»   » സംവിധായകന്‍ നിഷാദിന് മറുപടിയുമായി പത്മപ്രിയ

സംവിധായകന്‍ നിഷാദിന് മറുപടിയുമായി പത്മപ്രിയ

Posted By:
Subscribe to Filmibeat Malayalam

തനിക്കെതിരെ സംവിധായകന്‍ എംഎ നിഷാദ് പരാതി നല്‍കിയതുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്ന് നടി പത്മപ്രിയ. നോട്ടീസ് ലഭിച്ചാലുടന്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുമെന്നും നടി ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

വിഷയത്തെ കുറിച്ച് കൂടുതല്‍ പ്രതികരിച്ച് പ്രശ്‌നം വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ല. പറയേണ്ട സമയത്ത് താന്‍ എല്ലാം പറയുമെന്നും നടി അറിയിച്ചു.

നമ്പര്‍ 66 മധുര ബസ് എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പത്മപ്രിയയുടെ നടപടി തനിക്ക് വന്‍ സാമ്പത്തികനഷ്ടമുണ്ടാക്കിയെന്ന് എംഎ നിഷാദ് കഴിഞ്ഞ ദിവസം പരാതിപ്പെട്ടിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തില്‍ പരാതിയില്‍ തീരുമാനമെടുക്കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി ശശി അയ്യഞ്ചിറ പറഞ്ഞു.

മധുര ബസില്‍ അഭിനയിക്കാന്‍ പത്മപ്രിയയുടെ സെക്രട്ടറി 10 ലക്ഷം രൂപ വാങ്ങിയെന്ന് നിഷാദ് പരാതിയില്‍ പറയുന്നു. ഇതില്‍ 70,000 രൂപ ഒഴികെ മുഴുവന്‍ പണവും കൊടുത്തു. എന്നിട്ടും ഇടയ്ക്കുവച്ച് പത്മപ്രിയ ഷൂട്ടിങ്ങില്‍നിന്ന് വിട്ടുനിന്നു. ഇത് തനിക്ക് നഷ്ടമുണ്ടാക്കി. എട്ട് ലക്ഷമായിരുന്നു പത്മപ്രിയയുടെ പ്രതിഫലം നിശ്ചയിച്ചിരുന്നു.

എന്നാല്‍ മാനേജര്‍ ഇടപെട്ടപ്പോള്‍ ഇത് 10 ലക്ഷമായി. വന്‍കിട താരങ്ങള്‍ക്കുപോലും സെക്രട്ടറിമാര്‍ ഇല്ലെന്നിരിക്കെ പത്മപ്രിയ സെക്രട്ടറിയെ നിയോഗിച്ചത് നിര്‍മാതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും പരാതിയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തന്റെ മാനേജര്‍ക്ക് രണ്ട് ലക്ഷം രൂപ നല്‍കിയിട്ടില്ലെന്നാണ് പത്മപ്രിയ പറയുന്നതെന്ന് ശശി അയ്യഞ്ചിറ അറിയിച്ചു. സെക്രട്ടറിയെ നീക്കാതെ മലയാള സിനിമയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും ശശി അയ്യഞ്ചിറ പറഞ്ഞു.

ഇതിനുമുമ്പ് മൃഗം എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വച്ച് സംവിധായകന്‍ സാമി പത്മപ്രിയയുടെ കരണത്തടിച്ചത് വിവാദമായിരുന്നു. നടിയുടെ മുഖത്ത് ഭാവം വരുന്നില്ലെന്നാരോപിച്ചായിരുന്നു ഇത്. ഇതിനെതിരെ താരസംഘടനയായ അമ്മ രംഗത്തുവരികയും നടിയ്ക്ക് സര്‍വ്വപിന്തുണയും നല്‍കുകയും ചെയ്തിരുന്നു.

English summary
After Nithya Menen, actress Padmapriya is the latest one who is in trouble for having a manager

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam