അതിഥി തൊഴിലാളികളെ കേരളത്തില്‍ നിന്നും ഓടിക്കണമെന്ന പ്രസ്താവന! രാജസേനനെ വിമര്‍ശിച്ച് എംഎ നിഷാദ്‌

By Prashant V R

കൊറോണ വ്യാപനം തടയാനായി രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് നിലവില്‍ ലോക്ക് ഡൗണുളളത്. ഇതേ തുടര്‍ന്ന് രാജ്യമൊട്ടൊക നിശ്ചലമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ അന്യ സംസ്ഥാന തൊഴിലാളികള്‍ നാട്ടില്‍ പോകണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയിരുന്നു.

തങ്ങള്‍ക്ക് നാട്ടില്‍ പോകണമെന്നും ഇതിനായി വാഹനം സംഘടിപ്പിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പായിപ്പാട്ടെ അന്യ സംസ്ഥാന തൊഴിലാളികള്‍ തെരുവിലിറങ്ങിയത്. ഭക്ഷണം എത്തിച്ചുനല്‍കാന്‍ തൊഴില്‍ ഉടമകള്‍ തയ്യാറാകുന്നില്ലെന്നും ഇവര്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് സംവിധായകന്‍ രാജസേനന്‍ വിവാദ പരമാര്‍ശവുമായി എത്തിയത്.

അന്യ സംസ്ഥാന തൊഴിലാളികള്‍

അന്യ സംസ്ഥാന തൊഴിലാളികള്‍ നാടിന് ആപത്താണെന്നും ഇവരെ കേരളത്തില്‍ നിന്നും പുറത്താക്കണമെന്നും രാജസേനന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞിരുന്നു. രാജസേനന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ വിമര്‍ശനവുമായി സംവിധായകന്‍ എംഎ നിഷാദ് രംഗത്തെത്തിയിരുന്നു. കുത്തിത്തിരുപ്പാണ് ഇക്കൂട്ടരുടെ ലക്ഷ്യമെന്നും പേരില്‍ രാജയുണ്ടെങ്കിലും സാമാന്യം ബോധം ഇവര്‍ക്കില്ലെന്നും എംഎ നിഷാദ് പറയുന്നു.

കൊറോണകാലത്തെ മീൻ പിടുത്തം

കൊറോണകാലത്തെ മീൻ പിടുത്തം..

ലോക്ഢൗൺ തുടങ്ങി ഒരാഴ്ച്ച അടുക്കാറാവുമ്പോൾ, വീട്ട് വളപ്പിലെ കുളത്തിൽ നിന്ന് പിടിച്ചതാണിവനെ. ഇന്ന് ചിലർ കലക്കവെളളത്തിൽ മീൻ പിടിക്കാനിറങ്ങിയത് പോലെയല്ലേ. പറഞ്ഞ് വരുന്നത്,അതിഥി തൊഴിലാളികളേ ഈ നാട്ടിൽ നിന്നും ഓടിക്കണമെന്നും പറഞ്ഞ് ചില തൽപര കക്ഷികൾ,ഇറങ്ങിയിട്ടുണ്ട്. കുത്തിതിരുപ്പാണ് ലക്ഷ്യം. പിന്നെ ഒരു ഗുണമുണ്ട് ഈ കൂട്ടർ എവിടെ പരിപാടി അവതരിപ്പിച്ചാലും,അവസാനം ഗുദാ ഗവ.

പേരിന് മുമ്പിൽ

പേരിന് മുമ്പിൽ രാജയുണ്ടായിട്ടൊന്നും കാര്യമില്ല സഹോ. ഒരല്പം,സാമാന്യ ബോധം (Common sense എന്ന് ആംഗലേയത്തിൽ പറയും) അതുണ്ടാവുന്നത് നല്ലതാ. മറ്റ് സംസ്ഥാനങ്ങളിൽ ഒരുപാട് മലയാളി സഹോദരങ്ങൾ പണിയെടുത്ത് ജീവിക്കുന്നുണ്ട്. അവിടെയുളളവർ താങ്കൾ ചിന്തിക്കുന്നത് പോലെ ചിന്തിച്ചാൽ ? അവരുടെ ഗതി എന്താകും ? ഓ അതൊക്കെ ആര് നോക്കുന്നു അല്ലേ ?

കർണ്ണാടകം മണ്ണിട്ട്

കർണ്ണാടകം മണ്ണിട്ട് അതിർത്തി അടച്ചാൽ തീരുന്നതേയുളളൂ കേരളത്തിന്റ്റെ നമ്പർ വൺ പദവി എന്ന് പ്രചരിപ്പിക്കുന്ന നല്ല ഒന്നാന്തരം മിത്രങ്ങളുടെ കൂടെയല്ലേ സഹവാസം. അപ്പോള്‍
ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ട. സോ സിമ്പിൾ. അപ്പോൾ എങ്ങനാ നമ്മൾ കൊറോണയേ തുരത്താൻ ഒന്നിച്ച് ഒരു സേനയായിട്ട് നീങ്ങുകയല്ലേ.

തൽകാലം പ്രധാനമന്ത്രിയും

തൽകാലം പ്രധാനമന്ത്രിയും, മുഖ്യമന്ത്രിയും പറയുന്നത് കേട്ട്, നല്ല കുട്ടികളേ പോലെ നിൽക്കുന്നിടത്ത് നിൽക്കാം അല്ലേ...

NB: ക്രിമിനലുകൾ എവിടെ നിന്ന് വന്നാലും, ശ്രദ്ധിക്കാൻ കുറ്റമറ്റ ഒരു പോലീസ് സേന നമ്മുക്കുണ്ട്. ശ്രദ്ധയും കരുതലും സാധാരണ പൗരന്മാർക്കും വേണം..നമ്മുടെ നാട് സുരക്ഷിതമാകാൻ ജാഗ്രതയും വേണം.

Read more about: ma nishad rajasenan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X