ദിലീപും അനു സിത്താരയുമാണ് കഥാഗതി മാറ്റുന്നത്! ശുഭരാത്രിയെ അഭിനന്ദിച്ച് മാല പാര്‍വതി! പോസ്റ്റ് വൈറല്‍

ദിലീപും അനു സിത്താരയും നായികനായകന്‍മാരായെത്തിയ ശുഭരാത്രി ഗംഭീര പ്രതികരണവുമായി മുന്നേറുകയാണ്. കുടുംബ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഈ ചിത്രത്തെ. ഫീല്‍ഗുഡ് സിനിമയുമായാണ് ഇത്തവണത്തെ വരവെന്ന് ദിലീപ് തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്നു. അത് അക്ഷരംപ്രതി യാഥാര്‍ത്ഥ്യമായിരിക്കുകയാണ് ഇപ്പോള്‍. ആരാധകര്‍ മാത്രമല്ല താരങ്ങളും ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ശുഭരാത്രിയെക്കുറിച്ച് മാല പാര്‍വതി പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അഭിനേത്രിയുടെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

സുന്ദരമായ ലോകം നശിപ്പിച്ചിട്ട് അറിയാത്ത സ്വർഗത്തിൽ പോയി ഹൂറികളോടൊപ്പം കഴിയാൻ നടത്തുന്ന യുദ്ധത്തെ അല്ല മറിച്ച്‌ സ്നേഹവും സഹാനുഭൂതിയും കാരുണ്യവും കൊണ്ട് ഭൂമിയിൽ എന്നും ഇരുപത്തേഴാം രാവിന്റെ പുണ്യം നിറയ്ക്കാനാണ് വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നത്.ഇത് പറഞ്ഞു തരികയാണ് 'ശുഭരാത്രി' എന്ന ചിത്രത്തിലൂടെ. സിദ്ദിഖ് സർ അവതരിപ്പിക്കുന്ന മുഹമ്മദിന്റെ കഥയാണ് ഈ ചിത്രം.. അസഹിഷ്ണുതകളുടെയും ക്രൂരതകളുടെയും കഥകൾ കേട്ടു മടുത്ത മനസ്സുകൾക്ക് ആശ്വാസമാണ് ശ്രീ വ്യാസൻ രചനയും സംവിധാനവും നിർവഹിച്ച ശുഭരാത്രി. അതിഭാവുകത്വങ്ങൾ ഒന്നും ഇല്ലാതെ സത്യസന്ധമായി കഥ പറഞ്ഞിരിക്കുന്നു. എടുത്തു പറയേണ്ടത് അഭിനേതാക്കളെ തന്നെയാണ്.

Maala Parvathi

സിദ്ദിഖ് സർ പതിവ് പോലെ കഥാപാത്രത്തിന്റെ മനസ്സ് കാട്ടിത്തരുന്നു. മുഹമ്മദിന്റെ മനസ്സ് തെളി നീര് പോലെയാണ്. സിദ്ദിഖ് എന്ന നടൻ ആ കഥാപാത്രത്തിന്റെ ചിന്തകളും, വിഹ്വലതകളും എത്ര മനോഹരമായിട്ടാണ് നമ്മളിലേക്ക്‌ പകർന്നുതരുന്നത്. പറവ, ഉയരെ, ആൻഡ് ദി ഓസ്‌കാര്‍ ഗോസ് ടു, തുടങ്ങി അഭിനയിക്കുന്ന കഥാപാത്രങ്ങളെ എല്ലാം പ്രേക്ഷകന്റെ മനസ്സിൽ കുടിയിരുത്താറുള്ള ഈ നടൻ മുഹമ്മദിനേം നമ്മുടെ മനസ്സിൽ കുടിയിരുത്തുന്നുണ്ട്. മുഹമ്മദ്‌ എന്ന പുണ്യാത്മാവ് വെളിച്ചമായി നമ്മിൽ നിറയുന്നത് ആ കഥാപാത്രത്തെ അത്ര വിശ്വസനീയമാക്കിയത് കൊണ്ടാണ്. സായ് കുമാർ , നെടുമുടി വേണു ,ഇന്ദ്രൻസ് ഇവര് മൂന്നു പേരും അവതരിപ്പിച്ച കഥാപാത്രങ്ങളും മറക്കില്ല.

ദിലീപ്, അനു സിതാര എന്നിവരാണ് ഈ ചിത്രത്തിന്റെ കഥാഗതിയെ മാറ്റുന്നത്.സിനിമ കഥ പറഞ്ഞ് പോകുമോ എന്ന ഭയത്താൽ കൂടുതൽ വിശദീകരിക്കുന്നില്ല. നാദിർ ഷാ, ശാന്തി കൃഷ്ണ, ആശ ശരത്, ശ്വാസിക മണികണ്ഠൻ , ഷീലു തോമസ്, സുധി കോപ്പ, കെപിഎസി ലളിത ചേച്ചി തുടങ്ങി ധാരാളം നടി നടൻമാരുണ്ട്. എല്ലാവരും അവരവരുടെ വേഷം ഭംഗിയാക്കി.ഒതുക്കത്തിൽ പറഞ്ഞിരിക്കുന്ന ഒരു കുഞ്ഞു കഥ. ലൈലത്തുൽ ഖദ്ർ പോലെ നമ്മുട ഉള്ളിൽ വെളിച്ചമാകുന്ന ചിത്രം. ഇതായിരുന്നു പോസ്റ്റ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X