വാലന്റെന്‍സ് ഡേ ആഘോഷിച്ച മലയാളത്തിലെ നവ മിഥുനങ്ങള്‍
പോയവര്‍ഷം മലയാളത്തില്‍ ഒത്തിരി യുവതാരങ്ങളുടെ വിവാഹം കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ മലയാള സിനിമയിലെ യുവതാരങ്ങള്‍ക്ക് ഇത്തവണ പ്രണയദിനത്തിന് പ്രത്യേകതകളുമുണ്ട്. ഒരു മനോഹര പ്രണയ കഥ മലയാളികളോട് പറഞ്ഞ ജൂഡ് ആന്റണി ജോസഫ് പ്രണയ ദിനത്തില്‍ തന്നെ തന്റെ പ്രിയസഖിയെ സ്വന്തമാക്കുകയും ചെയ്തു. വാലന്റെന്‍സ് ഡേ ആഘോഷിച്ച മലയാളത്തിലെ നവ മിഥുനങ്ങളെ കാണൂ...

വാലന്റെന്‍സ് ഡേ ആഘോഷിച്ച മലയാളത്തിലെ നവ മിഥുനങ്ങള്‍
എല്ലാകാര്യത്തിലും അല്പം പുതുമ സൂക്ഷിയ്ക്കുന്ന ആളാണ് ജൂഡെന്ന് ഓം ശാന്തി ഓശാന കണ്ടവര്‍ക്കറിയാവുന്നതാവും. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും അതെ. പ്രണയദിനത്തില്‍ തന്നെ വിവാഹം ചെയ്യണമെന്നത് ജൂഡിന്റെ ആഗ്രഹമായിരുന്നു. ഡയാന ആന്‍ ജെയിംസാണ് ജൂഡിന്റെ കാമുകി. ഈ ദിവസമുള്ള വിവാഹം തന്നെയാണ് ഡയാനയ്ക്ക് നല്‍കുന്ന ഏറ്റവും വലിയ സമ്മാനമെന്ന് ജൂഡ് പറയുന്നു.

വാലന്റെന്‍സ് ഡേ ആഘോഷിച്ച മലയാളത്തിലെ നവ മിഥുനങ്ങള്‍
കഴിഞ്ഞ ഫെബ്രുവരിയിലാണ് അജു വര്‍ഗീസിന്റെയും അഗസ്റ്റീനയുടെയും വിവാഹം കഴിഞ്ഞത്. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ജൂഡിന്റെ വിവാഹമാണ് തന്നെ സംബന്ധിച്ച് ഈ വാലന്റെന്‍സ് ഡേ സ്‌പെഷ്യല്‍ എന്ന് അജു പറഞ്ഞു. അഗസ്റ്റീനയ്‌ക്കൊപ്പം ജൂഡിന്റെ വിവാഹത്തില്‍ പങ്കെടുത്തു.

വാലന്റെന്‍സ് ഡേ ആഘോഷിച്ച മലയാളത്തിലെ നവ മിഥുനങ്ങള്‍
വിജയ് യോടുള്ള തന്റെ സ്‌നേഹം പ്രകടിപ്പിയ്ക്കുന്ന കാര്യത്തില്‍ അമല ഒരു കുറവും കാണിയ്ക്കാറില്ല. എത്രത്തോളം വിജയ് എന്നെ സ്‌നേഹിയ്ക്കുന്നു എന്നും ഞാന്‍ എത്രമാത്രം വിജയ് യെ സ്‌നേഹിയ്ക്കുന്നു എന്നും രണ്ടു പേര്‍ക്കു അറിയാം. നമുക്കൊക്കെ പ്രണയം ഒരു ആഘോഷമാക്കാനുള്ള ദിവസമാണ് വാലന്റെന്‍സ് എന്നാണ് അമലയുടെ അഭിപ്രായം. പ്രണയവും സമ്മാനവും കാണിക്കാന്‍ മാത്രമുള്ളതല്ല ഈ ദിനം, മറിച്ച് ജീവിതത്തില്‍ ഏറ്റവും വേണ്ടപ്പെട്ടയാളെ സന്തോഷിപ്പിക്കുക എന്നതാണ്. പ്രണയിക്കുന്നവര്‍ക്ക് ഒരു ഉപദേശവും അമല നല്‍കുന്നു, 'ജീവിതം വളരെ ചെറുതാണ്, അതുകൊണ്ട് ഒരിക്കലും സ്‌നേഹത്തിന് ഗ്യാരണ്ടി പറയരുത്' എന്ന്.

വാലന്റെന്‍സ് ഡേ ആഘോഷിച്ച മലയാളത്തിലെ നവ മിഥുനങ്ങള്‍
ഏകദേശം നാല് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഡിസംബറില്‍ വിനയ് ഫോര്‍ട്ട് സൗമ്യ രവിയെ താലികെട്ടി സ്വന്തമാക്കിയത്. വാലന്റെന്‍സ് ഡേ സെലിബ്രേഷനോ സമ്മാനങ്ങള്‍ പരസ്പരം കൈമാറാനോ തങ്ങളിതുവരെ മുതിര്‍ന്നിട്ടില്ല. വിവാഹം കഴിഞ്ഞതുകൊണ്ട് തീര്‍ച്ചയായും സൗമ്യയ്‌ക്കൊപ്പം ഇത്തവണ പുറത്ത് പോയി ഡിന്നറ് കഴിയ്ക്കും.

വാലന്റെന്‍സ് ഡേ ആഘോഷിച്ച മലയാളത്തിലെ നവ മിഥുനങ്ങള്‍
പോയവര്‍ഷം മലയാളത്തില്‍ ഒത്തിരി യുവതാരങ്ങളുടെ വിവാഹം കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ മലയാള സിനിമയിലെ യുവതാരങ്ങള്‍ക്ക് ഇത്തവണ പ്രണയദിനത്തിന് പ്രത്യേകതകളുമുണ്ട്. ഒരു മനോഹര പ്രണയ കഥ മലയാളികളോട് പറഞ്ഞ ജൂഡ് ആന്റണി ജോസഫ് പ്രണയ ദിനത്തില്‍ തന്നെ തന്റെ പ്രിയസഖിയെ സ്വന്തമാക്കുകയും ചെയ്തു. വാലന്റെന്‍സ് ഡേ ആഘോഷിച്ച മലയാളത്തിലെ നവ മിഥുനങ്ങളെ കാണൂ...

Click it and Unblock the Notifications