»   » ആസിഫ് അലി മുക്രിയും മുല്ലാക്കയുമല്ല, നടനാണ്; സദാചാരകുരുപൊട്ടിയവര്‍ക്ക് സംവിധായകന്റെ മറുപടി

ആസിഫ് അലി മുക്രിയും മുല്ലാക്കയുമല്ല, നടനാണ്; സദാചാരകുരുപൊട്ടിയവര്‍ക്ക് സംവിധായകന്റെ മറുപടി

Written By:
Subscribe to Filmibeat Malayalam

ഭാര്യ പര്‍ദ്ദയിട്ടില്ല എന്ന് പറഞ്ഞ് നടന്‍ ആസിഫ് അലിയ്‌ക്കെതിരെയുള്ള ഫേസ്ബുക്ക് കമന്റുകള്‍ക്ക് മറുപടിയുമായി സംവിധായകന്‍ എംഎ നിഷാദ്. ആസിഫ് മുക്രിയും മുല്ലാക്കയുമല്ല എന്ന് നിഷാദ് പറയുന്നു.

ഭാര്യ പര്‍ദ്ദയണിഞ്ഞില്ല, നടന്‍ ആസിഫലിക്ക് നേരെ തെറിയഭിഷേകം

നോമ്പ് കാലത്ത് മുഖം മറയ്ക്കാതെയുള്ള ഭാര്യയുടെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനാണ് ആസിഫ് അലിക്കെതിരെ സദാചാരവാദികള്‍ എത്തിയത്. ഇതേ തുടര്‍ന്ന് നടന്റെ പേജ് സംഘര്‍ഷഭരിതമായ സഹചര്യത്തിലാണ് നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ആസിഫ് അലി മുക്രിയും മുല്ലാക്കയുമല്ല, നടനാണ്; സദാചാരകുരുപൊട്ടിയവര്‍ക്ക് സംവിധായകന്റെ മറുപടി

പര്‍ദ്ദ ഒരു വസ്ത്രം മാത്രമാണ് എന്ന് പറഞ്ഞുകൊണ്ടാണ് നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരാള്‍ എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുളള അവകാശം അയാള്‍ക്കാണ്. മറ്റുളളവര്‍ക്ക് ബുദ്ധിമുട്ടില്ലാത്തവിധം ഏത് തരം വസ്ത്രം ഉപയോഗിക്കാനുളള സ്വാതന്ത്രം നമ്മുക്കുണ്ട്. ഇത് ഇന്ത്യയാണ്,സൗദിയല്ല- നിഷാദ് പറയുന്നു

ആസിഫ് അലി മുക്രിയും മുല്ലാക്കയുമല്ല, നടനാണ്; സദാചാരകുരുപൊട്ടിയവര്‍ക്ക് സംവിധായകന്റെ മറുപടി

ആസിഫലി മുക്രിയും മുല്ലാക്കയുമല്ല അയാളൊരു നടനാണ്. ഒരു കലാകാരനും അയാളുടെ കുടുംബവും എങ്ങനെ നടക്കണമെന്ന് തീരുമാനിക്കുന്നത് സദാചാര കുരുപൊട്ടിയ ഇവിടുത്തെ ചില നല്ല നടപ്പ് സമിതിയല്ല.

ആസിഫ് അലി മുക്രിയും മുല്ലാക്കയുമല്ല, നടനാണ്; സദാചാരകുരുപൊട്ടിയവര്‍ക്ക് സംവിധായകന്റെ മറുപടി

അസഹിഷ്ണത എല്ലാ വിഭാഗങ്ങളിലുമുണ്ടെന്നതിനുളള ഏറ്റവും പുതിയ ഉദാഹരണമാണ് നടനെയും കുടുംബത്തെയും അപമാനിച്ച് കൊണ്ട് ചിലര്‍ രംഗത്തെത്തിയിരിക്കുന്നത്. ആരാണ് ശരി ചെയ്യുന്നതെന്ന് തീരുമാനിക്കുന്നത് താലിബാനിസം മനസ്സില്‍ കൊണ്ട് നടക്കുന്ന സദാചാര വാദികളല്ല.

ആസിഫ് അലി മുക്രിയും മുല്ലാക്കയുമല്ല, നടനാണ്; സദാചാരകുരുപൊട്ടിയവര്‍ക്ക് സംവിധായകന്റെ മറുപടി

എംഎ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കൂ. പര്‍ദ്ദ ഒരു വസ്ത്രം മാത്രമാണെന്ന് അദ്ദേഹം പറയുന്നു

ആസിഫ് അലി മുക്രിയും മുല്ലാക്കയുമല്ല, നടനാണ്; സദാചാരകുരുപൊട്ടിയവര്‍ക്ക് സംവിധായകന്റെ മറുപടി

ആസിഫ് അലിയെ നായകനാക്കി ബെസ്റ്റ് ഓഫ് ലക്ക് എന്ന ചിത്രം സംവിധാനം ചെയ്ത ആളാണ് നിഷാദ്. ഇത് കൂടാതെ പകല്‍, വൈരം, ആയുധം പോലുള്ള ചിത്രങ്ങളും നിഷാദ് സംവിധാനം ചെയ്തിട്ടുണ്ട്.

English summary
MA Nishad on moral policing against Asif Ali

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X