മമ്മൂട്ടിയുടെ ആകാരഭംഗിയും ശബ്ദവും വേണ്ടുവോളം ഉപയോഗിച്ച സിനിമ! മാമാങ്കത്തെക്കുറിച്ച് എംഎ നിഷാദ്!
കാത്തിരിപ്പിന് വിരാമമിട്ട് മാമാങ്കം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. സിനിമലോകവും പ്രേക്ഷകരും ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. സംവിധായകനായ എംഎ നിഷാദും മാമാങ്കം കണ്ട അനുഭവം പങ്കുവെച്ച് എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.
മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ സിനിമകളിലൊന്ന്. തീർച്ചയായും,ഈ ചിത്രത്തിന്റ്റെ നിർമ്മാതാവ് വേണു കുന്നപ്പളളിക്ക് അഭിമാനിക്കാം,അദ്ദേഹത്തിന് തന്നെയാണ് അഭിനന്ദനങ്ങൾ നൽകേണ്ടത്. ഒരുപാട് വൈതരണികൾ തരണം ചെയ്ത് ഈ സിനിമ പ്രദർശനത്തിനെത്തിച്ചതിന് .മമ്മൂട്ടി എന്ന നടന്‍റെ ഗാംഭീര്യം നിറഞ്ഞ ശബ്ദവും,ആകാര ഭംഗിയും വേണ്ടുവോളം ഉപയോഗിച്ചിട്ടുണ്ട് ഈ ചിത്രത്തിൽ. ഉണ്ണിമുകുന്ദൻ ഈ അടുത്ത കാലത്ത് ചെയ്ത ഇരുത്തം വന്ന വേഷം,അച്യുതൻ എന്ന കൊച്ച് മിടുക്കനാണ് എടുത്ത് പറയേണ്ട താരം.
ചെറുതെങ്കിലും,സുരേഷ് കൃഷ്ണയും,മണിക്കുട്ടനും,അവരവരുടെ ഭാഗം നന്നാക്കി. നായികയേക്കാളും മികച്ച് നിന്നത് ഇനിയയാണ്..അനു സിത്താരയും മോശമാക്കിയില്ല. മനോജ് പിളളയുടെ ക്യാമറക്ക് ഫുൾ മാർക്ക്. എം ജയചന്ദ്രന്റ്റെ പാട്ടുകൾ പതിവ് പോലെ നന്നായി. കൂറ്റൻ സെറ്റുകളും,സംഘട്ടന രംഗങ്ങളും,പടത്തിന്റ്റെ മാറ്റ് കൂട്ടി. എം ടി - ഹരിഹരൻ ടീമിന്റ്റെ ഒരു വടക്കൻ വീര ഗാഥയുമായിട്ട് ഈ ചിത്രത്തെ താരതമ്യം ചെയ്യരുത്. അങ്ങനെ ചെയ്യുന്നത് അവിവേകമാണ് താനും.

ഈ ചിത്രം കണ്ട് കൊണ്ടിരുന്നപ്പോൾ,ഞാൻ വളരെ ചെറുപ്പത്തിൽ കണ്ട പ്രേം നസീർ അഭിനയിച്ച മാമാങ്കം എന്ന സിനിമ ഓർമ്മ വന്നു...ആ സിനിമ കണ്ടപ്പോഴാണ് മാമാങ്കം എന്താണെന്ന് മനസ്സിലാക്കിയത്...അവിടെ നിന്ന് എത്രയോ ദൂരം നമ്മുടെ സിനിമ വളർന്നിരിക്കുന്നു..സാങ്കേതികമായി...മറ്റ് ഭാഷാ ചിത്രങ്ങളോട്,മത്സരിക്കാൻ നമ്മൾ ശക്തരായിരിക്കുന്നു. ഒരിക്കൽ കൂടി കാവ്യാ ഫിലിംസിനും,നിർമ്മാതാവ് വേണുവിനും,അഭിനന്ദനങ്ങൾ . ഈ മാമാങ്ക ദിനത്തിൽ,പ്രേം നസീറിനെ വല്ലാതെ മിസ്സ് ചെയ്യുന്നു. പഴയ മാമാങ്കത്തിലെ പാട്ടും ഇതായിരുന്നു അദ്ദേഹത്തിന്‍റെ കുറിപ്പ്.


Click it and Unblock the Notifications











