മാമാങ്കത്തില്‍ അങ്ങനെയല്ല! മമ്മൂട്ടിയുടെ കഥാപാത്രത്തിന് സര്‍പ്രൈസുകള്‍ ഏറെയാണെന്നും സംവിധായകന്‍!
Recommended Video
പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ ഇടംനേടിയ സിനിമയാണ് മാമാങ്കം. ഇടയ്ക്ക് ചില വിവാദങ്ങളൊക്കെ അരങ്ങേറിയിരുന്നുവെങ്കിലും സിനിമയുമായി മുന്നേറുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍. സിനിമയുടെ പോസ്റ്ററുകളും ലൊക്കേഷന്‍ ചിത്രവുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ബ്രഹ്മാണ്ഡ സിനിമയാണ് ഒരുങ്ങുന്നതെന്ന തരത്തിലാണ് എല്ലാവരും കരുതിയിരിക്കുന്നതെന്നും സിനിമ അങ്ങനെയല്ലെന്നുമാണ് സംവിധായകന്‍ പറയുന്നത്. ബാഹുബലി പോലെയുള്ള ചിത്രമായിരിക്കും ഇതെന്നാണ് എല്ലാവരും കരുതുന്നത്, എന്നാല്‍ അങ്ങനെയല്ല മാമാങ്കമെന്നാണ് സംവിധായകന്‍ പറയുന്നത്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് പത്മകുമാര്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.
അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍
ബാഹുബലി പോലെയുള്ള സിനിമ മലയാളത്തില്‍ സാധ്യമല്ല. മലയാള സിനിമയുടെ പരിമിതിയില്‍ നിന്നുകൊണ്ട് ഒരുക്കിയ യുദ്ധ സിനിമയാണ് മാമാങ്കം. ചരിത്രത്തോട് നീതി പുലര്‍ത്തിയാണ് സിനിമ ഒരുക്കിയത്. യുദ്ധവും പ്രണയവും സംഗീതവുമൊക്കെ ഇടകലര്‍ന്ന സിനിമയാണിത്. ഇമോഷണല്‍ ത്രില്ലര്‍ വിഭാഗത്തില്‍ സിനിമയെ ഉള്‍പ്പെടുത്താനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഏത് പ്രതിസന്ധിയിലും വിജയം കണ്ടെത്തുന്ന നായകനെ ഈ സിനിമയില്‍ കാണാനാവില്ലെന്നും അദ്ദേഹം പറയുന്നു.

പഴശ്ശിരാജയിലേയും വടക്കന്‍ വീരഗാഥയിലേയും പോലെയുള്ള കഥാപാത്രമല്ല മാമാങ്കത്തിലുള്ളത്. കഥാപാത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ല. പ്രേക്ഷകര്‍ക്ക് നിരവധി സര്‍പ്രൈസുകള്‍ സമ്മാാനിക്കുന്ന സിനിമയാവും ഇത്. പഴശ്ശിരാജയ്ക്ക് ശേഷം വീണ്ടും മമ്മൂട്ടി ചരിത്ര പുരുഷനായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











