാറിന് നേരിടേണ്ടി വന്നത്. ഒടിയനെതിരെ വ്യാപകമായി ഡീഗ്രേഡിംഗ് നടക്കുന്ന വേളയിലായിരുന്നു ഇക്കാര്യം വീണ്ടും ചിലര്‍ കുത്തിപ്പൊക്കിയിരുന്നത്.

നിര്‍മ്മാതാവ് പത്മകുമാറിനെ വിളിച്ചുവരുത്തി

നിര്‍മ്മാതാവ് പത്മകുമാറിനെ വിളിച്ചുവരുത്തി

നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ശ്രീകുമാര്‍ മേനോനും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും ഒടിയന്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ ശ്രീകുമാര്‍ മേനോന് സാധിക്കില്ലെന്ന് മനസിലാക്കിയ നിര്‍മ്മാതാവ് പത്മകുമാറിനെ വിളിച്ചുവരുത്തി എന്നൊക്കെ ആയിരുന്നു സമൂഹ മാധ്യമങ്ങളില്‍ ഒരുകൂട്ടം ആളുകള്‍ പ്രചരിപ്പിച്ചിരുന്നത്. ശ്രീകുമാര്‍ മേനോനെ മൂലയ്ക്കിരുത്തി പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്തതെന്ന് ഒടിയന്റെ റിലീസിന് തലേദിവസം വരെ പ്രചിരിച്ചിരുന്നു.

ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്

ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്

ഒടിയന്‍ എം പദ്മകുമാറാണ് ഒരുക്കിയതെന്ന പ്രചാരണത്തില്‍ പൊട്ടിത്തെറിച്ചുകൊണ്ടായിരുന്നു വിഎ ശ്രീകുമാര്‍ മേനോന്‍ പ്രതികരിച്ചിരുന്നത്. പത്മകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്തതെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടമുണ്ടെന്നും ഒടിയന്‍ പൊട്ടിയെന്ന് ആരോപിക്കുന്നവര്‍ സംവിധായകന്റെ അടുത്ത് പോയി വിമര്‍ശനം നടത്തട്ടെയെന്നുമാണ് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്. ജോസഫ് അതിമനോഹരമായി ചെയ്തു.ഒടിയന്‍ എന്ത്‌ക്കൊണ്ട് മോശമായി ചെയ്തു എന്ന് ഇക്കൂട്ടര്‍ അദ്ദേഹത്തോട് ചോദിക്കൂ.. പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ ആയിരുന്നു ശ്രീകുമാര്‍ പൊട്ടിത്തെറിച്ചിരുന്നത്.

എം പദ്മകുമാര്‍ പറഞ്ഞത്

എം പദ്മകുമാര്‍ പറഞ്ഞത്

വിവാദങ്ങള്‍ക്കൊടുവില്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി എം പദ്മകുമാര്‍ തന്നെ രംഗത്തെത്തിയിരുന്നു. ഒടിയന്‍ പൂര്‍ണമായും വിഎ ശ്രീകുമാര്‍ മേനോന്റെ സിനിമയാണെന്നാണ് പദ്മകുമാര്‍ പറഞ്ഞത്. ഒരു സുഹൃത്തെന്ന നിലയില്‍ സിനിമയുടെ ചില കാര്യങ്ങളില്‍ ഇടപെടുകയും ചില സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്. ക്രിയേറ്റീവ് കാര്യങ്ങളില്‍ ഇപ്പോള്‍ പല സിനിമകളുമായും ഇതുപോലെ സഹകരിക്കാറുണ്ടെന്നും എം പദ്മകുമാര്‍ വ്യക്തമാക്കി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X