മമ്മൂട്ടിയും സുല്‍ഫത്തും വിശുദ്ധ ഉംറയ്‌ക്കെത്തി
വിശുദ്ധ ഉംറയ്‌ക്കെത്തിയ മമ്മൂട്ടിയുടെ ചിത്രം സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ തരംഗമാകുന്നു. അടുത്തിടെ ബാര്യ സുല്‍ഫത്തിനൊപ്പമാണ് മമ്മൂട്ടി വിശുദ്ധ ഉംറയ്ക്ക് എത്തിയത്. വ്യവസായ പ്രമുഖനായ എംഎ യൂസഫലി, ഭാര്യ, യുഎഇയിലെ സാമൂഹിക പ്രവര്‍ത്തകനായ അബ്ദുള്‍ ഖാദര്‍ തെരുവത്ത് എന്നിവര്‍ക്കൊപ്പമാണ് മമ്മൂട്ടിയും ഭാര്യയും ഉംറയ്‌ക്കെത്തിയത്.
ഉംറ കഴിഞ്ഞ് ബുധനാഴ്ചയാണ് മമ്മൂട്ടി തിരിച്ച് അബുദബിയ്ക്ക് പോയത്. മുമ്പേ തന്നെ ഉംറയ്ക്കായി എത്തേണ്ടതായിരുന്നുവെന്നും ഇപ്പോള്‍ മാത്രമാണ് അതിനുള്ള ഭാഗ്യം സിദ്ധിച്ചതെന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയെകണ്ട് ആളുകള്‍ ചുറ്റം കൂടാന്‍ തുടങ്ങിയതോടെ സൗദി പൊലീസ് അദ്ദേഹത്തിന് പ്രത്യേക സുരക്ഷാ സംവിധാനം ഒരുക്കുകയായിരുന്നുവത്രേ.

എംഎ യുസഫലിയുടെ സ്വകാര്യ വിമാനത്തിലാണ് മമ്മൂട്ടി ദുബയില്‍ എത്തിയത്. ചൊവ്വാഴ്ച ഇഹ്‌റാം വേഷത്തിില്‍ ദുബയില്‍ നിന്നും റോഡുമാര്‍ഗ്ഗം മക്കയിലെത്തി ഉംറ നിര്‍വ്വഹിച്ച് ബുധനാഴ്ച തിരിച്ചുപോവുകയായിരുന്നു.


Click it and Unblock the Notifications











