»   » നമ്പര്‍ 66 മധുരബസ് മെയ് അവസാനം

നമ്പര്‍ 66 മധുരബസ് മെയ് അവസാനം

Posted By:
Subscribe to Filmibeat Malayalam
Madhura Bus
എംഎ നിഷാദിന്റെ ഏറ്റവും പുതിയ ചിത്രമായ നമ്പര്‍ 66 മധുരബസ് മെയ് അവസാനവാരം തിയേറ്ററുകളിലെത്തും. ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെയും അവരുടെ കുടുംബങ്ങളുടെയും കഥ പറയുന്ന സിനിമയാണിത്. വൈരം എന്ന ചിത്രത്തിനുശേഷം തമിഴ്‌നടന്‍ പശുപതി നായകനാകുന്ന ചിത്രമാണിത്. ഹിന്ദി നടനും സംവിധായകനും നാടകനടനുമായ മകരന്ദ് ദേശ് പാണ്ഡെയും ചിത്രതില്‍ അഭിനയിക്കുന്നുണ്ട്.

എന്‍എഫ്‌സി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മിക്കുന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എ വി അനില്‍ ആണ്.

പ്രദീപ് നായര്‍ ഛായാഗ്രഹണം നിര്‍മിക്കുന്ന ചിത്രത്തില്‍ ചിത്രസംയോജനം സംജിത് മുഹമ്മദാണ്. സന്തോഷ് നായര്‍, ദിലീപ് പണിക്കര്‍ എന്നിവരാണ് അസോസിയേറ്റ് സംവിധായകര്‍. വയലാര്‍ ശരത്ചന്ദ്രവര്‍മയുടെയും രാജീവ് ആലുങ്കലിന്റെയും വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയിട്ടുള്ളത്.

വരദരാജന്‍ എന്ന ഫോറസ്റ്റ് ഗാര്‍ഡായാണ് പശുപതിയെത്തുന്നത്. പത്മപ്രിയ, ശ്വേതമേനോന്‍, മല്ലിക, രേഖ, തിലകന്‍, ജഗതി ശ്രീകുമാര്‍, ജഗദീഷ് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

English summary
M.A Nishaad directing new malayalam movie titled "No.66 Madhura Bus" is on the verge of completion. Produced under the banner of N.F.C Entertainment, K.V.Anil scripted this malayalam film has Pashupathy, Padmapriya, Shweta Menon, Makarand Deshpande, Shashi Kallinga, Jagathy Sreekumar, Jagadeesh and other leading stars of the malayalam cinema. For the lyrics of Vayalar Sarath Chandra Varma and Rajeev Allunkal, Music Direction is performed by M.Jayachandran.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam