twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ കല്ലുവെച്ച നുണയ്ക്ക് അദ്ദേഹം കൂട്ടുനില്‍ക്കുമെന്ന് തോന്നുന്നില്ല! എംഎ നിഷാദിന്റെ വീഡിയോ വൈറല്‍

    By Prashant V R
    |

    ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള സംവിധായകരില്‍ ഒരാളാണ് എംഎ നിഷാദ്. വീട്ടില്‍ നിന്നുളള വിശേഷങ്ങളെല്ലാം പങ്കുവെച്ച് സംവിധായകന്‍ എത്താറുണ്ട്. ഫേസ്ബുക്ക് പേജുകളിലൂടെയാണ് പുതിയ പോസ്റ്റുകളുമായി എംഎ നിഷാദ് എത്താറുളളത്. സാമൂഹിക വിഷയങ്ങളിലെല്ലാം തന്റെ നിലപാട് അറിയിച്ച് സംവിധായകന്‍ എത്താറുണ്ട്. എംഎ നിഷാദ് ഫേസ്ബുക്കില്‍ പങ്കുവെച്ച പുതിയൊരൂ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

    വിക്ടേഴ്‌സ് ചാനല്‍ തങ്ങള്‍ ആരംഭിച്ചതാണെന്ന യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളുടെ അവകാശ വാദങ്ങളിലും തര്‍ക്കങ്ങളിലും പ്രതികരണവുമായിട്ടാണ് സംവിധായകന്‍ എത്തിയിരിക്കുന്നത്. വിക്ടേഴ്‌സ് ചാനല്‍ വിദ്യാഭ്യാസ ചാനല്‍ ആയത് 2006 ഓഗസ്റ്റിലാണെന്നും അന്ന് വിഎസ് അച്യൂതനാന്ദന്‍ ആയിരുന്നു മുഖ്യമന്ത്രിയെന്നും തന്റെ പുതിയ വീഡിയോയില്‍ എംഎ നിഷാദ് പറയുന്നു.

    കോണ്‍ഗ്രസില്‍ എനിക്ക്

    കോണ്‍ഗ്രസില്‍ എനിക്ക് ഏറെ ബഹുമാനമുളള നേതാക്കന്മാരില്‍ ഒരാളാണ് ഉമ്മന്‍ ചാണ്ടി സര്‍. ഈ കല്ലുവെച്ച നുണയക്ക് അദ്ദേഹം കൂട്ടുനില്‍ക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ചില വസ്തുതകള്‍ നാം മനസിലാക്കണം. 2005ലാണ് ബഹുമാന്യനായ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം സാര്‍ ഐഎസ്ആര്‍ഒയുമായി കൈകോര്‍ത്ത് വിക്ടേഴ്‌സ് ചാനലിന്റെ ആശയത്തിന് രൂപം കൊടുക്കുന്നത്.

    ഇന്ത്യയിലെ 17 സംസ്ഥാനങ്ങളി

    ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലേക്ക് അത് വ്യാപിക്കുകയും ചെയ്തു. വിദ്യാഭ്യാസ മേഖലയെക്കുറിച്ചുളള അദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണത്തിന്റെ ഫലമാണ് ഈ കൊച്ചു ചാനല്‍. സംവിധായകന്‍ പറയുന്നു. ഇതൊരു വിദ്യാഭ്യാസ ചാനലാകുന്നത് 2006 ഓഗസ്റ്റിലാണ്. അന്ന് കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി എംഎ ബേബിയായിരുന്നു. മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും.

    കോവിഡ് അവസാനിക്കുമെന്ന് പ്രവചിച്ച ജ്യോതിഷി മരിച്ചപ്പോഴാണ് ആ സംഭവം ഓര്‍മ്മ വന്നത്: മാലാ പാര്‍വതികോവിഡ് അവസാനിക്കുമെന്ന് പ്രവചിച്ച ജ്യോതിഷി മരിച്ചപ്പോഴാണ് ആ സംഭവം ഓര്‍മ്മ വന്നത്: മാലാ പാര്‍വതി

    ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുളളവര്‍

    ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുളളവര്‍ പ്രതിപക്ഷത്തായിരുന്നു. 2015ല്‍ ചില അഴിമതികളൊക്കെയായി ബന്ധപ്പെട്ട് ഈ ചാനലിന്റെ പ്രവര്‍ത്തനം നിലച്ചു. അതിന് ശേഷം 2018ലാണ് ഇതൊരു 24 മണിക്കൂര്‍ വിദ്യാഭ്യാസ ചാനലാക്കി മാറ്റിയത്. ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥ് സാറാണ് അതിന് മുന്‍കൈ എടുത്തത്.

    ഉര്‍വ്വശി ചേച്ചിയുടെ അടുത്ത് കട്ട് പറയുക ബുദ്ധിമുട്ടാണ്! നടിയുടെ പ്രകടനത്തെക്കുറിച്ച് അനൂപ് സത്യന്‍ഉര്‍വ്വശി ചേച്ചിയുടെ അടുത്ത് കട്ട് പറയുക ബുദ്ധിമുട്ടാണ്! നടിയുടെ പ്രകടനത്തെക്കുറിച്ച് അനൂപ് സത്യന്‍

    ഇപ്പോള്‍ 2020ല്‍

    ഇപ്പോള്‍ 2020ല്‍ പൂര്‍ണമായും നമ്മുടെ ക്ലാസ് മുറികളില്‍ ഒരു അധ്യാപകന്റെ റോളില്‍ വിക്ടേഴ്‌സ് ചാനല്‍ എത്തുകയാണ്. ഓരോ തവണയും ഓരോ കളളങ്ങള്‍ പ്രചരിപ്പിച്ച് അപഹാസ്യരാകുന്നത് എന്തിനാണ്. ഇതിനൊക്കെ പ്രതികരിക്കാന്‍ താനാരാടോ എന്നൊക്കെ ചിലര്‍ ചോദിക്കുന്നുണ്ട്. ഒരു ചലച്ചിത്ര സംവിധായകന്‍, ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കണം. ചില കാര്യങ്ങള്‍ കണ്ടാല്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല. ഇതൊരു വലിയ നുണയാണ്. അതുറപ്പിച്ച് പറയാം. എംഎ നിഷാദ് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമിട്ടുകൊണ്ട് ഇന്നായിരുന്നു വിക്ടേഴ്‌സ് ചാനലില്‍ ഒന്ന് മുതല്‍ പ്ലസ്ടുവരെയുളള വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസുകള്‍ ആരംഭിച്ചത്.

    ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി അനുശ്രീ! കളിയാക്കികൊണ്ട് കമന്റുകള്‍! കിടിലന്‍ മറുപടിയുമായി താരംഗ്ലാമറസ് ഫോട്ടോഷൂട്ടുമായി അനുശ്രീ! കളിയാക്കികൊണ്ട് കമന്റുകള്‍! കിടിലന്‍ മറുപടിയുമായി താരം

    വീഡിയോ

    Read more about: ma nishad
    English summary
    ma nishad's Facebook Video About Victers Channel Issue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X