twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദുല്‍ഖര്‍ സല്‍മാനെയാവും ലക്ഷ്യമിടുന്നത്! പൃഥ്വിരാജ് ഈ മണ്ടന്‍ ചോദ്യങ്ങളോട് പ്രതികരിക്കല്ലേ! കുറിപ്പ്

    |

    Recommended Video

    Maala Parvathi's facebook post against Sobha Surendran | Oneindia Malayalam

    ദേശീയ പൗരത്വ നിയമഭേദഗതിയില്‍ സ്വന്തം നിലപാട് വ്യക്തമാക്കി താരങ്ങളും എത്തിയിരുന്നു. ബോളിവുഡ് താരങ്ങള്‍ മാത്രമല്ല മലയാള താരങ്ങളും തങ്ങളുടെ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു താരങ്ങള്‍ സ്വന്തം നിലപാട് തുറന്നുപറഞ്ഞത്. നിലപാട് വ്യക്തമാക്കാന്‍ ആര്‍ജ്ജവം കാണിച്ച താരങ്ങള്‍ക്ക് പിന്തുണയുമായി ആരാധകരുമെത്തിയിരുന്നു. അതേ സമയം തന്നെ കടുത്ത വിമര്‍ശനവുമായി ഒരുവിഭാഗം എത്തിയിരുന്നു. പൃഥ്വിരാജ്, പാര്‍വതി, അമല പോള്‍, ഇന്ദ്രജിത്ത്,മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ഗീതു മോഹന്‍ദാസ്, തന്‍വി റാം, അനാര്‍ക്കലി, അനശ്വര രാജന്‍ തുടങ്ങി നിരവധി പേരാണ് തങ്ങളുടെ അഭിപ്രായം പങ്കുവെച്ച് എത്തിയത്.

    വിപ്ലവം എല്ലായ്‌പ്പോഴും നമ്മില്‍ നിന്നാണ് ഉയിര്‍ക്കുന്നതെന്നായിരുന്നു പൃഥ്വിരാജ് കുറിച്ചത്. അടിച്ചമര്‍ത്തും തോറും പ്രതിഷേധങ്ങള്‍ പടര്‍ന്നുകൊണ്ടേയിരിക്കും, മുന്‍പ് പറഞ്ഞ കാര്യം വീണ്ടും ആവര്‍ത്തിക്കുന്നുവെന്ന് പറഞ്ഞായിരുന്നു ടൊവിനോ തോമസ് എത്തിയത്. പാര്‍വതി തിരുവോത്തായിരുന്നു ആദ്യം ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ച് എത്തിയത്. പിന്നാലെയായി മറ്റ് താരങ്ങളും എത്തുകയായിരുന്നു. നിലപാട് വ്യക്തമാക്കിയെത്തിയ താരങ്ങളെ പരസ്യമായി വിമര്‍ശിച്ച് ബിജെപി നേതാവായ ശോഭ സുരേന്ദ്രന്‍ എത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം. വിവാദമുണ്ടാക്കാനുള്ള പഴുത് കണ്ടെത്തുകയാണെന്നും അവരുടെ ലക്ഷ്യം ദുല്‍ഖര്‍ സല്‍മാന്‍ ആവുമെന്നും ഈ മണ്ടന്‍ ചോദ്യങ്ങളോട് പൃഥ്വിരാജ് പ്രതികരിക്കല്ലേയെന്നുമായിരുന്നു മാലാ പാര്‍വതി പറഞ്ഞത്. മാല പാര്‍വതിയുടെ പോസ്റ്റിന്റെ വിശദാംശങ്ങളിലേക്ക്.

    മാല പാര്‍‍വതിയുടെ പോസ്റ്റ്

    മാല പാര്‍‍വതിയുടെ പോസ്റ്റ്

    നിങ്ങൾ ആരുടെ പക്ഷത്താണ്? ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്നവർക്കൊപ്പമോ, അതോ നിയമവിധേയ അഭയാർഥികൾക്ക് പൗരത്വം നൽകാൻ നിയമ ഭേദഗതി വഴി തീരുമാനമെടുത്ത തെരഞ്ഞടുക്കപ്പെട്ട കേന്ദ്ര സർക്കാരിനൊപ്പമോ? നിങ്ങൾ രാജ്യത്തിനൊപ്പമോ അതോ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവർക്കൊപ്പമോ? നിങ്ങൾ പാർലമെന്റിനൊപ്പമോ അതോ ഒരൊറ്റ ഇന്ത്യൻ പൗരർക്കും ഈ നിയമ ഭേദഗതി എതിരാകില്ല എന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നൽകിയ ഉറപ്പിനു വില കല്‍പിക്കാത്ത അരാജകവാദികൾക്കൊപ്പമോ?"

