ബിഗ് ബോസ് സീസണ്‍ 2 വില്‍ വമ്പന്മാർ! നടി മാലാ പാര്‍വ്വതിയുമുണ്ട്? താന്‍ അക്കാര്യം അറിഞ്ഞില്ലെന്ന് നടി

Recommended Video

ബിഗ് ബോസ് സീസണ്‍ 2 വില്‍ വമ്പന്മാർ! | Filmibeat Malayalam

മലയാളികള്‍ക്ക് അത്രയധികം പരിചയമില്ലായിരുന്നെങ്കിലും ഇന്ത്യയിലെ മറ്റ് ഭാഷകളിലെല്ലാം ബിഗ് ബോസ് ശ്രദ്ധേയമായിരുന്നു. തമിഴില്‍ വന്നതിന് ശേഷം ഈ വര്‍ഷമായിരുന്നു മലയാളത്തിലേക്കും ബിഗ് ബോസ് എത്തിയത്. മോഹന്‍ലാല്‍ അവതാരകനായെത്തി എന്നതായിരുന്നു ഷോ കേരളത്തില്‍ തരംഗമായതിന് കാരണം. ജുണ്‍ 24 മുതല്‍ ഏഷ്യാനെറ്റിലായിരുന്നു ബിഗ് ബോസ് സംപ്രേക്ഷണം ചെയ്തിരുന്നത്.

നൂറ് ദിവസങ്ങളിലായി നടക്കുന്ന ഷോയുടെ ഗ്രാന്‍ഡ് ഫിനാലെ സെപ്റ്റംബര്‍ 30 നായിരുന്നു. സാബുമോന്‍ അബ്ദുസമദ് ആയിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ വണ്‍ വിന്നര്‍ ആയത്. രണ്ടാം സ്ഥാനം പേളി മാണിയ്ക്കായിരുന്നു. അടുത്ത സീസണ്‍ എപ്പോള്‍ ആരംഭിക്കും എന്നതാണ് ഇനി അറിയാനുള്ളത്.അടുത്ത സീസണില്‍ മത്സരാര്‍ത്ഥികളായി എത്തുമെന്ന് പലരുടെയും പേരുകള്‍ ഇപ്പോള്‍ തന്നെ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്.

ബിഗ് ബോസ് മലയാളം

ബിഗ് ബോസ് മലയാളം

ഇന്ത്യയില്‍ ഏറ്റവുമധികം റേറ്റിംഗുള്ള ടെലിവിഷന്‍ ഷോ ആണ് ബിഗ് ബോസ്. മലയാളത്തിലേക്ക് ഈ വര്‍ഷമാണ് വരുന്നതെങ്കിലും ഹിന്ദിയില്‍ പന്ത്രണ്ടാം സീസണിലെത്തിയിരിക്കുകയാണ്. സെപ്റ്റംബര്‍ മുപ്പതിന് ആദ്യ സീസണ്‍ അവസാനിച്ചതോടെ രണ്ടാം സീസണ് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് ആരാധകര്‍. അടുത്ത വര്‍ഷമേ സീസണ്‍ 2 ആരംഭിക്കുകയുള്ളുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആരൊക്കെയായിരിക്കും പുതിയ മത്സരാര്‍ത്ഥികളാവുന്നത് എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

മാലാപാര്‍വ്വതി വരുന്നു..

മാലാപാര്‍വ്വതി വരുന്നു..

നടിയും സാമൂഹിക പ്രവര്‍ത്തകയുമായ മാലാപാര്‍വ്വതിയുടെ പേരും പറഞ്ഞ് കേട്ടിരുന്നു. മാലാപാര്‍വ്വതി അടുത്ത സീസണില്‍ ബിഗ് ബോസിലെ മത്സരാര്‍ത്ഥിയാവുമെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ വഴിയാണ് പരന്നത്. എന്നാല്‍ താന്‍ അങ്ങനെ ഒരു വിഷയത്തെ കുറിച്ച് കേട്ടിട്ട് പോലുമില്ലെന്നാണ് നടി പറയുന്നത്. 'Big Boss season 2-ൽ ഞാൻ ഉണ്ട് എന്ന് ഒരു വാർത്ത ഉണ്ട് പോലും.. എനിക്ക് ഈ വിഷയത്തെ കുറിച്ചറിയില്ല. വാർത്ത കണ്ടതുമില്ല.പോകുന്നോ എന്ന് ചോദിക്കുന്നു പലരും അങ്ങനെയാ അറിഞ്ഞേ'. എന്നാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ മാലാപാര്‍വ്വതി പറയുന്നത്.

വൈറലാവുന്ന വീഡിയോ

യൂട്യൂബിലൂടെ പുറത്ത് വന്ന വീഡിയോയിലാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികളെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഇതും മാലാപാര്‍വ്വതി ഷെയര്‍ ചെയ്തിരുന്നു. ആദ്യ സീസണിലെ പോലെ മോഹന്‍ലാല്‍ തന്നെ അവതാരകനായി എത്തുമെന്നാണ് സൂചനയെന്ന് പറയുന്നു. പതിനാറ് മത്സരാര്‍ത്ഥികളില്‍ ചിലരുടെ പേരുകള്‍ പുറത്ത് വന്നു എന്ന് പറഞ്ഞ് കൊണ്ടായിരുന്നു വീഡിയോ വൈറലായത്.

 മാലാ പാര്‍വ്വതി മാത്രമല്ല ഇവരുമുണ്ട്..

മാലാ പാര്‍വ്വതി മാത്രമല്ല ഇവരുമുണ്ട്..

ബഡായി ബംഗ്ലാവിലൂടെ ശ്രദ്ധേയയായ ആര്യ, സോഷ്യല്‍ മീഡിയ താരം ഹാനാന്‍, ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ, മാലാ പാര്‍വ്വതി, സനുഷ സന്തോഷ് എന്നിവരുടെ പേരുകളായിരുന്നു വീഡിയോയിലുള്ളത്. കഴിഞ്ഞ സീസണിലെ പോലെയല്ലാതെ ഇത്തവണ തുടക്കത്തില്‍ തന്നെ പ്രേക്ഷകരെ കൈയിലെടുക്കാന്‍ വ്യത്യസ്തയോടെയായിരിക്കും ഷോ തുടങ്ങുക. സിനിമ മേഖലയില്‍ നിന്ന് മാത്രമല്ല യുവരാഷ്ട്രീയ പ്രവര്‍ത്തകരും സാഹിത്യകാരന്മാരെയും ബിഗ് ബോസിലുണ്ടാവുമെന്നും വീഡിയോയില്‍ പറയുന്നു. പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിക്കുന്ന മത്സരാര്‍ത്ഥികളും ബിഗ് ബോസ് പരിചയപ്പെടുത്തുമെന്നും പറയുന്നു.

 ബിഗ് ബോസിലേക്ക് പോകുമോ?

ബിഗ് ബോസിലേക്ക് പോകുമോ?

നടിയുടെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വരുന്നത്. ബിഗ് ബോസില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചാല്‍ പോവുമോ എന്ന് ചിലര്‍ ചോദിച്ചിരുന്നു. ഇല്ലെന്നുള്ള ഉത്തരമാണ് മാലാപാര്‍വ്വതി കൊടുത്തിരിക്കുന്നത്. എന്നെ പരിചയമുള്ളവര്‍ പരിപാടിയിലേക്ക് ക്ഷണിക്കുകയില്ലെന്നും നടി വ്യക്തമാക്കുന്നു.

സീസണ്‍ 2 എപ്പോള്‍?

സീസണ്‍ 2 എപ്പോള്‍?

അടുത്ത വര്‍ഷമേ സീസണ്‍ 2 വരികയുള്ളുവെന്ന് പറഞ്ഞിരുന്നെങ്കിലും എപ്പോള്‍ തുടങ്ങുമെന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. പുതിയൊരു സീസണ്‍ ആരംഭിക്കുമ്പോള്‍ മോഹന്‍ലാല്‍ തന്നെ അവതാരകനായി എത്തുമോ എന്നതിനെ കുറിച്ചും കൂടുതല്‍ വിവരങ്ങളില്ല. ബിഗ് ബജറ്റ് ചിത്രങ്ങളടക്കം ഒത്തിരിയധികം സിനിമകളുടെയും അല്ലാതെയും മോഹന്‍ലാല്‍ തിരക്കുകളിലാണ്. അങ്ങനെയുള്ളപ്പോള്‍ വീണ്ടും ബിഗ് ബോസിലേക്ക് വരുമോ എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X