സംവിധായകന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത നടിമാരുടെ അവസ്ഥ ഇങ്ങനെ! നിഷയെ കുറിച്ച് നടി മാല പാര്‍വ്വതി..

സിനിമാ ലോകത്തെ പീഡന വാര്‍ത്തകളും കാസ്റ്റിംഗ് കൗച്ചിംഗിനെ കുറിച്ചും നിരന്തരം വാര്‍ത്തകള്‍ വരാറുണ്ടെങ്കിലും സീരിയല്‍ രംഗം ശാന്തമായിരുന്നു. അങ്ങനെ പല നടിമാരും വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍ ആ ധാരണകളെല്ലാം തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ ഉപ്പും മുളകും പരമ്പരയിലെ നിഷ സാരംഗ് ആണ് തനിക്ക് വന്ന ദുരവസ്ഥ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.

റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കി അഭിമുഖത്തിലായിരുന്നു സംവിധായകനില്‍ നിന്നും നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ച് നടി തുറന്ന് പറഞ്ഞത്. ഉപ്പും മുളകില്‍ നിന്നും നിഷയെ മാറ്റിയെന്നാണ് സൂചന. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. നിഷയ്ക്ക് പിന്തുണയുമായി പലരും രംഗത്തെത്തിയിരുന്നു.

 ഉപ്പും മുളകും

ഉപ്പും മുളകും

മലയാളത്തില്‍ ഏറ്റവും റേറ്റിംഗുള്ള പരമ്പരയാണ് ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. അറന്നൂറോളം എപ്പിസോഡുകള്‍ കഴിഞ്ഞ ഉപ്പും മുളകും ജനപ്രീതി നേടിയാണ് മുന്നോട്ട് പോവുന്നത്. ബാലു, നീലു, അഞ്ച് മക്കള്‍.. ഇവരണ് പരിപാടിയുടെ നെടുംതൂണ്‍. അതില്‍ നിന്നും ഒരാള്‍ മാറി നിന്നാല്‍ തന്നെ വലിയ കുറവായി തീരും. അങ്ങനെയുള്ള സാഹചര്യത്തിലാണ് ഉപ്പും മുളകിലെയും നായികയായ നിഷ സാരംഗിനെ മാറ്റിയത്.

നിഷ സാരംഗിന്റെ ആരോപണം

നിഷ സാരംഗിന്റെ ആരോപണം

അടുത്തിടെ പുരസ്‌കാരം വാങ്ങുന്നതിനായി അമേരിക്കയിലേക്ക് പോയി വന്നതിന് ശേഷം തന്നെ ഉപ്പും മുളകില്‍ നിന്നും പുറത്താക്കി എന്ന വിവരമാണ് ലഭിച്ചതെന്നാണ് നിഷ പറയുന്നത്. അതിനെ തുടര്‍ന്നാണ് സംവിധായകന്റെ അടുത്ത് നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ച് നടി വ്യക്തമാക്കിയത്. സംവിധായകന്റെ ഇഷ്ടത്തിന് വഴങ്ങാത്തതാണ് തന്നെ പുറത്താക്കിയതിന് പിന്നിലെ കാര്യമെന്ന് നിഷ ആരോപിച്ചിരുന്നു. നിഷയ്്ക്ക് പിന്തുണയുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു. ശാരദക്കുട്ടി ടീച്ചറും മാല പാര്‍വ്വതിയും അവരുടെ അഭിപ്രായം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.

ശാരദക്കുട്ടി ടീച്ചര്‍ പറയുന്നതിങ്ങനെ..

ശാരദക്കുട്ടി ടീച്ചര്‍ പറയുന്നതിങ്ങനെ..

നിഷ സാരംഗ് സംവിധായകനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്തുണയുമായി ശാരദക്കുട്ടി ടീച്ചറും എത്തിയിരുന്നു. എല്ലാ ദിവസവും 8 മണിക്ക് നീലു വന്നു ചിരിപ്പിക്കാറുണ്ട്.. ഉപ്പും മുളകും സീരിയലില്‍ ഇനി നീലു ഇല്ല. അവരെ ഒഴിവാക്കിയിരിക്കുന്നു. നീലു ഇല്ലെങ്കില്‍ പിന്നെ അതിന്റെ ശീര്‍ഷകം തന്നെ മാറ്റേണ്ടി വരും. നിഷാ സാരംഗ് കരയുകയാണ്. മകളുടെ കല്യാണ സമയത്തും പ്രസവ സമയത്തും പോലും അവധിയെടുക്കാതെ പണിയെടുക്കേണ്ടി വന്ന സാഹചര്യം വിശ്വസനീയമായാണ് അവര്‍ പറഞ്ഞത്. തൊഴില്‍ മേഖലയിലെ അധികാര പ്രമത്തതയെക്കുറിച്ചാണ് പറഞ്ഞത്. കേട്ടിടത്തോളം നിഷാ സാരംഗിനെ വിശ്വസിക്കാനാണ് തോന്നുന്നത്. അഭിമാനിയായ ഒരു കലാകാരി ഇങ്ങനെ തകര്‍ന്നു പൊട്ടിക്കരയണമെങ്കില്‍ അതിലെന്തോ കാര്യമുണ്ടെന്ന് മനസ്സു പറയുന്നു. അവര്‍ക്കൊപ്പം നില്‍ക്കുന്നു. എന്നുമാണ് ടീച്ചര്‍ പറയുന്നത്.

മാല പാര്‍വ്വതിയുടെ വാക്കുകള്‍..

മാല പാര്‍വ്വതിയുടെ വാക്കുകള്‍..

ശാരദക്കുട്ടി ടീച്ചറുടെ പോസ്റ്റിന് കമന്റിട്ട മാല പാര്‍വ്വതിയുടെ വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. ഞാനിന്നലേ നിഷയോട് സംസാരിച്ചു. സംവിധായകന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത നടിമാര്‍, ഒരു ഭാരമായി സംവിധായകര്‍ക്ക് മാറാറുണ്ട്. ഒരു 'പ്രയോജനവും ഇല്ലാത്ത വേയ്സ്റ്റ്'. പിന്നെ പരമ്പര എടുക്കുന്നതിന്റ അത്രേം തന്നെ താല്പര്യത്തോടെ പുച്ഛിക്കല്‍ ആരംഭിക്കും. ഇത് ഞാനും അനുഭവിച്ചിട്ടുള്ളതായത് കൊണ്ട് നിഷ പറഞ്ഞ ഓരോ വാക്കും എനിക്ക് വ്യക്തമായി ബോദ്ധ്യപ്പെട്ടു.നിഷ ചോദിക്കുകയാ- ' ചേച്ചി, ഞാനിത് പറഞ്ഞ് പോയത് കൊണ്ട് ഇനി ആരും വര്‍ക്ക് തരില്ലേന്ന്. ചാനല്‍ മേധാവി അങ്ങനെ പറഞ്ഞ് പോലും.'നമ്മള്‍ തമ്മില്‍' പറഞ്ഞതിരിക്കട്ടെ, ഇനി ആരോടും പറയണ്ട. പുറത്ത് അറിഞ്ഞാല്‍ ആരും വിളിക്കില്ല പോലും'. പാവം നിഷ! കൈരളിയില്‍ നിന്ന് ശമ്പളം കിട്ടാതെ ഞാന്‍ രാജി വെച്ച്.. വല്ലാത്ത മാനസികാവസ്ഥയില്‍ എന്ത് ചെയ്യുമെന്നറിയാതെ മറ്റൊരു ചാനലില്‍ ജോലിക്ക് പോയി. ഒരാഴ്ച ജോലി ചെയ്തില്ല. ചാനല്‍ മൊതലാളിയെ സഹോദരനല്ലാതെ കണ്ട് തുടങ്ങിയാല്‍.. ശമ്പളമല്ല കിട്ടാന്‍ പോകുന്നതെന്ന്. ജോലി രാജിവച്ച്.. എന്ത് ചെയ്യണമെന്നറിയാതെ വീട്ടില്‍ വന്ന് കയറി. നിരാശയിലേക്ക് കൂപ്പ് കുത്തി വീഴുന്നതിനിടയ്ക്ക് ജീവിച്ചിരിക്കാന്‍ വേണ്ടി പൊട്ടി കരഞ്ഞ്, പോകാറുണ്ടായിരുന്നു. അതേ കരച്ചിലാണ് ഞാന്‍ കേട്ടത്.അതേ മുഖമാണ് ഞാന്‍ നിഷയില്‍ കണ്ടത്. ഒരു ചാനലും ഒരു സീരിയലും അല്ല നമ്മുടെ വിധി നിര്‍ണ്ണയിക്കുന്നത്,എന്ന് എനിക്ക് ഇന്ന് പറയാന്‍ പറ്റും. നിഷയോടൊപ്പം നില്‍ക്കണം എന്നുമാണ് മാല പാര്‍വ്വതി പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X