twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിനെ ആര്‍എസ്എസ് വിലയ്‌ക്കെടുത്തോ? പ്രചാരണങ്ങള്‍ക്ക് അല്‍പ്പായുസ്സെന്ന് സംവിധായകന്‍!

    |

    മലയാള സിനിമയുടെ അഭിമാന താരങ്ങളിലൊരാളായ മോഹന്‍ലാലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. താരം സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്നുള്ള റിപ്പോര്‍ട്ടുകളും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് താരം വിശദീകരിച്ചിരുന്നു. ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് കംപ്ലീറ്റ് ആക്ടര്‍ കളം മാറ്റി ചവിട്ടുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ദേശീയ തലത്തില്‍ ഇതിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്നുമൊക്കെയാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമങ്ങളടക്കം ഇക്കാര്യത്തെക്കുറിച്ച് വാര്‍ത്ത നല്‍കിയിട്ടുണ്ട്.

    മോഹന്‍ലാല്‍ മോദിയെ സന്ദര്‍ശിച്ചതിന് പിന്നിലെ കാരണം? രാഷ്ട്രീയ പ്രവേശനം ഉടനെന്ന് റിപ്പോര്‍ട്ട്മോഹന്‍ലാല്‍ മോദിയെ സന്ദര്‍ശിച്ചതിന് പിന്നിലെ കാരണം? രാഷ്ട്രീയ പ്രവേശനം ഉടനെന്ന് റിപ്പോര്‍ട്ട്

    മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കാനും വയനാട്ടില്‍ ആരംഭിക്കുന്ന ക്യാന്‍സര്‍ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാനും വേണ്ടിയാണ് താന്‍ പോയതെന്നുമാണ് താരം പറഞ്ഞത്. ജന്മാഷ്ടമി ദിനത്തില്‍ തന്നെ അദ്ദേഹത്തെ കാണാനും സംസാരിക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ കുറിച്ചിരുന്നു. താരവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യത്തില്‍ പ്രതികരണവുമായി സംവിധായകന്‍ എംഎ നിഷാദ് രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.

    കേവലമൊരു ഗുണ്ടയായിരുന്നില്ല മുള്ളന്‍കൊല്ലി വേലായുധന്‍, നരന് 13 വയസ്സ് പൂര്‍ത്തിയായപ്പോള്‍! കാണാം!കേവലമൊരു ഗുണ്ടയായിരുന്നില്ല മുള്ളന്‍കൊല്ലി വേലായുധന്‍, നരന് 13 വയസ്സ് പൂര്‍ത്തിയായപ്പോള്‍! കാണാം!

    യുക്തിരഹിതമായ പ്രവര്‍ത്തി

    യുക്തിരഹിതമായ പ്രവര്‍ത്തി

    മോഹന്‍ലാല്‍ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്ന തരത്തിലാണ് പലരും വാര്‍ത്തകള്‍ നല്‍കുന്നത്. ഒരു കലാകാരന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനായി പോയത് കൊണ്ട് മാത്രം ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടരുത്. അതിന്റെ നിജസ്ഥിതി അറിയാതെ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനോടോ അത് നല്‍കുന്നതിനോടോ യോജിക്കാനാവില്ലെന്ന് സംവിധായകന്‍ കുറിച്ചിട്ടുണ്ട്. ഒരു കാരണവശാലും ഇത്തരത്തിലുള്ള പ്രവര്‍ത്തിയെ ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

    മനോധര്‍മ്മവും ബുദ്ധിശക്തിയും ആശ്രയിച്ചിരിക്കും

    മനോധര്‍മ്മവും ബുദ്ധിശക്തിയും ആശ്രയിച്ചിരിക്കും

    ഏതൊരു വ്യക്തിക്കും തനിക്കിഷ്ടമുള്ള രാഷ്ട്രീയത്തിലും പ്രസ്ഥാനത്തിലും വിശ്വാസിക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന അനുവദിക്കുന്നുണ്ട്. അതാത് വ്.ക്തികളുടെ മനോധര്‍മ്മത്തിനനുസരിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. മണ്ടത്തരങ്ങളില്‍ ചെന്ന് ചാടാതെ കൃത്യമായ തീരുമാനമെടുത്ത് മുന്നേറാനുള്ള ബുദ്ധിയുണ്ട് ഓരോരുത്തര്‍ക്കും. അവരവരാണ് അത് തെളിയിക്കേണ്ടത്. ദേശീയ മാധ്യമങ്ങളിലും ഫാന്‍സ് ഗ്രൂപ്പുകളിലുമൊക്കെ ഈ വിഷയം ചര്‍ച്ചയായിട്ടുണ്ട്.

    കേട്ടറിവിനേക്കാള്‍ വലുതാണ് ലാല്‍

    കേട്ടറിവിനേക്കാള്‍ വലുതാണ് ലാല്‍

    പുലിമുരുകനിലെ അദ്ദേഹത്തിന്‍രെ തന്നെ വാക്ക് കടമെടുത്ത് പറയുകയാണെങ്കില്‍ കേട്ടറിവിനേക്കാള്‍ എത്രയോ വലുതാണ് ലാല്‍ എന്ന സത്യം. മോഹന്‍ലാലിനെ ആര്‍എസ്എസ് എസ് വിലക്കെടുത്തു എന്ന പ്രചാരണങ്ങള്‍ക്ക് അല്‍പ്പായുസ്സേയുള്ളൂ. ഇത്തരം ചര്‍ച്ചകളിലും വലിയ കാര്യമില്ലെന്നാണ് സംവിധായകന്‍ കുറിച്ചിട്ടുള്ളത്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ പറ്റിയ സമയമാണ് ഇതെന്ന് അദ്ദേഹത്തിന് തന്നെ വ്യക്തമായ അവസരമായിരിക്കാം ഇതെന്നും അദ്ദഹവും അറിഞ്ഞുകൊണ്ടായിരിക്കാം ഈ പ്രചാരണങ്ങളെന്നുമാണ് ഒരാള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

    സേവാക്കാരോട് പറയാനുള്ളത്

    സേവാക്കാരോട് പറയാനുള്ളത്

    ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരങ്ങളിലൊരാളായ മോഹന്‍ലാലിനെ ഇനിയും സിനിമയ്ക്കാവശ്യമാണെന്നും തിരുവനന്തപുരത്തിന് മാത്രമല്ല ലോകജനതയ്ക്ക് തന്നെ അദ്ദേഹത്തെ ആവശ്യമാണെന്നും അദ്ദേഹവും അതാണാഗ്രഹിക്കുന്നതെന്നും എംഎ നിഷാദ് കുറിച്ചിട്ടുണ്ട്. മോഹന്‍ലാലിനെ വരവേല്‍ക്കാനൊരുങ്ങുന്ന സേവാക്കാരോട് ഗോ റ്റു യുവര്‍ ക്ലാസസ് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍ വിശ്വശാന്തി ഫൗണ്ടേഷന്റെ ഭാരവാഹികള്‍ ആരാണെന്നും അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും അന്വേഷിച്ച് നോക്കാണാണ് മറ്റൊരാള്‍ പറഞ്ഞിട്ടുള്ളത്. നിരവധി പേരാണ് സംവിധായകന്റെ പോസ്റ്റിന് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

    അദ്ദേഹത്തിന്റെ നിലപാടറിയാന്‍ കാത്തിരിക്കുന്നു

    അദ്ദേഹത്തിന്റെ നിലപാടറിയാന്‍ കാത്തിരിക്കുന്നു

    ചിലരുണ്ടാക്കിയ അപവാദ പ്രചാരണങ്ങളാണിതെന്നും മോഹന്‍ലാല്‍ അത്തരത്തിലൊരു തീരുമാനവുമായി എത്തിയേക്കില്ലെന്നും പറഞ്ഞ് ആശ്വസിക്കുകയാണ് ഒരുവിഭാഗം. പ്രധാനമന്ത്രിക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതും പിന്നീട് അരങ്ങേറിയ ചര്‍ച്ചകളെക്കുറിച്ചുമൊക്കെ മോഹന്‍ലാലും അറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതേവരെ അദ്ദേഹം ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പ്രതികരണമെത്തിയാല്‍ ചിലപ്പോള്‍ തന്‍രെ അഭിപ്രായം മാറിയേക്കാം എന്ന മുന്‍കൂര്‍ ജാമ്യവും എംഎ നിഷാദ് എടുത്തിട്ടുണ്ട്. മോഹന്‍ലാല്‍ ഇതേക്കുറിച്ച് പ്രതികരിക്കുന്നതെന്താണെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും.

    ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

    എംഎ നിഷാദ് ഫേസ്ബുക്ക് പോസ്റ്റ് കാണാം.

    English summary
    MA Nishad facebook post about Mohanlal's political entry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X