    പൃഥ്വിരാജിനോടുള്ള ചോദ്യം

    പൃഥ്വിരാജിനോടുള്ള ചോദ്യം

    ശോഭ സുരേന്ദ്രൻ പൃഥ്വിയോട്: ചോദിക്കുന്ന ചോദ്യങ്ങളിൽ ചിലതാണ്. വായിച്ച് കൊണ്ടിരുന്നപ്പോൾ എനിക്ക് ഒരു സംശയം? ''അനധികൃതമായി താമസിക്കുന്നവരും നിയമവിധേയരായ അഭയാർത്ഥികളും" ഇത് ആര് തീരുമാനിക്കുന്നു? എന്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുന്നു? കേന്ദ്ര സർക്കാർ തീരുമാനിക്കുന്നവർ നിയമ വിധേയർ, അല്ലാത്തവർ അനധികൃത കുടിയേറ്റക്കാർ...! അതിന്റെ അടിസ്ഥാനമാകട്ടെ മതവും. അത് തന്നെയാണ് പറഞ്ഞ് കൊണ്ടിരിക്കുന്നത്. മതത്തിന്റെ പേരിൽ ഭിന്നിപ്പിച്ചു എന്നും അത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും.

     മണ്ടന്‍ ചോദ്യങ്ങളോട് പ്രതികരിക്കല്ലേ

    മണ്ടന്‍ ചോദ്യങ്ങളോട് പ്രതികരിക്കല്ലേ

    പിന്നെ ഇവിടെ താമസിക്കുന്ന ഇന്ത്യൻ മുസ്ലീങ്ങൾ ഭയക്കണ്ട എന്ന ഔദാര്യം നിങ്ങളെ പോലുള്ളവർക്ക് ബോധിക്കുമായിരിക്കും.. ഞങ്ങളെ പോലെയുള്ള മനുഷ്യത്വത്തിൽ വിശ്വസിക്കുന്നവർക്ക് ദഹിക്കില്ല. പൃഥിരാജ് ഈ മണ്ടൻ ചോദ്യങ്ങളോട് പ്രതികരിക്കല്ലേ എന്ന് അഭ്യർത്ഥിക്കുന്നു. വിവാദം ഉണ്ടാക്കാൻ പഴുത് കണ്ടെത്തി വരുകയാ. ലക്ഷ്യം ദുൽഖർ ആവും. പൃഥ്വിയിൽ തുടങ്ങുന്നു എന്നേ ഒള്ളു.

    ശോഭ സുരേന്ദ്രന്‍റെ ചോദ്യം

    ശോഭ സുരേന്ദ്രന്‍റെ ചോദ്യം

    പൃഥ്വിരാജും ഇന്ദ്രജിത്തും പാർവതി തിരുവോത്തും ഉൾപ്പെടെ കൈയടിയും ലൈക്കുകളും സ്വന്തം സിനിമകളുടെ പ്രമോഷനും ലക്ഷ്യമിട്ട് പൗരത്വനിയമ ഭേദഗതിയിൽ തെറ്റായ നിലപാടുകൾ പ്രചരിപ്പിക്കുന്ന മുഴുവൻ അഭിനേതാക്കൾക്കും കാര്യങ്ങൾ ശരിയായി മനസ്സിലാക്കാൻ ഇനിയും സമയമുണ്ട്. ഈ ചോദ്യങ്ങൾക്കുള്ള മറുപടിയിൽ അറിയാം നിങ്ങളുടെ തിരിച്ചറിവ് എത്രത്തോളമുണ്ടെന്ന്, തിരുത്താൻ നിങ്ങൾ തയ്യാറുണ്ടോ എന്ന്. കേരളത്തിന് താൽപര്യമുണ്ട് അതറിയാൻ. സ്വന്തം വീട്ടിൽ നിന്നുത്ഭവിച്ച വിപ്ലവമെന്ന് ജാമിഅ ആൾക്കൂട്ടത്തെ ഗ്ലോറിഫൈ ചെയ്തവരുടെ മനസ്സിൽ ഇപ്പോഴും അതു തന്നെയാണോ? ഇതായിരുന്നു ശോഭ സുരേന്ദ്രന്‍റെ പോസ്റ്റിന്‍റെ ഉള്ളടക്കം.

    English summary
    Maala Parvathi's latest facebook post viral.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X