twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുഖ്യമന്ത്രിയുടെ പത്രസമ്മേളനം തുടങ്ങിയാല്‍ വീട്ടിലെ ഇരിപ്പിടങ്ങളെല്ലാം ഹൗസ്ഫുള്‍: എംഎ നിഷാദ്

    By Midhun Raj
    |

    കൊറോണ വൈറസ് വ്യാപനത്തെ തടയാനായി ശക്തമായ നടപടികളാണ് കേരള സര്‍ക്കാരും ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ കേരളത്തിലും നടക്കുകയാണ്. കൊറോണ ബോധവല്‍ക്കരണവുമായി സര്‍ക്കാരും ആരോഗ്യ വകുപ്പും എപ്പോഴും രംഗത്തുണ്ട്. നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

    കൊറോണ സമയത്ത് 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. കേന്ദ്രത്തിന് മുന്‍പായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ഈ പ്രഖ്യാപനം. പ്രളയവും നിപ്പയും അതിജീവിച്ച നമ്മള്‍ ഇതും അതിജീവിക്കുമെന്നാണ് അധികപേരും അഭിപ്രായപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് സംവിധായകന്‍ എംഎ നിഷാദിന്റെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു.

    നയിക്കാന്‍ പിണറായി എന്ന

    നയിക്കാന്‍ പിണറായി എന്ന മുഖ്യമന്ത്രിയുളളപ്പോള്‍ നാം എന്തിന് ഭയക്കണം എന്നാണ് എംഎ നിഷാദ് കുറിച്ചത്. നമുക്ക് വേണ്ടത് ജാഗ്രത മാത്രമാണെന്നും സംവിധായകന്‍ പറയുന്നു. മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ടിവിയില്‍ തുടങ്ങുമ്പോള്‍ വീട്ടിലെ ഇരിപ്പിടങ്ങളെല്ലാം ഹൗസ്ഫുള്‍ ആകുമെന്നും കേരളത്തിലെ എല്ലാ വീടുകളിലും ഇത് തന്നെയാണ് അവസ്ഥയെന്നും എം നിഷാദ് പറയുന്നു.

    അത് ഒരു കമ്മ്യൂണീസ്റ്റ്കാരന്റ്റെ

    എം എ നിഷാദിന്റെ വാക്കുകളിലേക്ക്: പിണറായി.. മുഖപുസ്തകം മുഴുവൻ ഈ മുഖമാണല്ലോ. അത് ഓരോ മലയാളിയ്ക്കും, ആശ്വാസമേകുന്ന, ആത്മവിശ്വാസം നൽകുന്ന മുഖം. കേരളത്തിന്റെ മുഖ്യമന്ത്രി അല്ലെങ്കിലും സ: പിണറായി വിജയൻ ഇങ്ങനൊക്കെ തന്നെയാണ്. അത് ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ, ജീവിതചര്യയുടെ ഭാഗമാണ്. വിശക്കുന്നവന്റെ വേദനയറിയുന്നവനാ ണ് കമ്മ്യൂണിസ്റ്റ്. അശരണർക്ക് എന്നും താങ്ങായി നിൽക്കുന്നവനാണ് കമ്മ്യൂണിസ്റ്റ്. വലുപ്പ ചെറുപ്പമില്ലാതെ ഓരോ മനുഷ്യനേയും ഹൃദയത്തോട് ചേർത്തുപിടിക്കുന്നവനാണ് കമ്മ്യൂണിസ്റ്റ്. ഇത് ഒരു മുഖവരയല്ല. മുഖ്യമന്ത്രി സ: പിണറായി വിജയന്റെ പത്രസമ്മേളനം കണ്ടതിന് ശേഷം, എഴുതാനാഗ്രഹിച്ച കുറിപ്പാണിത്.

    കൊറോണകാലത്തെ

    കൊറോണകാലത്തെ ലോക്ഡൗൺ ആസ്വദിച്ച് ഉച്ചയുറക്കത്തിൽ നിന്നും എന്നെ വിളിച്ചുണർത്തിയത് എന്റെ മകൻ ഉണ്ണിയാണ് (ഇമ്രാൻ എന്നാണ് അവന്റ്റെ പേര് വീട്ടിൽ അവനെ വിളിക്കുന്നത് ഉണ്ണി). ''വാപ്പ എഴുന്നേൽക്ക്, മുഖ്യമന്ത്രിയുടെ പത്രസമ്മേളനം തുടങ്ങാറായി'' അവൻ പറഞ്ഞു. കടുത്ത മെസ്സി ഫാനും, ഫുട്ബോൾ ഭ്രാന്തനുമായ പത്താം ക്ലാസുകാരൻ മകൻ, നാടിന്റെ നായകനായ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കാണാൻ എന്നെ വിളിച്ചുണർത്തിയപ്പോൾ, അദ്ഭുതത്തേക്കാളും, അഭിമാനം തോന്നി എനിക്ക്. പുതുതലമുറയും നേരിന്റ്റെ പാതയിൽ ചിന്തിക്കുന്നു എന്നതിൽ ചാരിതാർത്ഥ്യവും.

    സ്വീകരണമുറിയിലെ

    സ്വീകരണമുറിയിലെ ടി വി യുടെ മുമ്പിലെ ഇരിപ്പിടങ്ങളെല്ലാം ഹൗസ് ഫുൾ. ഉമ്മയും, വാപ്പയും,ഭാര്യയും,മകനും,പിന്നെ എന്റെ എട്ട് വയസ്സ്കാരി മോളും. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം തുടങ്ങി. ഇമ വെട്ടാതെ നിശ്ശബ്ദമായി എല്ലാവരും ശ്രദ്ധയോടെ അദ്ദേഹത്തിന്റെ വാക്കുകൾക്ക് ചെവിയോർക്കുന്നു. (കേരളത്തിലെ എല്ലാ വീടുകളിലും ഇത് തന്നെയാണ് അവസ്ഥ).

    വളരെ സ്പഷ്ടതയോടെ

    വളരെ സ്പഷ്ടതയോടെ,നിർത്തി നിർത്തി, കണക്കുകളുടെയും, വസ്തുതകളുടേയും, പിൻബലത്തോടെ, അദ്ദേഹം മാധ്യമങ്ങളേയും,അത് വഴി ജനങ്ങളേയും അഭിസംബോധന ചെയ്യുകയാണ്. നിയന്ത്രണങ്ങളുടേയും,ഇളവുകളുടേയും കാര്യങ്ങൾ ഒരധ്യാപകൻ വിദ്യാർത്ഥികളേ പഠിപ്പിക്കുന്നത് പോലെ,അങ്ങനെയാണ് എനിക്ക് തോന്നിയത്. ഈ കൊറോണകാലത്ത്,കേരളത്തിൽ ഒരു മനുഷ്യൻ പോലും പട്ടിണി കിടക്കില്ല. അദ്ദേഹത്തിന്റ്റെ ആ വാക്കിന് ആത്മാർത്ഥതയുടെ, മനുഷ്വത്വത്തിന്റ്റെ ശബ്ദമായിരുന്നു, കരുതലിന്റെ, സൗന്ദര്യമായിരുന്നു. വിശപ്പിന്റ്റെ വേദന എന്താണെന്നറിയാവുന്ന ഒരു മനുഷ്യസ്നേഹിയുടെ വാക്കുകൾക്കപ്പുറം,ഒരു ഭരണാധികാരിയുടെ നിശ്ചയ ദാർഡ്യം അദ്ദേഹത്തിന്റ്റെ വാക്കുകളിൽ നമ്മുക്ക് കാണാം.

    കൊറോണ എന്ന മഹാമാരിയെ

    കൊറോണ എന്ന മഹാമാരിയെ എങ്ങനെ ക്രിയാത്മകമായി നമ്മുക്ക് നേരിടാം എന്ന് ലോകത്തേ നാം കാണിച്ച് കൊടുക്കുന്നു..
    തെരുവിൽ അലയുന്ന പട്ടിണി പാവങ്ങളെ ഹൃദയത്തോട് ചേർത്ത് പിടിക്കുന്നു സർക്കാർ. ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും കരുതൽ. ഒറ്റക്ക് താമസിക്കുന്നവർ,വൃദ്ധരായ രോഗികൾ,അതിഥി സംസ്ഥാന തൊഴിലാളികൾ അങ്ങനെ അങ്ങനെ മാനവികത എന്താണെന്ന് ലോകത്തിന് മനസ്സിലാക്കികൊടുക്കുന്നു നമ്മുടെ മുഖ്യമന്ത്രീ. അഭിമാനം പണയപ്പെടുത്തി ഭക്ഷണം ആവശ്യപ്പെടാൻ ചിലർക്ക് ബുദ്ധിമുട്ടുണ്ടാകാം,അവർക്കായി ഓരോ തദ്ദേശ സ്ഥാപനങ്ങൾ വഴി ഒരു നമ്പർ നൽകുകയും,അവരുടെയടുത്ത് ഭക്ഷണമെത്തിക്കാനുളള ക്രമീകരണങ്ങൾ നടത്താനുമുളള തീരുമാനം.

    ലോക്ക് ഡൗണിനെക്കുറിച്ച് പ്രതികരിക്കാതിരുന്ന താരങ്ങള്‍ ഇവര്‍! കാണാംലോക്ക് ഡൗണിനെക്കുറിച്ച് പ്രതികരിക്കാതിരുന്ന താരങ്ങള്‍ ഇവര്‍! കാണാം

    കേരളം എന്ത് കൊണ്ടാണ്

    കേരളം എന്ത് കൊണ്ടാണ് പിണറായിയേ കേൾക്കുന്നത്. എന്ത് കൊണ്ടാണ് ആബാലവൃദ്ധ ജനങ്ങളും ഈ മനുഷ്യന്റ്റെ വാക്കുകൾ ശ്രദ്ധിക്കുന്നതിന്ററെ ഉത്തരങ്ങളാണ് ഞാൻ മേൽപറഞ്ഞ കാര്യങ്ങൾ. ഈ കൊറോണക്കാലം നമ്മുക്ക് സ്വയം പര്യാപ്തത നേടാനുളള കാലമായി മാറ്റാം. മുഖ്യമന്ത്രി പറഞ്ഞത് പോലെ,ചെറിയ കൃഷി വീട്ടിലും തുടങ്ങാം..വിഷരഹിതമായ പച്ചകറികൾ കഴിച്ച് നമ്മുടെ മക്കൾ വളരട്ടെ. എന്തിനും ഏതിനും, തമിഴനേയും, കന്നഡക്കാരനേയും,ആശ്രയിക്കാതെ നമ്മുക്കും തുടക്കം കുറിക്കാം. വിഷരഹിത കേരളത്തിനായി.

    കൊവിഡ് 19: എന്റെ വീട് ചികില്‍സയ്ക്കായി വിട്ടുനല്‍കാമെന്ന് കമല്‍ഹാസന്‍!കൊവിഡ് 19: എന്റെ വീട് ചികില്‍സയ്ക്കായി വിട്ടുനല്‍കാമെന്ന് കമല്‍ഹാസന്‍!

    മുഖ്യമന്ത്രിയുടെ പത്രസമ്മേളനം

    മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കഴിഞ്ഞപ്പോൾ പ്രതീക്ഷയുടെ കിരണങ്ങൾ തെളിയുന്നു. ആകുലപ്പെട്ട മനസ്സുകൾക്ക് ഒരാത്മ ധൈര്യം വന്നത് പോലെ. പല സുഹൃത്തുക്കളും എന്നെ വിളിച്ച് പറഞ്ഞതാണ്. ഒരു കമ്മൃൂണിസ്റ്റ്കാരനായതിൽ അഭിമാനം തോന്നുന്നു. നയിക്കാൻ പിണറായി എന്ന മുഖ്യമന്ത്രിയുളളപ്പോൾ നാം എന്തിന് ഭയക്കണം.
    നമ്മുക്ക് വേണ്ടത് ജാഗ്രത മാത്രം. ലാൽ സലാം ♥

    NB: അറബികഥ എനിക്കിഷ്ടപ്പെട്ട സിനിമയാണ്. ക്യൂബയേയും കമ്മ്യൂണിസത്തേയും പരിഹസിക്കുന്ന അരാഷ്ട്രീയ കലാകാരന്മാർക് നന്മകൾ നേരുന്നതിനൊപ്പം. ഹൃദയത്തിൽ നിന്നും ആയിരമായിരം വിപ്ളവാഭിവാദ്യങ്ങൾ.

    Read more about: ma nishad coronavirus
    English summary
    ma nishad posted about cm pinarayi vijayan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X