ഹാപ്പി സര്‍ദാര്‍ ലൊക്കേഷനില്‍ നിന്നും ദുരനുഭവം! വെളിപ്പെടുത്തലുമായി മാല പാര്‍വതി!

അഭിനയപ്രധാന്യമുള്ള കഥാപാത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് മാല പാര്‍വതി. വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് ഈ താരം എത്താറുള്ളത്. അഭിനയത്തിന് പുറമേ സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കാറുണ്ട് അവര്‍. മറ്റ് താരങ്ങളുടെ പ്രകടനത്തേയും സിനിമയേയുമൊക്കെ അഭിനന്ദിച്ചും താരമെത്താറുണ്ട്. മാല പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റുകളെക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയത്. പുതിയ സിനിമയില്‍ അഭിനയിക്കുന്നതിനിടയില്‍ അണിയറ പ്രവര്‍ത്തകരില്‍ നിന്നും നേരിടേണ്ടി വന്ന അപമാനത്തെക്കുറിച്ചായിരുന്നു താരം കുറിച്ചത്. നിമിഷനേരം കൊണ്ടാ തന്നെ താരത്തിന്റെ പോസ്റ്റ് തരംഗമായി മാറിയിരുന്നു. എന്താണ് സംഭവമെന്ന് അന്വേഷിച്ച് നിരവധി പേരാണ് എത്തിയത്.

താന്‍ വിഷമിച്ചതിലും ഇരട്ടി സ്‌നഹേവും കരുതലും കിട്ടിയെന്നും നന്ദി അറിയിക്കുന്നുവെന്നും വ്യക്തമാക്കിയായിരുന്നു താരം പിന്നീട് എത്തിയത്. എന്താണ് സംഭവിച്ചത് എന്ന കാര്യത്തെക്കുറിച്ച് തുറന്നുറഞ്ഞിരുന്നില്ല അപ്പോഴും. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് മാല പാര്‍വതി സംഭവത്തെക്കുറിച്ച് വ്യക്തമാക്കിയത്. കാളിദാസ് ജയറാം നായകനായെത്തുന്ന ഹാപ്പി സര്‍ദാറിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ലൊക്കേഷനില്‍ അടിസ്ഥാന സൗകര്യം പോലും ഇല്ലായിരുന്നുവെന്നും ഇതേക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ നിര്‍മ്മാതാവില്‍ നിന്നും അത്ര നല്ല പ്രതികരണമല്ല ലഭിച്ചതെന്നുമായിരുന്നു താരം പറഞ്ഞത്.

Maala Parvathi

സഹപ്രവര്‍ത്തകരായ സിദ്ദിഖ് ഉള്‍പ്പടെയുള്ളവര്‍ കൃത്യസമയത്ത് ഇടപെട്ടതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്. വിഷയം പരിഹരിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കാന്‍ ആഗ്രഹമില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. നവാഗതരായ സുദീപ് ജോഷിയും ഗീതികയും ചേര്‍ന്നാണ് ഹാപ്പി സര്‍ദാര്‍ ഒരുക്കുന്നത്. ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ശാന്തി കൃഷ്ണ, സുരാജ വെഞ്ഞാറമൂട്, സിദ്ദി മഹാജന്‍, വിശാഖ് നായര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X