ഒരു സ്ത്രീയും കുറേ പുരുഷന്മാരും എങ്ങോട്ടാണ് പോവുന്നത്? പോലീസ് അമ്പേഷിച്ച് വന്നു; കഥ പറഞ്ഞ് മാലാപാര്‍വതി

വളരെ വൈകി അഭിനയ ജീവിതം ആരംഭിച്ച നടിമാരില്‍ ഒരാളാണ് മാലാപാര്‍വതി. ഇന്ന് ഏത് സിനിമയിലും നടിയുടെ സാന്നിധ്യം ശ്രദ്ധേയമാണ്. അമ്മ കഥാപാത്രങ്ങളടക്കം വളരെ പ്രധാന്യത്തോടെയാണ് നടി അവതരിപ്പിക്കാറുള്ളത്. അഭിനയത്തിനോട് അത്രയും ഇഷ്ടമുള്ളത് കൊണ്ട് ഉണ്ടായിരുന്ന ജോലികളടക്കം നഷ്ടപ്പെടുത്തിയാണ് താന്‍ ഈ മേഖലയിലേക്ക് എത്തിയതെന്ന് പറയുകയാണ് നടിയിപ്പോള്‍.

മുന്‍പ് സര്‍ക്കാര്‍ ജോലി കിട്ടിയിട്ടും അത് ഉപേക്ഷിച്ച് നാടകത്തില്‍ അഭിനയിക്കാന്‍ പോയതിനെ പറ്റി പറയുകയാണ് നടിയിപ്പോള്‍. വിശേഷം എന്ന പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാലാപാര്‍വതി.

mala-parvathy

സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചിട്ടാണ് ടെലിവിഷന്‍ പോലൊരു മേഖലയിലേക്ക് താനെത്തുന്നത്. അന്ന് ഈ മേഖല എങ്ങോട്ട് എത്തും എന്ന് പോലും അറിയാത്ത കാലത്തായിരുന്നു അതില്‍ നില്‍ക്കാന്‍ തീരുമാനിച്ചത്. ഒരു ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്നതും അതുപോലെ ഒരു പിആര്‍ ഫേമില്‍ ജോലി കിട്ടിയതും ഉപേക്ഷിച്ചിട്ടാണ് നാടകട്രൂപ്പില്‍ ചേര്‍ന്നത്.

ഇതോടെ വരുമാനം ഫുള്‍ നിന്നു. നാല് വര്‍ഷം അവിടെ ജോലി ചെയ്തു. രാവിലെ എഴുന്നേറ്റ് അവിടെ പോയി അവിടെ പാത്രങ്ങളും ബാത്ത്‌റൂമുമൊക്കെ കഴുകുകയും വൃത്തിയാക്കുകയുമായിരുന്നു എന്റെ ജോലി. ഇവരൊക്കെ എന്ത് നന്നായിട്ടാണ് അഭിനയിക്കുന്നത്. ഞാനിനി എന്നാണോ അവിടെ എത്തുക എന്നേ ആ സമയത്ത് ചിന്തിച്ചിട്ടുള്ളു.

ആ സമയത്ത് സമ്മര്‍ഫെസ്റ്റ് തുടങ്ങിയിരുന്നു. അതിന്റെ ഓര്‍ഗനൈസേഷനും എന്നെ ഏല്‍പ്പിച്ചിരുന്നു. അങ്ങനെ സര്‍ക്കാര്‍ ഓഫീസുകളിലും മറ്റ് പലയിടങ്ങളിലേക്കും കോസ്റ്റിയ്യൂം വാങ്ങിക്കാനുമൊക്കെ പോവുമായിരുന്നു. രാവിലെ എഴുന്നേറ്റ് താരങ്ങളെ പോയി കൂട്ടി കൊണ്ട് വരികയും രാത്രി തിരികെ കൊണ്ട് വിടുകയുമൊക്കെ ചെയ്തിരുന്നു. ഇതിനിടയില്‍ പോലീസില്‍ പരാതി ചെന്നു. ഒരു സ്ത്രീയും കുറേ പുരുഷന്മാരും എന്നും എങ്ങോട്ടാണ് പോവുന്നതെന്ന് ചോദിച്ചാണ് പോലീസ് വന്നത്.

mala-parvathy

ഒടുവില്‍ ഇങ്ങനെ കുറച്ച് പേരെ കൊണ്ട് വിടാന്‍ പോകുന്നതാണ്. അതന്റെ ജോലിയാണ് എന്നൊക്കെ റൂറല്‍ എസ്പിയ്ക്ക് ഞാന്‍ എഴുതി കൊടുത്തു. വേണമെങ്കില്‍ ചെക്ക് ചെയ്യാം. എന്റെ അച്ഛനും അമ്മയ്ക്കും ഭര്‍ത്താവിനും അറിയുന്ന പണിയാണ് ചെയ്യുന്നതെന്നും പറഞ്ഞു.

ഭാഷ അറിയുന്നത് കൊണ്ടോ, ഇമോഷന്‍സ് ഉള്ളത് കൊണ്ടോ ഒന്നും നമുക്ക് അഭിനയിക്കാന്‍ പറ്റത്തില്ല. ഒരു ഡോക്ടറായി അഭിനയിക്കുമ്പോള്‍ വേറൊരു ഡോക്ടറാവാനാണ് സംവിധായകന്‍ പറയുക. ഞാനാവണമെന്ന് പറയാന്‍ പറ്റില്ല. എന്റെ സൗന്ദര്യം കൊണ്ടോ, എന്റെ കണ്ണില്‍ ഗ്ലിസറിനിട്ടോ ഒന്നും അഭിനയമാവില്ല. ആ പ്രൊസ്സസിന് വലിയ ആഴമുണ്ടെന്നും മാലാപാര്‍വതി പറയുന്നു.

More from Filmibeat

Read more about: mala parvathy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X