പ്രാഥമിക ആവശ്യങ്ങള്‍ക്കായി ബുദ്ധിമുട്ടി! ലൊക്കേഷനില്‍ സംഭവിച്ചത്? മാല പാര്‍വതിയുടെ വെളിപ്പെടുത്തല്‍!

ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറുകയാണ് മാല പാര്‍വതി. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെല്ലാം ഈ അഭിനേത്രിയില്‍ സുരക്ഷിതമാണ്. നായകന്റെയും നായികയുടേയുമൊക്കെ അമ്മ വേഷത്തില്‍ സജീവാണ് ഈ താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ മാല പാര്‍വതി അടുത്തിടെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. കാളിദാസ് ജയറാം നായകനായെത്തുന്ന ഹാപ്പി സര്‍ദാര്‍ ലൊക്കേഷനില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് അവര്‍ ഇപ്പോള്‍. ഫേസ്ബുക്കിലൂടെയാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയത്. വിശദമായറിയാന്‍ തുടര്‍ന്നുവായിക്കൂ.

മാല പാര്‍വതിയുടെ പോസ്റ്റുകള്‍

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളിലൊരാളാണ് മാല പാര്‍വതി. സിനിമയ്ക്ക് പുറമേ സമൂഹത്തിലെ മറ്റ് വിഷയങ്ങളിലും അവര്‍ സജീവമായി ഇടപെടാറുണ്ട്. പുതിയ സിനിമയില്‍ അഭിനയിക്കുന്നതിനിടയില്‍ നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ചുള്ള സൂചനകളുമായാണ് അവര്‍ ആദ്യം പോസ്റ്റ് പങ്കുവെച്ചത്. എന്താണ് സംഭവം എന്ന് തിരക്കി നിരവധി പേര്‍ എത്തിയിരുന്നുവെങ്കിലും സംഭവത്തെക്കുറിച്ച് അവര്‍ പ്രതികരിച്ചിരുന്നില്ല. ഹാപ്പി സര്‍ദാര്‍ ലൊക്കേഷനില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഉണ്ടായിരുന്നില്ലെന്നും ഇതേക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ ബന്ധപ്പെട്ടവരുടെ പ്രതികരണം നല്ലതായിരുന്നില്ലെന്നും പിന്നീട് ഈ വിഷയത്തില്‍ മറ്റ് താരങ്ങളും ഇടപെട്ടിരുന്നുവെന്നും മാല പാര്‍വതി കുറിച്ചിരുന്നു.

കാരവന്‍ വിവാദം

ഈ സംഭവത്തിന് പിന്നാലെയായാണ് പുതിയ വിവാദം അരങ്ങേറിയത്. നിര്‍മ്മാതാവിന്റെ കാഷ്യറായ സഞ്ജയ് പാലായിരുന്നു പുതിയ ആരോപണവുമായി എത്തിയത്. ചായ, ഭക്ഷണം, ടോയ്‌ലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യം പോലും തരാത്തവരോട് കാരവന്‍ ചോദിക്കാന്‍ പാടില്ല എന്ന സാമാന്യ ബോധ്യമുണ്ട്. ഉച്ചയ്ക്ക് 3 മുതല്‍ പിറ്റേന്ന് വെളുപ്പിന് 6 വരെ ജോലി ചെയ്യുന്ന സെറ്റില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ തന്നിരുന്ന സ്ഥലത്ത് ബ്ലോക്ക് ആയിരുന്നു. മൂത്രമൊഴിക്കാന്‍ പോലും സൗകര്യമില്ലായിരുന്നു അവിടെ. ഇതിന് പിന്നാലെയായാണ് കാരവന്‍ എടുത്തത്. സ്വന്തം കാശിനാണ് ഇത് ചെയ്തത്. അമ്മ നടിയാണെങ്കിലും മൂത്രമൊഴിക്കേണ്ടെയെന്നും മാല പാര്‍വതി ചോദിച്ചിരുന്നു.

സഞ്ജയ് പാലിന്റെ ആരോപണങ്ങള്‍

സെറ്റില്‍ വെച്ച് കഴിച്ച ഭക്ഷണത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. കാരവന്‍ കൊടുക്കില്ല എന്ന് പറഞ്ഞപ്പോള്‍ സ്വന്തം ചിലവില്‍ അത് എടുത്തതിനെക്കുറിച്ചും മറ്റുള്ളവര്‍ എന്തുകൊണ്ട് അങ്ങനെ ചെയ്തില്ല എന്ന തരത്തിലുമൊക്കെയുള്ള ചോദ്യങ്ങളും സഞ്ജയ് ഉന്നയിച്ചിരുന്നു. മനപ്പൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കി ആളാവാനാണ് മാല പാര്‍വതിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മാല പാര്‍വതി അദ്ദേഹത്തിന്‍രെ പോസ്റ്റ അതേ പടി ഷെയര്‍ ചെയ്തിരുന്നു.

തെളിവുമായി മാല പാര്‍വതി

31 ദിവസം താന്‍ അനുഭവിച്ചത് നോക്കുമ്പോള്‍ ഇതൊക്കെ സാംപിളാണെന്നായിരുന്നു മാല പാര്‍വതി പറഞ്ഞത്. ഇതിന് പിന്നാലെയായാണ് ഭക്ഷണത്തിന്റെയും മറ്റ് കാര്യങ്ങളുടെയുമൊക്കെ ബില്‍ പേ ചെയ്തത് താനാണെന്ന് വ്യക്തമാക്കി താരമെത്തിയത്. ബില്ലുകളുടെ കോപ്പി സഹിതമായാണ് താരമെത്തിയത്. സഞജയ് യും ബില്‍ കാണിക്കട്ടെ എന്നും അവര്‍ പറഞ്ഞിരുന്നു. ബാങ്കില്ലാത്തിനാല്‍ ഇന്ന് സ്റ്റേറ്റ്‌മെന്റ് തരാന്‍ ആവില്ലെന്നും അടുത്ത ദിവസം അത് തരാമെന്നും മാല പാര്‍വതി കുറിച്ചിരുന്നു.

റൂം വാടകയും കൊടുക്കണോ

ഇതിനിടയില്‍ വീണ്ടും കണക്ക് ചോദിച്ച് സഞജയ് പാല്‍ എത്തിയിരുന്നു. നാളെത്തന്നെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് തരാമെന്നും പഗോഡയിലും അര്‍കാഡിയയിലും താന്‍ സെറ്റില്‍ ചെയ്ത ബാങ്ക് സറ്റേറ്റ്‌മെന്റ് തരാമെന്നുമുള്ള മറുപടിയുമായാണ് മാല പാര്‍വതി എത്തിയത്. റൂം റെന്റ് കൊടുത്തിട്ടില്ലെന്നും അതും കൊടുക്കണമെന്നാണോ എന്ന ചോദ്യവും അവര്‍ ഉന്നയിച്ചിരുന്നു.

എന്താണ് പ്രശ്‌നമെന്ന് ചോദിച്ച് നിരവധി പേര്‍ എത്തിയിരുന്നുവെന്നും അപ്പോഴൊന്നും താന്‍ അതേക്കുറിച്ച് പറഞ്ഞിരുന്നില്ലെന്നും ഇപ്പോ എല്ലാവരും അറിഞ്ഞുവെന്നും മാല പാര്‍വതി കുറിച്ചിരുന്നു. പ്രശ്‌നങ്ങള്‍ ഒരുതരത്തിലും സിനിമയെ ബാധിക്കരുതെന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് പലപ്പോഴും മൗനം പാലിച്ചതെന്നും താരം പറഞ്ഞിരുന്നു. ഇതേക്കുറിച്ച് അറിയാവുന്നതിനാലാണ് അവര്‍ ഇങ്ങനെ പെരുമാറിയതെന്നായിരുന്നു ഒരാളുടെ കമന്റ്.

സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരായിരുന്നു മാല പാര്‍വതിക്ക് പിന്തുണ അറിയിച്ച് എത്തിയത്. ഇതിനിടയിലാണ് സഹപ്രവര്‍ത്തകയ്‌ക്കൊപ്പം എന്ന ഹാഷ് ടാഗുമായി സുരഭി എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X