»   »  നസ്‌റിയ, ഉണ്ണി, സണ്ണി... ദുല്‍ഖറിന് പിറന്നാള്‍ ആശംസകളുമായി എത്തിയവര്‍, എന്തു പറഞ്ഞു?

നസ്‌റിയ, ഉണ്ണി, സണ്ണി... ദുല്‍ഖറിന് പിറന്നാള്‍ ആശംസകളുമായി എത്തിയവര്‍, എന്തു പറഞ്ഞു?

Posted By: Rohini
Subscribe to Filmibeat Malayalam

ജൂലൈ 28, ഇന്നലെ മലയാളത്തിന്റെ യങ് സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനമായിരുന്നു. സിനിമയ്ക്കകത്തെ ഓരോ സുഹൃത്തുക്കളുടെ പിറന്നാള്‍ ദിവസം കൃത്യമായി ഓര്‍ത്തുവയ്ക്കുകയും അവര്‍ക്കൊക്കെ ഫേസ്ബുക്കിലൂടെ ആശംസകള്‍ അയക്കുകയും ചെയ്യുന്ന ആളാണ് ദുല്‍ഖര്‍ സല്‍മാന്‍.

Birthday Special: ബിസിനസ് മാന്‍, പ്രമുഖ സംവിധായകനോട് നോ പറഞ്ഞു; ദുല്‍ഖറിനെ കുറിച്ച് അറിയാത്തത് ചിലത്

അതുകൊണ്ട് തന്നെ ദുല്‍ഖറിന്റെ പിറന്നാള്‍ ദിനവും സുഹൃത്തുക്കള്‍ മറന്നില്ല. നസ്‌റിയ നസീം, സണ്ണി വെയിന്‍, ഉണ്ണി മുകുന്ദന്‍, ജുവല്‍ മേരി, കുഞ്ചാക്കോ ബോബന്‍, വിനയ് ഫോര്‍ട്ട്, ടൊവിനോ തോമസ് തുടങ്ങിയവരെല്ലാം ദുല്‍ഖറിന് ആശംസകളുമായി ഫേസ്ബുക്കിലെത്തി. നോക്കാം, എന്താണവര്‍ പറഞ്ഞത് എന്ന്

നസ്‌റിയ, ഉണ്ണി, സണ്ണി... ദുല്‍ഖറിന് പിറന്നാള്‍ ആശംസകളുമായി എത്തിയവര്‍, എന്തു പറഞ്ഞു?

ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലെ ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് നസ്‌റിയയുടെ ആശംസ. ഇതിലും നല്ലൊരു ചിത്രം ഉണ്ടെന്ന് താന്‍ വിശ്വസിയ്ക്കുന്നില്ല എന്ന നസ്‌റിയ പറയുന്നു. ലോകത്തിലെ എല്ലാ സന്തോഷങ്ങളും അനുഭവിക്കാന്‍ ദുല്‍ഖര്‍ യോഗ്യനാണെന്നും നസ്‌റിയ പറഞ്ഞു.

നസ്‌റിയ, ഉണ്ണി, സണ്ണി... ദുല്‍ഖറിന് പിറന്നാള്‍ ആശംസകളുമായി എത്തിയവര്‍, എന്തു പറഞ്ഞു?

ഒരുമിച്ച് സിനിമയില്‍ എത്തിയവരാണ് സണ്ണി വെയിനും ദുല്‍ഖര്‍ സല്‍മാനും. കെട്ടിപ്പിടിച്ചൊരു പിറന്നാള്‍ ആശംസയാണ് സണ്ണിയുടെ വക. പിറന്നാല്‍ ആഘോഷം ഓണ്‍ ദ വേ ആണെന്നും സണ്ണി പറയുന്നു

നസ്‌റിയ, ഉണ്ണി, സണ്ണി... ദുല്‍ഖറിന് പിറന്നാള്‍ ആശംസകളുമായി എത്തിയവര്‍, എന്തു പറഞ്ഞു?

വിക്രമാദിത്യന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണിയും ദുല്‍ഖറും അടുത്ത സുഹൃത്തുക്കളായത്. സഹോദരനായി കണ്ടു കൊണ്ടാണ് ഉണ്ണിയുടെ പിറന്നാള്‍ ആശംസ

നസ്‌റിയ, ഉണ്ണി, സണ്ണി... ദുല്‍ഖറിന് പിറന്നാള്‍ ആശംസകളുമായി എത്തിയവര്‍, എന്തു പറഞ്ഞു?

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഷെയര്‍ ചെയ്തുകൊണ്ടാണ് റിമ കല്ലിങ്കല്‍ നടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്

നസ്‌റിയ, ഉണ്ണി, സണ്ണി... ദുല്‍ഖറിന് പിറന്നാള്‍ ആശംസകളുമായി എത്തിയവര്‍, എന്തു പറഞ്ഞു?

ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും ജീനിയസായ വ്യക്തിക്ക് പിറന്നാള്‍ ആശംസകള്‍. അത് അങ്ങനെ തന്നെ തുടരുക എന്ന് പറഞ്ഞ് കൊണ്ട് വിനയ് ഫോര്‍ട്ട് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് പിറന്നാള്‍ ആശംസ.

നസ്‌റിയ, ഉണ്ണി, സണ്ണി... ദുല്‍ഖറിന് പിറന്നാള്‍ ആശംസകളുമായി എത്തിയവര്‍, എന്തു പറഞ്ഞു?

മലയാളത്തിലെ പെര്‍ഫക്ട് ജെന്റില്‍മാന് പിറന്നാള്‍ ആശംസകള്‍ എന്നാണ് ടൊവിനോ തോമസ് പറഞ്ഞത്. അമ്മയുടെ മീറ്റിങിനിടെ എടുത്ത ഒരു ഫോട്ടോയും ആശംസയ്‌ക്കൊപ്പമുണ്ട്.

നസ്‌റിയ, ഉണ്ണി, സണ്ണി... ദുല്‍ഖറിന് പിറന്നാള്‍ ആശംസകളുമായി എത്തിയവര്‍, എന്തു പറഞ്ഞു?

ദുല്‍ഖറിന്റെ ഫോട്ടോകളുടെ കൊളാഷ് തയ്യാറാക്കി, കുഞ്ഞിക്കാക്ക് അനുപമ പരമേശ്വരന്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

നസ്‌റിയ, ഉണ്ണി, സണ്ണി... ദുല്‍ഖറിന് പിറന്നാള്‍ ആശംസകളുമായി എത്തിയവര്‍, എന്തു പറഞ്ഞു?

എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബനും ദുല്‍ഖര്‍ സല്‍മാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

നസ്‌റിയ, ഉണ്ണി, സണ്ണി... ദുല്‍ഖറിന് പിറന്നാള്‍ ആശംസകളുമായി എത്തിയവര്‍, എന്തു പറഞ്ഞു?

സന്തോഷം നിറഞ്ഞൊരു പിറന്നാള്‍ ദിനം ഉണ്ടാക്കട്ടെ എന്നും, ജീവിതത്തില്‍ അത് നിലനില്‍ക്കട്ടെ എന്നും സുരാജ് വെഞ്ഞാറമൂട് ആശംസിയ്ക്കുന്നു

നസ്‌റിയ, ഉണ്ണി, സണ്ണി... ദുല്‍ഖറിന് പിറന്നാള്‍ ആശംസകളുമായി എത്തിയവര്‍, എന്തു പറഞ്ഞു?

ചാര്‍ലി ദിവസങ്ങള്‍ ഓര്‍ത്തുകൊണ്ടാണ് നീരജ് മാധവിന്റെ പിറന്നാള്‍ ആശംസ

നസ്‌റിയ, ഉണ്ണി, സണ്ണി... ദുല്‍ഖറിന് പിറന്നാള്‍ ആശംസകളുമായി എത്തിയവര്‍, എന്തു പറഞ്ഞു?

അമല്‍ നീരദ് ചിത്രത്തിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് ആഷിഖ് അബുവും പിറന്നാള്‍ ആശംസ അറിയിച്ചത്

നസ്‌റിയ, ഉണ്ണി, സണ്ണി... ദുല്‍ഖറിന് പിറന്നാള്‍ ആശംസകളുമായി എത്തിയവര്‍, എന്തു പറഞ്ഞു?

മമ്മൂട്ടിയ്‌ക്കൊപ്പം രണ്ട് ചിത്രങ്ങളില്‍ നായികയായെത്തിയ ജുവല്‍ മേരി, മകന്‍ ദുല്‍ഖര്‍ സല്‍മാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നപ്പോള്‍

നസ്‌റിയ, ഉണ്ണി, സണ്ണി... ദുല്‍ഖറിന് പിറന്നാള്‍ ആശംസകളുമായി എത്തിയവര്‍, എന്തു പറഞ്ഞു?

കുട്ടിക്കാലം ഓര്‍ത്തുകൊണ്ട്, മനോഹരമായ ചിത്രത്തിനൊപ്പമാണ് മഖ്ബൂല്‍ സല്‍മാന്റെ പിറന്നാള്‍ ആശംസ. ചാലുക്കാക്ക എന്നാണ് മഖ്ബൂല്‍ ദുല്‍ഖറിനെ വിളിക്കുന്നത്.

English summary
Dulquer Salmaan is celebrating his 30th birthday today (July 28, 2016) and wishes are pouring in for the actor from various quarters. Many Mollywood celebrities made it a point to make the young actor's birthday a special one, by sending out wishes through Facebook. Take a look at the pictures to know how M'town celebrities wished Dulquer Salmaan on his birthday.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam