»   » മോഹന്‍ലാലിനെ ആശംസകള്‍കൊണ്ട് മൂടി താരങ്ങള്‍...

മോഹന്‍ലാലിനെ ആശംസകള്‍കൊണ്ട് മൂടി താരങ്ങള്‍...

Posted By: അക്ഷയ്‌
Subscribe to Filmibeat Malayalam

മലയാളികളുെട ഹൃദയത്തില്‍ എന്നും വസിക്കുന്ന നടന്‍ മോഹന്‍ലാലിന് മോളിവൂഡ് സെലിബ്രിറ്റികള്‍ ആശംസകള്‍കൊണ്ട് മൂടി. ദശാബ്ദങ്ങളായി മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരത്തെ വാനോളം പുകഴ്ത്തുകയായിരുന്നു ചലച്ചിത്ര പ്രവര്‍ത്തകര്‍. അടുത്തിടെ നടന്ന ഒരു ഇവന്റ് പരിപാടിയിലായിരുന്നു സംഭവം.
പച്ച കളര്‍ ഷര്‍ട്ട് ധരിച്ച് വളരെ ആകര്‍ഷകമായാണ് മോഹന്‍ലാല്‍ ഇവന്റില്‍ പങ്കെടുത്തത്.

സംവിധായകന്‍ ഫാസില്‍ നടന്‍ സദ്ദിഖ്, മനോജ് കെ ജയന്‍, വിനു മോഹന്‍, നടി ശ്വേത മേനോന്‍, ഇടവേള ബാബു തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ദൃശ്യം സിനിമയുടെ ഓര്‍മ്മകളും മോഹന്‍ലാലിന്റെ വ്യക്തിവിശേഷണങ്ങള്‍കൊണ്ടും ഇവര്‍ മോഹന്‍ലാലിനെ വാഴ്ത്തി.

ഇഷ്ടമില്ലാത്തവരോടും

സെറ്റില്‍ നമുക്ക് താല്‍പ്പര്യമില്ലാത്തവരോട് പോലും മോഹന്‍ലാല്‍ വളരെ സൗമ്യമായി ഇടപെടും. സെറ്റിലുള്ള എല്ലാവര്‍ക്കും എനര്‍ജി കൊടുക്കുന്നത് മോഹന്‍ലാലല്‍ ആയിരിക്കുമെന്ന് നടന്‍ സിദ്ദിഖ് പറഞ്ഞു.

പോസിറ്റീവ്

ഷൂട്ടിങ് സെറ്റില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍, ഒരു തലവേദന ഉണ്ടായാല്‍ പോലും അതില്‍ ആനന്ദം കണ്ടെത്തുന്ന വ്യക്തയാണ് മോഹന്‍ലാല്‍ എന്നും സിദ്ദിഖ് പറഞ്ഞു.

ഷാജി കൈലാസ്

മോഹന്‍ലാലിന് അനേകം ഹിറ്റുകള്‍ നേടി കൊടുത്ത സംവിധായകന്‍ ഷാജി കൈലാസ് ' ഈ നടന വിസ്മയത്തിന് എന്റെ സാഷ്ടാങ്ക പ്രണാമം' എന്ന് പറഞ്ഞാണ് വാക്കുകള്‍ അവസാനിപ്പിച്ചത്.

ഓര്‍മ്മകള്‍ പുതുക്കി

ഇവന്റില്‍ പങ്കെടുത്ത എല്ലാവരും മോഹന്‍ലാലുമായുള്ള ഓര്‍മ്മകള്‍ പുതുക്കുകയായിരുന്നു. മോഹന്‍ലാലിന്റെ വ്യക്തി വിശേഷണങ്ങളും ദൃശ്യം എന്ന സിനിമയെ കുറിച്ചുമാണ് എല്ലാവരും പ്രതിപാതിച്ചത്.

English summary
At a recent event held in the city, celebrities from M-Town gathered to felicitate and celebrate the enchanting persona of actor Mohanlal and the lingering impact of his acting skills over decades on the Malayali hearts.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam