ഇവര്‍ മീശ പിരിക്കുന്ന യുവ നായകന്മാര്‍
ഹിന്ദിയിലെ സല്‍മാന്‍, ഷാരൂഖ്, ആമീര്‍, സയ്ഫ് അലി തുടങ്ങിയ ഖാന്‍ മാര്‍ക്കാര്‍ക്കും മീശയില്ല. പക്ഷെ അതാണ് അവരുടെ സ്‌റ്റൈല്‍. എന്നാല്‍ ഇങ്ങ് കേരളത്തില്‍ മീശ പിരിക്കുന്ന ആണുങ്ങള്‍ പൗരുഷത്തിന്റെ പ്രതീകമാണത്രെ. മീശ മാധവന്‍ എന്ന ചിത്രത്തിന്റെ ഹൈലേറ്റ് തന്നെ ദിലീപിന്റെ മീശപിരിക്കലാണ്. ആരെയെങ്കിലും നോക്കി മീശ പിരിച്ചാല്‍ മാധവന്‍ അന്ന അവരുടെ വീട്ടില്‍ കയറും
മോഹന്‍ലാലും മമ്മൂട്ടിയും മീശ പിരിച്ച ചിത്രങ്ങള്‍ ഒത്തിരിയാണ് മലയാളത്തില്‍. തിയേറ്ററില്‍ കൈയ്യടികിട്ടുമെന്ന് ഉറപ്പിച്ചുകൊണ്ടുള്ള രംഗങ്ങളില്‍ ചിലതായിരുന്നു അതൊക്കെ. പക്ഷെ ന്യൂ ജനറേഷന്‍ ചിത്രങ്ങളില്‍ അത്തരം രംഗങ്ങള്‍ വളരെ വിരളമാണ്. ബോളിവുഡ്, ഹോളിവുഡ് നായകന്മാരെ ആരാധിക്കുന്ന കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് മീശയില്ലാത്ത നായകന്മാരെയാണ് ഇഷ്ടം എന്ന കാഴ്ച്ചപാടാകാം അതിന് കാരണം. എങ്കിലും മീശ പിരിക്കുന്ന ചില യുവ നായകന്മാരെ കാണൂ...

ഇവര്‍ മീശ പിരിക്കുന്ന യുവ നായകന്മാര്‍
ആസിഫ് ഒരിക്കലും ക്ലീന്‍ ഷേവ് അല്ല. പക്ഷെ മീശ പിരിക്കാരില്ലെന്ന് മാത്രം. എന്നാല്‍ മനോജ് പലോടന്‍ ഒരുക്കുന്ന 'ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി' എന്ന ചിത്രത്തില്‍ ആസിഫ് മീശ പിരിക്കുന്നുണ്ട്. ഒരു പൊലീസ് കോണ്‍സ്റ്റബിളിന്റെ വേഷത്തില്‍ ആസിഫ് എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയില്‍ പുരോഗമിക്കുകയാണ്

ഇവര്‍ മീശ പിരിക്കുന്ന യുവ നായകന്മാര്‍
മലയാളത്തിന്റെ മസില്‍ അളിയൻ ഉണ്ണിയ്ക്ക് മീശ നന്നായി ഇണങ്ങുന്നുണ്ടെങ്കിലും താരത്തിന് മീശ ഇഷ്ടമല്ല. മീശ വച്ചാല്‍ തനിക്ക് ഒരുപാട് പ്രായം തോന്നിപ്പിക്കുമെന്നാണ് ഉണ്ണി പറയുന്നത്. 'വിക്രമാദിത്യന്‍' എന്ന ചിത്രത്തിലെ ഉണ്ണിയുടെ മീശ ശ്രദ്ധേയമാണ്.

ഇവര്‍ മീശ പിരിക്കുന്ന യുവ നായകന്മാര്‍
മിക്ക ചിത്രത്തിലും അനൂപ് മേനോനും സാധാരമ മീശയാണ്. എന്നാല്‍ ഒടുവില്‍ റിലീസായ ലാല്‍ ജോസ് ചിത്രത്തില്‍ അനൂപും മീശ പിരിക്കുന്നുണ്ട്. വാസുദേവ് ഷേണായി എന്ന 'വിക്രമാദിത്യനി'ലെ കഥാപാത്രത്തിന് മീശ പിരിക്കാതെ വയ്യ

ഇവര്‍ മീശ പിരിക്കുന്ന യുവ നായകന്മാര്‍
ദുല്‍ഖര്‍ സല്‍മാന്റെയും വിക്രമാദിത്യനിലെ മീശ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇനി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'ഞാന്‍' എന്ന ചിത്രത്തിലും ദുല്‍ഖറിന് മീശയുണ്ട്. കെടിഎന്‍ കൊട്ടൂറിന്റെ എഴുത്തും ജീവിതവും എന്ന നോവലിനെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തില്‍ കെടിഎന്‍ കൊട്ടൂരിന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്.

ഇവര്‍ മീശ പിരിക്കുന്ന യുവ നായകന്മാര്‍
ഫഹദിന് വ്യത്യസ്തമയ വേഷങ്ങള്‍ കിട്ടിയെങ്കിലും സ്റ്റൈലില്‍ മാറ്റമൊന്നും കാര്യമായി ഉണ്ടായിരുന്നില്ല. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന 'ഈയൂബിന്റെ പുസ്തകം' എന്ന ചിത്രത്തില്‍ ഫഹദ് മീശക്കാരനായി എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍


Click it and Unblock the Notifications