Don't Miss!
- News
നെഗറ്റിവിറ്റി ഒഴിവാക്കിയാല്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും നേട്ടമുണ്ടാക്കാമെന്ന് യോഗി
- Finance
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Technology
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Lifestyle
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
മാമാങ്കത്തിലെ സംഘട്ടനത്തിനിടയില്‍ മമ്മൂട്ടിക്ക് പരിക്ക്, കൂടുതല്‍ ചിത്രങ്ങളും പുറത്തുവന്നു, കാണൂ!
മാമാങ്കത്തിന്റെ ചിത്രീകരണം ആരംഭിച്ചുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലാണ്. കരിയറിലെ ഏറ്റവും വലിയ ചിത്രമെന്നായിരുന്നു മമ്മൂട്ടി ഈ സിനിമയെ വിശേഷിപ്പിച്ചത്. 12 വര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കിയത്. സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് വേണു കുന്നമ്പിള്ളിയാണ്.
മമ്മൂട്ടിയും മോഹന്‍ലാലും യുവതാരങ്ങളുമടക്കം എല്ലാവരും തിരക്കില്‍, അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളോ?
അടുത്തടുത്ത റൂമില്‍ മോഹന്‍ലാലും മമ്മൂട്ടിയും, മംഗളുരുവിലെ ലേറ്റസ്റ്റ് ചിത്രം വൈറല്‍, കാണൂ!
മംഗലാപുരത്ത് വെച്ചാണ് മാമാങ്കത്തിന് തുടക്കമിട്ടത്. മറ്റൊരു ചരിത്ര സിനിമയായ കായംകുളം കൊച്ചുണ്ണിയില്‍ അഭിനയിക്കുന്നതിനായി മോഹന്‍ലാലും ഇതേ സ്ഥലത്തുണ്ട്. അടുത്തടുത്ത റൂമുകളില്‍ താമസിക്കുന്ന ഇരുവരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മാമാങ്കത്തെക്കുറിച്ചുള്ള ലേറ്റസ്റ്റ് അപ്ഡേഷന് അറിയാന്‍ വായിക്കൂ.

മമ്മൂട്ടിക്ക് പരിക്ക്
മാമാങ്കം ചിത്രീകരണത്തിനിടയില്‍ മമ്മൂട്ടിക്ക് പരിക്കേറ്റുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഫേസ്ബുക്കിലൂടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയില്‍
ചിത്രത്തിലെ പ്രധാനപ്പെട്ട സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് മമ്മൂട്ടിക്ക് പരിക്കേറ്റത്. സാരമായ പരിക്കല്ലെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആശങ്കപ്പെടേണ്ടതില്ല
സീനിന്റെ പെര്‍ഫെക്ഷനായി റഈ ഷൂട്ട് ചെയ്യുന്നതിനിടയിലാണ് മെഗാസ്റ്റാറിന് മുറിവ് പറ്റിയത്. പരിക്ക് വലുതല്ലെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആദ്യ ദിനം തന്നെ കഥാപാത്രമായി
മാമാങ്കത്തിലെ ചാവേറുകളുടെ കഥ പറയുന്ന ചിത്രത്തില്‍ നാല് ഗെറ്റപ്പുകളിലായാണ് മെഗാസ്റ്റാര്‍ പ്രത്യക്ഷപ്പെടുന്നത്. കര്‍ഷകനും സ്ത്രൈണ ഭാവവും ഉള്‍പ്പടെയാണ് നാല് ഗെറ്റപ്പുകള്‍. ചിത്രത്തില്‍ ജോയിന്‍ ചെയ്ത അന്ന് തന്നെ മമ്മൂട്ടി കഥാപാത്രമായി മാറിയിരുന്നുവെന്നും അണിയറപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു
മാമാങ്കത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പ് സെറ്റിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രീകരണം ആരംഭിച്ചതിന് ശേഷമുള്ള കൂടുതല്‍ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു
സ്റ്റണ്ട് മാസ്റ്റര്‍ കെച്ചയാണ് ഫേസ്ബുക്കിലൂടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഇതാദ്യമായാണഅ അദ്ദേഹം ഒരു മലയാള സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് കാണൂ
കെച്ചയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ

