മാക്ടയുടെ നേതൃത്വത്തില്‍ ഫിലിം ഇന്‍സിസ്റ്റിറ്റിയൂട്ട്‌ ആരംഭിയ്‌ക്കുന്നു

By Staff

മലയാള ചലച്ചിത്ര രംഗം രണ്ടു വിഭാഗമായി ചേരി തിരിഞ്ഞുള്ള പോരാട്ടം തുടരവെ വിനയന്‍ നേതൃത്വം നല്‌കുന്ന മാക്ട ഫിലിം ഇന്‍സിസ്റ്റിറ്റിയൂട്ട്‌ ആരംഭിയ്‌ക്കാനുള്ള മുന്‍ തീരുമാനവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു.

ഒരു ദേശീയ പത്രവുമായി ചേര്‍ന്നു കൊണ്ട്‌ സഹകരണാടിസ്ഥാനത്തില്‍ തുടങ്ങുന്ന ഇന്‍സിസ്റ്റിറ്റിയൂട്ടിലൂടെ ചലച്ചിത്ര രംഗത്ത്‌ മികച്ച സാങ്കേതിക വിദഗ്‌ദ്ധരെ വാര്‍ത്തെടുക്കുകയാണ്‌ ലക്ഷ്യം.

സര്‍ക്കാരിന്റെ അംഗീകാരത്തോടെ ആരംഭിയ്‌ക്കുന്ന സ്ഥാപനത്തിന്‌ സഹകരണ വകുപ്പില്‍ നിന്നുള്ള അംഗീകാരത്തിനായി ഞങ്ങള്‍ കാത്തിരിയ്‌ക്കുകയാണ്‌. സ്ഥാപനത്തിന്‌ സര്‍ക്കാരിന്റെ അംഗീകാരവും ഉണ്ടാകും മാക്ട ജനറല്‍ സെക്രട്ടറി വിനയന്‍ പറഞ്ഞു.

സിനിമാ രംഗത്ത്‌ പുതിയ സാങ്കേതിക വിദഗ്‌ദ്ധരെ വാര്‍ത്തെടുക്കാനുള്ള ഞങ്ങളുടെ ശ്രമത്തിന്‌ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനുകൂലമായ പ്രതികരണമാണ്‌ ഉണ്ടായിട്ടുള്ളത്‌.

ഫിലിം ഇന്‍സിസ്റ്റിറ്റിയൂട്ടില്‍ നിന്നും ലഭിയ്‌ക്കുന്ന വരുമാനം കൊണ്ട്‌ ആദ്യകാല ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക്‌ പെന്‍ഷന്‍ കൊടുക്കാനും പദ്ധതിയുണ്ട്‌- വിനയന്‍ പറയുന്നു. സംസ്ഥാനത്ത്‌ നിലവിലുള്ള ഇന്‍സിസ്റ്ററ്റിയൂട്ടുകള്‍ പ്രതീക്ഷയ്‌ക്കൊത്ത നിലവാരമല്ല കാഴ്‌ച വെയ്‌ക്കുന്നതെന്നും വിനയന്‍ ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X