വിനയന് പക്ഷത്ത് ചേരിതിരിവ്
കൊച്ചി: മാക്ട ഫെഡറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവെയ്‌ക്കുകയും പുതിയ പുതിയ അഴിമതിക്കഥകള്‍ പുറത്തു വരികയും ചെയ്‌തതോടെ വിനയന്‍ പക്ഷത്ത് ചേരിതിരിവ്.
ബുധനാഴ്‌ച കൊച്ചിയില്‍ വിനയന്‍ പക്ഷം വിളിച്ചു ചേര്‍ത്ത ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ഒരു വിഭാഗം വിട്ടു നില്‌ക്കാന്‍ തീരുമാനിച്ചിരിയ്‌ക്കുകയാണ്.
അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങളായ ബാലു കിരിയത്ത്, രാമചന്ദ്ര ബാബു, പട്ടണം റഷീദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് മാറി നില്‌ക്കാന്‍ തീരുമാനിച്ചിരിയ്‌ക്കുന്നത്.
ഇവര്‍ തിരുവനന്തപുരത്ത് സമാന്തര യോഗം ചേരാനും വാര്‍ത്താ സമ്മേളനം വിളിയ്‌ക്കാനും തീരുമാനമെടുത്തിട്ടുണ്ട്.
മാക്ടയിലെ റൈറ്റേഴ്‌സ യൂണിയന്റെയും ഡയറക്ടേഴ്‌സ് യൂണിയന്റെയും ഭരണം നഷ്ടപ്പെടുമെന്ന് കണ്ട് വിനയന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം തിരഞ്ഞെടുപ്പ് അട്ടിമറിച്ച നടപടിയാണ് വിമതവിഭാഗത്തെ പ്രകോപിപ്പിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()


Click it and Unblock the Notifications