മൈ സ്റ്റോറിയുടെ പരാജയത്തിന് കാരണം പാര്‍വതിയോ? ഇത്രയെങ്കിലും ഓടിയത് താരമുള്ളത് കൊണ്ടല്ലേ?

Recommended Video

മൈ സ്റ്റോറിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ റോഷ്‌നി ദിനകര്‍ മൈ സ്‌റ്റോറിയിലൂടെ സംവിധായികയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ട് അധികം നാളായില്ല. എന്ന് നിന്റെ മൊയ്തീന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും പാര്‍വതിയും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകരും ആവേശത്തിലായിരുന്നു. സിനിമയെ വരവേല്‍ക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതിനിടയിലാണഅ അപ്രതീക്ഷിതമായ ചില സംഭവങ്ങള്‍ അരങ്ങേറിയത്. അതാവട്ടെ സിനിമയെ ഒന്നടങ്കം ബാധിക്കുകയും ചെയ്തു.

രാജ്യാന്തര ചലച്ചിത്ര മേളയ്ക്കിടയിലെ ഓപ്പണ്‍ഫോറത്തിനിടെയാണ് പാര്‍വതി മമ്മൂട്ടിയുടെ രാജന്‍ സ്‌കറിയ എന്ന കഥാപാത്രത്തെ വിമര്‍ശിച്ചത്. സബയിലെ സ്ത്രീവിരുദ്ധതെക്കുറിച്ചായിരുന്നു താരം പരസ്യമായി പ്രതികരിച്ചത്. മെഗാസ്റ്റാര്‍ ആരാധകരെ സംബന്ധിച്ചിടത്തോളം ക്ഷമിക്കാന്‍ പറ്റാത്ത കാര്യമായിരുന്നു ഇത്. ഇതോടെയാണ് താരം അവരുടെ കണ്ണിലെ കരടായി മാറിയതും. രൂക്ഷമായ സൈബര്‍ ആക്രമണത്തിനിരയായതും. താരത്തിന്റെ സിനിമകള്‍ ബഹിഷ്‌ക്കരിക്കുന്നത് വരെയെത്തി കാര്യങ്ങള്‍.

 മൈ സ്റ്റോറിയുടെ പരാജയത്തിന് കാരണം?

മൈ സ്റ്റോറിയുടെ പരാജയത്തിന് കാരണം?

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തിന് അത്ര നല്ല സ്വീകാര്യതയായിരുന്നില്ല ലഭിച്ചത്. പതിവില്‍ നിന്നും വിപരീതമായി ഡിസ് ലൈക്ക് നേടിയായിരുന്നു ഈ ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. ടീസറും ട്രെയിലറും ആദ്യ ഗാനവുമൊക്കെ എത്തിയപ്പോള്‍ ഡിസ് ലൈക്കുകളുടെ പ്രവാഹമായിരുന്നു. ഈ സിനിമ പരാജയപ്പെട്ടതിന് പിന്നിലെ കാരണം പാര്‍വതിയാണെന്ന് വരുത്തിത്തീര്‍ക്കുന്നത് പോലെയാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് മാലാ പാര്‍വതി പറയുന്നു. ഫേസ്ബുക്കിലൂടെയാണ് താരം ഇതേക്കുറിച്ച് പ്രതികരണം നടത്തിയിട്ടുള്ളത്.

പാര്‍വതിയുടെ തലയില്‍

പാര്‍വതിയുടെ തലയില്‍

സിനിമയുടെ പരാജയത്തിന് വഴി തെളിയിച്ചത് പാര്‍വതിയാണെന്ന തരത്തിലുള്ള സമീപനമാണ് സംവിധായികയുടേത്. താരത്തിനെതിരെ നടക്കുന്ന ക്യാംപയിനുകള്‍ ചൂണ്ടിക്കാട്ടിയാണ് അവര്‍ ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്. നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സ്ത്രീവിരുദ്ധതയെക്കുറിച്ചായിരുന്നു പാര്‍വതി വിമര്‍ശിച്ചത്. ഇത്തരമൊരു കഥാപാത്രത്തെ അദ്ദേഹം ഏറ്റെടുക്കരുതായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.

ഇത്രയും ഓടിയതിന് പിന്നില്‍

ഇത്രയും ഓടിയതിന് പിന്നില്‍

ഈ സിനിമ ഇത്രയും ഓടിയതിന് പിന്നിലെ കാരണം പാര്‍വതിയാണെന്നാണ് മാല പാര്‍വതിയുടെ അഭിപ്രായം. ഫേസ്ബുക്ക് പോസ്റ്റില്‍ അവര്‍ ഇതേക്കുറിച്ച് കൃത്യമായി വ്യക്തമാക്കിയിട്ടുമുണ്ട്. പാര്‍വതിക്കെതിരെ നടക്കുന്ന ഹേറ്റ് ക്യാംപയിനാണ് താരത്തിനെതിരായി ചൂണ്ടിക്കാണിക്കുന്നത്. ഈ സംഭവത്തിന് പിന്നാലെ സിനിമ പരാജയപ്പെട്ടുവെന്നുകൂടി പറയുമ്പോള്‍ അതിന് സാധുത കൂടുകയാണെന്നും താരം പറയുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഇത്രയും ഓടിയതിന് പിന്നിലെ കാരണം പാര്‍വതിയാണെന്ന് ചിന്തിക്കാത്തത്.

അമ്മ മൗനം പാലിച്ചു

അമ്മ മൗനം പാലിച്ചു

പാര്‍വതിക്കെതിരെ മമ്മൂട്ടി ഫാന്‍സിന്റെ വ്യാപക ആക്രമണം നടക്കുന്നതിനിടയില്‍ താരസംഘടനയായ എഎംഎംഎ മൗനം പാലിക്കുകയായിരുന്നു. സിനിമാപ്രേമികളും താരങ്ങളുമൊക്കെ വിഷയത്തെക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. സിനിമാവ്യവസായത്തെ ഒന്നടങ്കം നിശിപ്പിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്.

മമ്മൂട്ടിയുടെ പിന്തുണ

മമ്മൂട്ടിയുടെ പിന്തുണ

തെന്ന വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് പാര്‍വതിയെ കൊന്നുകൊലവിളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ മമ്മൂട്ടിയും പ്രതികരിച്ചിരുന്നു. തന്റെ പേര് പറഞ്ഞ് ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ആരെയും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞതോടെയാണ് വിമര്‍ശനവും ആക്രമണവും കുറഞ്ഞത്. മൈ സ്‌റ്റോറി എന്ന സിനിമയ്ക്ക് മുഴുവന്‍ പിന്തുണയും അദ്ദേഹം നല്‍കിയിരുന്നു. സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടത് അദ്ദേഹമായിരുന്നു.

പോസ്റ്റ് കാണാം

മാലാ പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X