നാല് ഷെഡ്യൂളുകളിലായി ചിത്രീകരണം
നാല് ഷെഡ്യൂളുകളിലായാണ് മാമാങ്കം ചിത്രീകരിക്കുന്നത്. അമ്പത് കോടിയോളമാണ് ചിത്രത്തിന്റെ മുതല്‍ മുടക്കെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഹോളിവുഡ് സ്റ്റൈലില്‍ ആക്ഷന്‍
ഹോളിവുഡ് സിനിമകള്‍ക്ക് സ്റ്റണ്ട് ഒരുക്കുന്ന കെച്ചയുടെ നേതൃത്വത്തിലുള്ള സംഘം എത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ മെഗാസ്റ്റാര്‍ ആരാധകര്‍ ആവേശത്തിലാണ്.

മമ്മൂട്ടിക്ക് നാല് ഗെറ്റപ്പുകള്‍
നാല് വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി മാമാങ്കത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 16ാം നൂറ്റാണ്ടില്‍ നടന്നിരുന്ന മാമാങ്കത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കുന്നത്. കരിയറില്‍ ഇതുവരെ കാണാത്ത രൂപഭാവത്തിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.

ഫിലിം സിറ്റിയിലേക്കില്ല, സെറ്റിട്ട് ചെയ്യുന്നു
എറണാകുളത്ത് സെറ്റിട്ടാണ് പ്രധാന ഷെഡ്യൂള്‍ ചിത്രീകരിക്കുന്നത്. സാധാരണയായി ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ വെച്ചാണ് ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കാറുള്ളത്.

നിര്‍മ്മാതാവ് പറഞ്ഞത്
കേരളത്തില്‍ ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് പിന്നില്‍ ഒരു കാരണമുണ്ട്. കേരളത്തില്‍ തന്നെ സെറ്റിടുമ്പോള്‍ നാട്ടുകാര്‍ക്ക് ജോലി നല്കാന് കഴിയുമെന്ന ഗുണമുണ്ടെന്ന് നിര്‍മ്മാതാവ് വ്യക്തമാക്കിയിരുന്നു.

ബാഹുബലിയുടെ സാങ്കേതിക വിദഗ്ദ്ധര്‍ എത്തുന്നു
ബാഹുബലി 2, മഗധീര, അരുന്ധതി, ഈച്ച തുടങ്ങിയ ചിത്രങ്ങള്‍ക്ക് വിഎഫ്എക്സ് രംഗങ്ങളൊരുക്കിയ ആര് സി കമലക്കണ്ണനാണ് മാമാങ്കത്തിന് ദൃശ്യമികവൊരുക്കുന്നത്. ആദ്യമായാണ് അദ്ദേഹം ഒരു മലയാള സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്.

മറ്റ് ഭാഷകളിലേക്ക് മാറ്റുന്നു
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി മാമാങ്കം മൊഴി മാറ്റുന്നുണ്ട്. കൂടാതെ മലേഷ്യയിലും ഇന്തൊനേഷ്യയിലും ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബോളിവുഡ് താരങ്ങളടക്കം വന്‍താരനിര
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനായി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരുക്കുന്നത്. രണ്ട് ബോളിവുഡ് അഭിനേത്രികള്‍ക്കൊപ്പം മൂന്ന് മലയാള നടികളും ചിത്രത്തില്‍ അഭിനയിക്കും.
-
വിജയ് എല്ലാ രീതിയിലും തകര്‍ന്ന് പോകും; അവന് താരമാവില്ലെന്ന് ജോത്സ്യന്! കാമുകി രശ്മികയെ പറ്റിയും പ്രവചനം
-
12 വയസിനപ്പുറം ഇന്ദ്രന്‍സ് ജീവിക്കില്ല; അമ്മയോട് ജോത്സ്യന് പറഞ്ഞ പ്രവചനം, രക്ഷപ്പെട്ടതിനെ കുറിച്ച് താരം
-
'കാവ്യ ചേച്ചിയെ പോലെയെന്ന് കേൾക്കുമ്പോൾ എന്തോ പോലെ തോന്നും, അങ്ങനെ ആവില്ല ഞാൻ'; അനു സിത്താര!