പ്രശ്നക്കാരന്‍ ദിലീപെന്ന് വിനയന്‍

By Super

കൊച്ചി : നടന്‍ ദിലീപ് വിലയ്ക്കെടുത്ത സംവിധായകരാണ് മാക്ടയില്‍ നിന്നും രാജിവെച്ച് പോയതെന്ന് വിനയന്‍.

ദിലീപിന്റെ ധാര്‍ഷ്ട്യമാണ് ഫെഡറേഷനെ പിളര്‍ത്തിയതെന്നും വിനയന്‍ ആരോപിച്ചു. വിട്ടുപോയവര്‍ക്ക് മടങ്ങി വരാന്‍ പത്തു ദിവസത്തെ സമയം നല്‍കും. പുതിയ സംഘടനയുമായി മാക്ട ഒരുതരത്തിലും സഹകരിക്കില്ലെന്നും വിനയന്‍ അറിയിച്ചു.

രാജിവെച്ചവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചതിനു പിന്നാലെ മാക്ടയില്‍ കൂടുതല്‍ രാജി വാര്‍ത്തകള്‍ പുറത്തു വന്നു. പരസ്യകലയിലെ അതികായരായ ഗായത്രി അശോകന്‍, സാബു കൊളോണിയ എന്നിവരും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കഴിഞ്ഞ ദിവസം രാജി വെച്ചു.

പരസ്യ വിഭാഗത്തില്‍ നിന്നുളള പത്തോളം പേര്‍ മാക്ട വിട്ടു. നാല്‍പതിലേറെ സംവിധായകര്‍ രാജിവെച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

എന്നാല്‍ ഇരുപതു പേരുടെ രാജിക്കത്ത് മാത്രമേ കിട്ടിയിട്ടുളളൂവെന്ന് വിനയന്‍ പറയുന്നു.

താന്‍ ഹിറ്റ് ചിത്രങ്ങള്‍ ചെയ്ത കാലത്ത് ചാന്‍സ് ചോദിച്ച് പുറകെ നടന്നയാളാണ് ദിലീപെന്ന കാര്യം മറക്കരുതെന്ന് തുളസീദാസ് പറയുന്നു. ദിലീപിനെതിരെ പരാതി നല്‍കാന്‍ ഏറ്റവുമധികം ഉപദേശിച്ചത് മാക്ട പ്രസിഡന്റ് കെ മധുവാണ്. ആ മധു പിന്നീട് മറുകണ്ടം ചാടിയെന്നും തുളസീദാസ് ആരോപിച്ചു.

Read more about: macta dileep vinayan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X