ദിലീപിന് മാക്ട ഫെഡറേഷന്റെ വിലക്ക്
കൊച്ചി: അഭിനയിക്കാന്‍ ഡേറ്റ് നല്‌കുകയും അഡ്വാന്‍സ് കൈപ്പറ്റുകയും ചെയ്‌തതിന് ശേഷം കരാറില്‍ നിന്ന് പിന്‍മാറിയ നടന്‍ ദിലീപിന് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ട വിലക്കേര്‍പ്പെടുത്തി.
സംവിധായകന്‍ തുളസീദാസ് നല്‌കിയ പരാതിയിന്‍ മേലാണ് ദിലീപിനെതിരെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മാക്ട ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ദിലീപിന് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനമെടുത്തത്.
സംവിധായകരും ക്യാമറമാന്‍മാരും തിരക്കഥകൃത്തുക്കളും ഉള്‍പ്പെടുന്ന മാക്ട ഫെഡറേഷന്റെ തീരുമാനം ദിലീപിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. സംവിധായകനെ മാറ്റാമെങ്കില്‍ ചിത്രത്തില്‍ സഹകരിയ്‌ക്കാമെന്ന ദിലീപിന്റെ ആവശ്യം അത്യന്തം നിന്ദ്യമാണെന്ന് മാക്ട യോഗം വിലയിരുത്തി.
കുറച്ച് താരമൂല്യം വന്നു കഴിഞ്ഞാല്‍ മറ്റുള്ളവരെ നിയന്ത്രിക്കാന്‍ ശ്രമിയ്‌ക്കുന്ന പ്രവണത ആശാസ്യമല്ലെന്നും യോഗം അഭിപ്രായപ്പെട്ടു. ഭാവിയില്‍ തുളസീദാസ് ചിത്രത്തില്‍ അഭിനയിച്ചതിനു ശേഷമെ ദിലീപ് മറ്റു ചിത്രങ്ങളില്‍ അഭിനയിക്കാവൂ.
ഇക്കാര്യത്തില്‍ തീരുമാനമാകുന്നതു വരെ ദിലീപ് പങ്കെടുക്കുന്ന ചിത്രങ്ങളിലൊന്നും സഹകരിയ്‌ക്കേണ്ടതില്ലെന്നും മാക്ട തീരുമാനിച്ചു. മാക്ടയുടെ വിലക്കിനെ സംബന്ധിച്ച് ദിലീപ് ഇതു വരെ പ്രതികരിച്ചിട്ടില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications